കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകരയില്‍ കഴിഞ്ഞ തവണ ബിജെപിക്ക് പോയ ഭൂരിപക്ഷ വോട്ടുകള്‍ ഇത്തവണ യുഡിഎഫില്‍ തിരിച്ചെത്തി: മുരളീധരന്‍

Google Oneindia Malayalam News

കോഴിക്കോട്: തോല്‍ക്കാനിരിക്കുന്ന രണ്ടുപേര്‍ തമ്മിലുള്ള കൈകാലിട്ടടിക്കലാണ് വടകരയില്‍ കാണുന്നതെന്ന് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. വടകരയില്‍ കോണ്‍ഗ്രസ്-ബിജെപി വോട്ട് കച്ചവടം നടന്നുവെന്നൊക്കെയുള്ള പ്രസ്താവന അതില്‍ നിന്ന് വരുന്നതാണെന്നും ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കെ മുരളീധരന് പറഞ്ഞു.

<strong>പോളിങിലെ കുതിച്ചു ചാട്ടത്തിന് പിന്നിലെ കാരണം എന്ത്; രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഇങ്ങനെ</strong>പോളിങിലെ കുതിച്ചു ചാട്ടത്തിന് പിന്നിലെ കാരണം എന്ത്; രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഇങ്ങനെ

യുഡിഎഫിന് നഷ്ടമായ ന്യൂനപക്ഷ വോട്ട് തിരിച്ചു വന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ശബരിമല വിഷയത്തില്‍ ബിജെപിക്കും സംസ്ഥാന സര്‍ക്കാറിനും എതിരായ വികരാം വോട്ടായി യുഡിഎഫിന് ലഭിക്കുകയും ചെയ്തു. ബിജെപിക്ക് വോട്ട് കുറവുള്ള മണ്ഡലം കൂടിയാണ് വടകരയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

<strong> ആ വീഡിയോ കണ്ടാല്‍ ഞാന്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതിയോ; ബിജെപിക്ക് തുറന്ന കത്തുമായി ബിന്ദു അമ്മിണി</strong> ആ വീഡിയോ കണ്ടാല്‍ ഞാന്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതിയോ; ബിജെപിക്ക് തുറന്ന കത്തുമായി ബിന്ദു അമ്മിണി

kmuraleedharan

ബിജെപിക്ക് വോട്ട് കുറഞ്ഞാല്‍ അതില്‍ യുഡിഎഫിന് പങ്കുണ്ടാവില്ല. വോട്ടുതരാമെന്ന് പറഞ്ഞ് ആരും യുഡിഎഫിനെ സമീപിച്ചിട്ടില്ല. കഴിഞ്ഞ തവണ ചില തെറ്റിദ്ധാരണകളുടെ പേരില്‍ ഭൂരിപക്ഷ വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചിരുന്നു. അതൊന്നും ബിജെപി വോട്ടല്ല, അത്തരം നിഷ്പക്ഷ വോട്ടുകള്‍ ഇത്തവണം തിരിച്ചു വന്നിട്ടുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

<strong> 10 മുതല്‍ 14 സീറ്റില്‍ വരെ വിജയമുറപ്പ്; 3 സീറ്റുകളില്‍ ഇഞ്ചോടിഞ്ച്, സിപിഎം കണക്ക്കൂട്ടലുകള്‍ ഇങ്ങനെ</strong> 10 മുതല്‍ 14 സീറ്റില്‍ വരെ വിജയമുറപ്പ്; 3 സീറ്റുകളില്‍ ഇഞ്ചോടിഞ്ച്, സിപിഎം കണക്ക്കൂട്ടലുകള്‍ ഇങ്ങനെ

English summary
k muraleedharan reaction on vote selling allegation of p mohanan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X