കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വട്ടിയൂര്‍ക്കാവില്‍ പത്മജ വേണ്ട; അരൂര്‍ മണ്ഡലത്തില്‍ ഷാനി മോള്‍ ഉസ്മാന് സാധ്യതയെന്നും മുരളീധരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. വട്ടിയൂര്‍ക്കാവ് നിലനിര്‍ത്തണമെങ്കില്‍ ശക്തരായ സ്ഥാനാര്‍ത്ഥിയെ തന്നെ ഇക്കുറി യുഡിഎഫ് ഇറക്കേണ്ടി വരും. കോണ്‍ഗ്രസ് യുവ നേതാവ് ജ്യോതി വിജയകുമാര്‍, പിസി വിഷ്ണുനാഥ്, മുന്‍ എംപി പീതാംബര കുറുപ്പ് എന്നിവരുടെ പേരുകളാണ് യുഡിഎഫ് സാധ്യത ലിസ്റ്റില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്.

വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിന്‍റെ സസ്പെന്‍സ് ജ്യോതി വിജയകുമാര്‍?പ്രശാന്തെങ്കില്‍ വെട്ടാന്‍ കോണ്‍ഗ്രസ്വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിന്‍റെ സസ്പെന്‍സ് ജ്യോതി വിജയകുമാര്‍?പ്രശാന്തെങ്കില്‍ വെട്ടാന്‍ കോണ്‍ഗ്രസ്

അതേസമയം കെ മുരളീധരന്‍റെ സഹോദരി പത്മജ വേണുഗോപാലിനും മുന്‍തൂക്കമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ വട്ടിയൂര്‍ക്കാവില്‍ പത്മജ മത്സരിച്ചേക്കുമെന്ന സാധ്യതകള്‍ തള്ളി കെ മുരളീധരന്‍ എംപി. പത്മജ മത്സരിക്കേണ്ടതില്ലെന്നും സ്ഥാനാര്‍ത്ഥിത്വം കുടുംബ വാഴ്ചയെന്ന ആരോപണം ഉയര്‍ത്തുമെന്നും കെ മുരളീധരന്‍ പറഞ്ഞു. വിശദാംശങ്ങളിലേക്ക്

മികച്ച സ്ഥാനാര്‍ത്ഥിയെ തേടി യുഡിഎഫ്

മികച്ച സ്ഥാനാര്‍ത്ഥിയെ തേടി യുഡിഎഫ്

ഇക്കുറിയും കുമ്മനം രാജശേഖരനെ തന്നെയാകും ബിജെപി വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കുക. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരവനന്തപുരം മണ്ഡലത്തില്‍ നിന്ന് കുമ്മനത്തിന് ജയിക്കാന്‍ ആയില്ലേങ്കിലും വട്ടിയൂര്‍ക്കാവ് നിയോജമക മണ്ഡലത്തില്‍ കുമ്മനത്തിന് മുന്നേറാന്‍ കഴിഞ്ഞിരുന്നു. അതിനാല്‍ കുമ്മനത്തെ ഇറക്കിയാല്‍ കേരളത്തിലെ രണ്ടാം എംഎല്‍എയെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. അതേസമയം ബിജെപിയോട് ഏറ്റുമുട്ടാന്‍ ശക്തരെ തന്നെ ഇറക്കാനാണ് യുഡിഎഫിന്‍റെ നീക്കം.

പത്മജയ്ക്ക് മുന്‍ഗണന?

പത്മജയ്ക്ക് മുന്‍ഗണന?

കെ മുരളീദരന്‍റെ സഹോദരി പത്മജയെ മത്സരിപ്പിക്കാനുള്ള നീക്കങ്ങളും യുഡിഎഫില്‍ സജീവമാണ്. മുന്‍ മുഖ്യന്‍റെ മകള്‍ എന്ന പരിഗണനയും മുരളീധരന്‍റെ സഹോദരിയെന്ന പരിഗണനയും പത്മജയ്ക്ക് ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്.അതുകൂടാതെ മണ്ഡലത്തിലെ സമുദായിക ഘടകങ്ങളും പത്മജയ്ക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ന്യൂനപക്ഷ വോട്ടുകളും നായര്‍ വോട്ടുകളും ഒരുപോലെ നേടിയെടുക്കാന്‍ പത്മജയ്ക്ക് സാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നുണ്ട്.

മത്സരിക്കേണ്ടെന്ന് മുരളി

മത്സരിക്കേണ്ടെന്ന് മുരളി

എന്നാല്‍ മണ്ഡലത്തില്‍ പത്മജ മത്സരിക്കേണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കെ മുരളീധരന്‍. തനിക്ക് രാഷ്ട്രീയ അഭയം നല്‍കിയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. താന്‍ ഒഴിഞ്ഞെന്ന് കരുതി അവിടെ തന്‍റെ സഹോദരി മത്സരിക്കേണ്ടതില്ലെന്നാണ് അഭിപ്രായമെന്ന് മുരളീധരന്‍ പറഞ്ഞു. കുടംബ വാഴ്ചയാണ് നടക്കുന്നതെന്ന ആരോപണത്തിന് ഇത് കാരണമാകുമെന്നും മുരളീധരന്‍ പറഞ്ഞു.

തനിക്ക് നോമിനിയില്ല

തനിക്ക് നോമിനിയില്ല

മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടാകില്ല. വട്ടിയൂര്‍ക്കാവില്‍ തനിക്ക് പ്രത്യേക നോമിനി ഇല്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. അതേസമയം അരൂരില്‍ ഷാനിമോള്‍ ഉസ്മാന് നല്ല സാധ്യത ഉണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇത്തവണ അരൂര്‍ മണ്ഡലം എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുക്കാന്‍ ആകുമെന്നും മുരളീധരന്‍ പറഞ്ഞു.

തിരുത്തി മുരളി

തിരുത്തി മുരളി

വട്ടിയൂര്‍ക്കാവില്‍ ബിജെപി ഘടകമല്ലെന്ന പ്രസ്താവനയും മുരളീധരന്‍ തിരുത്തി. ബിജെപിക്ക് മണ്ഡലത്തില്‍ സ്വാധീനമില്ലെന്നല്ല മറിച്ച് ഇത്തവണയും ബിജെപിക്ക് വിജയിക്കാന്‍ കഴിയില്ലെന്നും മുരളീധരന്‍ പറഞ്ഞു. നേരത്തേ മണ്ഡലത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് മത്സരം എന്നായിരുന്നു മുരളീധരന്‍റെ പ്രസ്താവന.

ത്രികോണ മത്സരം

ത്രികോണ മത്സരം

നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ ഏറ്റവും ശ്രദ്ധേയമാണ് വട്ടിയൂര്‍ക്കാവ്. ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനായിരിക്കും മണ്ഡലം സാക്ഷ്യം വഹിക്കുക. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ കഴിഞ്ഞ തവണ കുമ്മനം രാജശേഖരനെ തറപറ്റിച്ചാണ് കെ മുരളീധരന്‍ രണ്ടാം തവണയും സീറ്റ് നിലനിര്‍ത്തിയത്.

ബിജെപിക്ക് പരിഹാസം

ബിജെപിക്ക് പരിഹാസം

അതേസമയം 15 തവണ ബിജെപിയുടെ ഒ രാജഗോപാല്‍ പരാജയപ്പെട്ട മണ്ഡലത്തിലാണ് കുമ്മനത്തെ ഇറക്കാന്‍ ബിജെപി ശ്രമിക്കുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു.മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പ് വൈകിപ്പിച്ചതിന്‍റെ ഉത്തരവാദിത്തം ബിജെപിക്കാണ്. ഇതിന് ബിജെപിക്ക് മണ്ഡലത്തില്‍ മറുപടി ലഭിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയം സസ്പെന്‍സ്?

സ്ഥാനാര്‍ത്ഥി നിര്‍ണയം സസ്പെന്‍സ്?

നേരത്തേ വട്ടിയൂര്‍ക്കാവില്‍ മുരളീധരന്‍റെ കൂടി അഭിപ്രായം പരിഗണിച്ചാകും സ്ഥാനാര്‍ത്ഥി നിര്‍ണയം എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ട്.കെ മുരളീധരന്‍ പത്മജയ്ക്കെതിരെ രംഗത്തെത്തിയ സാഹചര്യത്തില്‍ മറ്റ് പേരുകള്‍ നേതൃത്വം പരിഗണിച്ചേക്കും. യുവ കോണ്‍ഗ്രസ് നേതാവ് ജ്യോതി വിജയ കുമാര്‍ സ്ഥാനാര്‍ത്ഥി ആയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

സാധ്യകള്‍ ഇങ്ങനെ

സാധ്യകള്‍ ഇങ്ങനെ

മുന്‍ എംപി എന്‍ പീതാംബരക്കുറുപ്പിന്‍റെ പേരും പരിഗണിക്കപ്പെടുന്നുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് പീതാംബരകുറുപ്പും വ്യക്തമാക്കിയിട്ടുണ്ട്.എഐസിസി ജനറല്‍ സെക്രട്ടറി പിസി വിഷ്ണുനാഥ്, മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ പേരുകളും യുഡിഎഫ് ക്യാമ്പില്‍ ചര്‍ച്ചയാകുന്നുണ്ട്.

എറണാകുളത്ത് സാധ്യത ഈ രണ്ട് പേര്‍ക്ക്.. മത്സരിക്കാന്‍ തയ്യാറെന്ന് കെവി തോമസ്!!

കോണ്‍ഗ്രസിന് കടുംവെട്ട്; 15 ഇടത്തും വിമതര്‍ മത്സരിക്കും? കരുക്കല്‍ നീക്കി ബിജെപി, സസ്പെന്‍സ്കോണ്‍ഗ്രസിന് കടുംവെട്ട്; 15 ഇടത്തും വിമതര്‍ മത്സരിക്കും? കരുക്കല്‍ നീക്കി ബിജെപി, സസ്പെന്‍സ്

English summary
K Muraleedharan on Vattiyoorkavu by poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X