കെപിസിസി;കെ മുരളീധരന്‍ ഭയക്കുന്നതാരെ?ആ സ്ഥാനത്തേക്ക് ഇനിയില്ല,സുധീരന് ചില തിരിച്ചടികളുണ്ടായി!
പ്രവര്‍ത്തകരെ ചലിപ്പിക്കുന്ന ഒരാള്‍ കെപിസിസി അദ്ധ്യക്ഷനാകണമെന്നാണ് കെ മുരളീധരന്റെ അഭിപ്രായം.
തിരുവനന്തപുരം: വിഎം സുധീരന്‍ രാജിവെച്ച ഒഴിവിലേക്ക് കെപിസിസി പ്രസിഡന്റാകാന്‍ താനില്ലെന്ന് കെ മുരളീധരന്‍. ഗ്രൂപ്പിന് അതീതമായി പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്നും മുന്‍ കെപിസിസി പ്രസിഡന്റ്ും എംഎല്‍എയുമായ കെ മുരളീധരന്‍ വ്യക്തമാക്കി. പുതിയ പ്രസിഡന്റായി കെ മുരളീധരനെ തിരഞ്ഞെടുക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രവര്‍ത്തകരെ ചലിപ്പിക്കുന്ന ഒരാള്‍ കെപിസിസി അദ്ധ്യക്ഷനാകണമെന്നാണ് കെ മുരളീധരന്റെ അഭിപ്രായം. ഗ്രൂപ്പിന്റെ അടിസ്ഥാനത്തില്‍ പുതിയ പ്രസിഡന്റിനെ തീരുമാനിച്ചാല്‍ യുപിയിലെ അവസ്ഥയാകും കേരളത്തിലെ കോണ്‍ഗ്രസിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി ഉണ്ടെങ്കിലേ ഗ്രൂപ്പുകള്‍ ഉണ്ടാകൂവെന്നും മുരളീധരന്‍ പറഞ്ഞു.

രക്ഷപ്പെടാന്‍ ശക്തമായ നേതൃത്വം വേണം...
പുതിയ കെപിസിസി അദ്ധ്യക്ഷനെ ഗ്രൂപ്പിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കരുതെന്നാണ് കെ മുരളീധരന്‍ പറഞ്ഞത്. ഗ്രൂപ്പ് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്, പക്ഷേ പാര്‍ട്ടി ഉണ്ടെങ്കിലേ ഗ്രൂപ്പുകള്‍ ഉണ്ടാകൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ കോണ്‍ഗ്രസ് രക്ഷപ്പെടണമെങ്കില്‍ ശക്തമായ നേതൃത്വം വേണമെന്നും മുരളീധരന്‍ വ്യക്തമാക്കി.

വിഎം സുധീരന് ചില തിരിച്ചടികളുണ്ടായി...
പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട്് ഹൈക്കമാന്‍ഡ് തീരുമാനത്തെ പിന്തുണയ്ക്കുകയാണ് വേണ്ടത്. കെപിസിസി അദ്ധ്യക്ഷന്‍ എന്ന നിലയില്‍ വിഎം സുധീരന്‍ പാര്‍ട്ടിയെ ചലിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന് ചില തിരിച്ചടികളുണ്ടായി എന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

ഒരിക്കല്‍ ഈ സ്ഥാനത്ത് ഇരുന്നതാണ്,ഇനിയില്ല...
കെപിസിസി അദ്ധ്യക്ഷനായി പുതിയ ഒരാള്‍ വരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും കെ മുരളീധരന്‍ പറഞ്ഞു. താന്‍ ഒരിക്കല്‍ ഈ സ്ഥാനത്ത് ഇരുന്നതാണ്, ചെയ്യാവുന്ന കാര്യങ്ങള്‍ അന്ന് ചെയ്തതാണ്, ഇനി പുതിയ ആള്‍ക്കാര്‍ വരട്ടെയെന്നും മുരളീധരന്‍ വ്യക്തമാക്കി.

സോണിയ ഗാന്ധി തിരിച്ചെത്തിയ ഉടനെ...
സോണിയ ഗാന്ധി വിദേശത്ത് നിന്ന് തിരിച്ചെത്തിയാലുടന്‍ പുതിയ അദ്ധ്യക്ഷനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങും. കെപിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നല്‍കുന്നത് സംബന്ധിച്ച് ഈ ആഴ്ച തന്നെ തീരുമാനമുണ്ടാകുമെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് വ്യക്തമാക്കി.












Click it and Unblock the Notifications