Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ വാർത്ത തെറ്റ്.... മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രവർത്തനങ്ങൾ തൃപ്തികരം, തുറന്നടിച്ച് കെ മുരളീധരൻ!

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തിന് വേണ്ടി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സമീപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെ മുരളീധരൻ എംപി. ദേശീയമാധ്യമമായ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ആണ് കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തിനായി മുരളീധരന്‍ സോണിയയെ സമീപിച്ചതായി വാർത്ത പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി കെ മുരളീധരൻ രംഗത്ത് വന്നിരിക്കുന്നത്.

വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് കെ മുരളീധരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. . കെപിസിസി പ്രസിഡന്‍റ് എന്ന നിലയിൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രവർത്തനങ്ങൾ തൃപ്തികരമാണ്. യാതൊരു ആധികാരികതയുമില്ലാത്ത തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയാണിത്. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുക എന്ന ലക്ഷ്യം മാത്രമാണ് വാർത്തയ്ക്ക് പിന്നിലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

K Muraleedharan

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിനായി കെ മുരളീധരന്‍ ദില്ലിയില്‍ വച്ച് സോണിയാ ഗാന്ധിയുമായി ഒറ്റയ്ക്ക് കൂടിക്കാഴ്ച നടത്തി എന്നായിരുന്നു ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പുറത്ത് വിട്ട വാർത്ത. . കേരളത്തിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടോടെ മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെ ചെറുക്കാനും എല്ലാവരെയും ഒറ്റെക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാനും മുല്ലപ്പള്ളിക്ക് ആകുന്നില്ലെന്ന് മിരളീധരൻ സോണിയയെ ധരിപ്പിച്ചെന്നാണ് വാർത്തയിൽ പറഞ്ഞിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+