Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് ആക്കിയതില്‍ മുരളീധരന് എതിര്‍പ്പ്

തിരുവനന്തപുരം: നീണ്ട ചര്‍ച്ചകള്‍ക്കുശേഷം രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിന് പിന്നാലെ വിഷയത്തില്‍ കെ മുരളീധരന്‍ എതിര്‍പ്പു പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. കെപിസിസി പ്രസിഡന്റിന് നല്‍കിയ കത്തില്‍ മുരളീധരന്‍ തന്റെ എതിര്‍പ്പ് അറിയിച്ചിരുന്നതായാണ് സൂചന.

ഐ ഗ്രൂപ്പ് നേതാവ് തന്നെ രമേശ് ചെന്നിത്തലയ്‌ക്കെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചത് വരും ദിവസങ്ങളിലും ചര്‍ച്ചയായേക്കും. പാര്‍ലമെന്ററി പാര്‍ട്ടി ചേരുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചതിലാണ് കെ.മുരളീധരന്‍ അതൃപ്തി രേഖപ്പെടുത്തിയത്. പ്രതിപക്ഷ സ്ഥാനത്തേക്ക് മുരളീധരനെയും പരിഗണിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

k-muralidharan

എന്നാല്‍, കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് രമേശ് ചെന്നിത്തലയുടെ പേര് പ്രതിപക്ഷ നേതാവായി നിര്‍ദേശിച്ചത്. വി.ടി. ബല്‍റാം, അടൂര്‍ പ്രകാശ്, വി.ഡി. സതീശന്‍ എന്നിവര്‍ പിന്താങ്ങി. ചെന്നിത്തലയ്ക്ക് ഹൈക്കമാന്റിന്റെ അംഗീകാരവും ലഭിച്ചിരുന്നു.

അഞ്ചര മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം ഉണ്ടായത്. അതേസമയം, വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെതിരെ കടുത്ത മത്സരത്തില്‍ ജയിച്ച മുരളീധരനെ പ്രതിപക്ഷ നേതാവാക്കണമെന്ന് പലഭാഗത്തുനിന്നും ആവശ്യമുയര്‍ന്നിരുന്നു. ബിജെപിയെ പ്രതിരോധിക്കാന്‍ മുരളീധരന് കഴിഞ്ഞെന്നതാണ് ഇതിന് കാരണമായി പറയുന്നത്. എന്നാല്‍, കഴിഞ്ഞ മന്ത്രിസഭയിലെ രണ്ടാമനെന്ന നിലയില്‍ ചെന്നിത്തലയ്ക്ക് നറുക്കുവീഴുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+