കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എംപിയെന്ന നിലയില്‍ വേറെ പണികളുണ്ട്, താന്‍ 7600 വോട്ടിന് ജയിച്ചതും ആരുടേയും സഹായമില്ലാതെ'

Google Oneindia Malayalam News

തിരുവനന്തപുരം: മുതിര്‍ന്ന നേതാക്കള്‍ വട്ടിയൂര്‍ക്കാവില്‍ എത്തുന്നില്ലെന്നും പ്രചരണത്തിന് വേഗമില്ലെന്നുമുള്ള പരാതിയായിരുന്നു വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ത്ഥി കെ മോഹന്‍ കുമാര്‍ ഉയര്‍ത്തിയത്. എംപിമാരായ ശശി തരൂരും കെ മുരളീധരനും പ്രചരണത്തില്‍ സജീവമാകാത്തതോടെ താഴെ തട്ടില്‍ പ്രചാരണം വേണ്ടത്ര ശക്തമായില്ലെന്നും മോഹന്‍ കുമാര്‍ പരസ്യമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. പരാതിക്ക് പിന്നാലെ വിഷയത്തില്‍ കെപിസിസി ഇടപെടുകയും ഇരുവരും നാളെ മണ്ഡലത്തില്‍ സജീവമാകുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

കോണ്‍ഗ്രസിന് തിരിച്ചടി; രൂക്ഷ വിമര്‍ശനവുമായി ഇകെ സുന്നി മുഖപത്രം!!കോണ്‍ഗ്രസിന് തിരിച്ചടി; രൂക്ഷ വിമര്‍ശനവുമായി ഇകെ സുന്നി മുഖപത്രം!!

എന്നാല്‍ മോഹന്‍കുമാറിന്‍റെ പരാതിക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കെ മുരളീധരന്‍. എംപിയെന്ന നിലയില്‍ തനിക്ക് വടകരയില്‍ ചെയ്ത് തീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്നും അത് കഴിഞ്ഞ് വട്ടിയൂര്‍ക്കാവില്‍ പ്രചരണത്തിന് എത്തുമെന്നും മുരളീധരന്‍ പ്രതികരിച്ചു.

കാര്യങ്ങള്‍ പന്തിയല്ല

കാര്യങ്ങള്‍ പന്തിയല്ല

ഏറെ നാടകീയതകള്‍ക്കും തര്‍ക്കത്തിനും ഒടുവിലാണ് കോണ്‍ഗ്രസ് ഐ ഗ്രൂപ്പിന്‍റെ സീറ്റായ വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. മുന്‍ എംപി പീതാംബര കുറുപ്പിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു കെ മുരളീധരന്‍റെ നിര്‍ദ്ദേശം. എന്നാല്‍ ഇതിനെതിരെ പ്രാദേശിക നേതാക്കള്‍ പ്രതിഷേധിച്ചു. ഇതോടെയാണ് മോഹന്‍ കുമാറിനെ നേതൃത്വം സ്ഥാനാര്‍ത്ഥിയായി തിരുമാനിച്ചത്. ഇതോടെ മുരളീധരന്‍ ഇടഞ്ഞെങ്കിലും നേതൃത്വം ഇടപെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴും കാര്യങ്ങള്‍ പന്തിയല്ലെന്ന സൂചനയാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നും ഉയരുന്നത്.

 മോഹന്‍ കുമാറിന്‍റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് ഉള്‍പ്പെടെ മുരളീധരന്‍ എത്താതിരുന്നതും വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരന്‍ അടക്കം ഉള്ളവരുടെ അസാന്നിധ്യത്തെ കുറിച്ച് പരാതിയുമായി മോഹന്‍ കുമാര്‍ രംഗത്തെത്തിയത്. അതേസമയം പാര്‍ലമെന്‍റ് അംഗംമെന്ന നിലയില്‍ തനിക്ക് തന്‍റെ മണ്ഡലത്തില്‍ ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ടെന്നും അത് കഴിഞ്ഞാല്‍ വട്ടിയൂര്‍ക്കാവില്‍ എത്തുമെന്നും മുരളീധരന്‍ പറഞ്ഞു.

താന്‍ മത്സരിച്ചപ്പോഴും

താന്‍ മത്സരിച്ചപ്പോഴും

വട്ടിയൂര്‍ക്കാവില്‍ താന്‍ മത്സരിച്ചപ്പോഴും അത് തന്നെയായിരുന്നു സ്ഥിതി.അന്ന് പ്രമുഖ നേതാക്കള്‍ ആരും തന്നെ പ്രചരണത്തിന് എത്തിയിരുന്നില്ല. എന്നിട്ടും താന്‍ അന്ന് 7600 വോട്ടുകള്‍ക്കാണ് മണ്ഡലത്തില്‍ ജയിച്ചത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയിട്ടുണ്ട്. സംസ്ഥാന നേതാക്കള്‍ തന്നെ ഇത്തവണ മണ്ഡലത്തിലുണ്ട്. എംപി എന്ന നിലയില്‍ ചില ജോലികള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. അത് കഴിഞ്ഞാല്‍ തീര്‍ച്ചയായും മണ്ഡലത്തില്‍ എത്തും. വട്ടിയൂര്‍ക്കാവില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. നാളെ ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനമുണ്ട്. തന്‍റെ സാന്നിധ്യം വട്ടിയൂര്‍ക്കാവില്‍ ഉണ്ടാവുമെന്നും മുരളീധരന്‍ പറഞ്ഞു.

പ്രതികരിച്ച് ശശി തരൂര്‍

പ്രതികരിച്ച് ശശി തരൂര്‍

നാളെ തന്നെ മണ്ഡലത്തില്‍ എത്തുമെന്ന് ശശി തരൂര്‍ എംപിയും അറിയിച്ചിരുന്നു.ദില്ലിയില്‍ പാര്‍ലമെന്‍ററി കമ്മിറ്റി യോഗത്തിലും ഇന്‍റോറില്‍ മുന്‍ പ്രസിഡന്‍റ് പ്രതിഭാ പാട്ടീല്‍ പങ്കെടുക്കുന്ന പരിപാടിയിലും ഭാഗമാകേണ്ടതുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കും മുന്‍പ് തന്നെ തിരുമാനിച്ച പരിപാടികളാണിത്. നാളെ ദില്ലയില്‍ നടക്കുന്ന വേള്‍ഡ് എക്കണോമിക് ഫോറത്തിലും പ്രസംഗിക്കേണ്ടതുണ്ട്. അത് കഴിഞ്ഞാല്‍ നാളെ തന്നെ താന്‍ തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തും എന്നായിരുന്നു ഫേസ്ബുക്കിലൂടെ തരൂര്‍ വ്യക്തമാക്കിയത്.

കൂടത്തായിലെ 6 മരണങ്ങള്‍: സംശയത്തിന്‍റെ മുള്‍മുനയില്‍ സ്ത്രീ, കൊലപാതകമാകെന്ന സൂചന നല്‍കി പോലീസ്

English summary
K Muraleedharan's reply to K Mohan Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X