Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ മുരളീധരനെ ചവറു പെറുക്കിയാക്കിയതാര്? ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ പൊട്ടിത്തെറിച്ച് മുരളീധരന്‍

സ്ഥലം എംഎല്‍എയായ തന്നെ ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തത് അംഗീകരിക്കാനാവില്ലെന്നും കെ മുരളീധരന്‍.

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിലേക്ക് തന്നെ ഒദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് എംഎല്‍എ കെ മുരളീധരന്‍. ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിലേക്ക് സ്ഥലം എംഎല്‍എയായ തന്നെ ക്ഷണിക്കാത്തത് അംഗീകരിക്കാനാവില്ലെന്നും, ഇത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ 9 മുതലാണ് തിരുവനന്തപുരത്ത് ഇരുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേള നടക്കുന്നത്. ഉദ്ഘാട ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് കെ മുരളീധരന്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വട്ടിയൂര്‍ക്കാവ് എംഎല്‍എയായ കെ മുരളീധരനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

പ്രോട്ടോക്കോള്‍ ലംഘനം

പ്രോട്ടോക്കോള്‍ ലംഘനം

തന്റെ സ്വന്തം മണ്ഡലത്തില്‍ നടക്കുന്ന പരിപാടിയിലേക്ക് തന്നെ ആരും ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നാണ് കെ മുരളീധരന്‍ പറയുന്നത്. സ്ഥലം എംഎല്‍എയായ തന്നെ ക്ഷണിക്കാത്തത് അംഗീകരിക്കാനാവില്ലെന്നും, ഇത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

പൊട്ടിത്തെറിച്ച് കെ മുരളീധരന്‍

പൊട്ടിത്തെറിച്ച് കെ മുരളീധരന്‍

പ്രതിപക്ഷ എംഎല്‍എമാര്‍ ചവറു പെറുക്കികളല്ലെന്ന് പറഞ്ഞാണ് ഉദ്ഘാടന ചടങ്ങിന് ക്ഷണിക്കാത്തതിനെതിരെ അദ്ദേഹം പ്രതികരിച്ചത്.

നോട്ടീസില്‍ പേരുണ്ട്

നോട്ടീസില്‍ പേരുണ്ട്

ഔദ്യോഗികമായി ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കേണ്ടന്നാണെത്രേ കെ മുരളീധരന്റെ തീരുമാനം. ചടങ്ങിന്റെ നോട്ടീസില്‍ അദ്ദേഹത്തിന്റെ പേരുണ്ട്. എന്നാല്‍ പ്രോട്ടോക്കോള്‍ അനുസരിച്ചല്ല തന്റെ പേര് ചേര്‍ത്തിരിക്കുന്നതെന്നാണ് കെ മുരളീധരന്‍ പറയുന്നത്.

പ്രമുഖര്‍ പങ്കെടുക്കും

പ്രമുഖര്‍ പങ്കെടുക്കും

ഡിസംബര്‍ 9 വെള്ളിയാഴ്ച വൈകീട്ട് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ എ കെ ബാലന്‍, തോമസ് ഐസക്ക്, എംപിമാരായ ശശി തരൂര്‍, സുരേഷ് ഗോപി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+