'ഡല്‍ഹിയിലേക്ക് നോക്കുമ്പോള്‍ ഈനാംപേച്ചി; തിരുവനന്തപുരത്തേക്ക് നോക്കുമ്പോള്‍ മരപ്പട്ടി': കെ മുരളീധരന്‍
ഡല്‍ഹി: കേസിന്റെ കാര്യത്തില്‍ പാര്‍ട്ടി പൂര്‍ണമായും കെ സുധാകരനൊപ്പമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പാര്‍ട്ടിയുടെ ദേശീയ നേതൃത്വം അദ്ദേഹത്തിനൊപ്പമാണ്. ഇതൊരു കെട്ടിച്ചമച്ച കേസാണെന്ന് പാര്‍ട്ടി വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ അദ്ദേഹത്തിനുണ്ടാകുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
കെട്ടിച്ചമച്ച കേസിനെതിരെ ഏതറ്റം വരെയും പോരാടാന്‍ പാര്‍ട്ടി തയ്യാറാണ്. ആളുകള്‍ എത്തരക്കാരാണ് എന്ന് നമുക്ക് അറിയില്ലല്ലോ എന്ന് മോന്‍സണെ പോലുളളവരുമായി ഇടപെടുമ്പോള്‍ ജാഗ്രത വേണം എന്നുളള മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമര്‍ശനത്തിന് മറുപടിയായി കെ മുരളീധരന്‍ പറഞ്ഞു.

കെ സുധാകരന്‍ ചികിത്സയ്ക്ക് പോയപ്പോഴാണല്ലോ ഇത്തരം വിദ്വാനാണ് എന്ന് അറിയുന്നത്. കെ സുധാകരന്‍ നിരപരാധിയാണ് എന്ന് തന്നെയാണ് പാര്‍ട്ടി ഉറച്ച് വിശ്വസിക്കുന്നത്. ഇത് ഒരു ചീത്ത കീഴ്വഴക്കം എല്‍ഡിഎഫ് സൃഷ്ടിച്ചു. അതിന്റെ പ്രത്യാഘാതം ഭാവിയില്‍ അവര്‍ അനുഭവിക്കേണ്ടി വരും. ഇത്രയും കാലം മാന്യമായ സമീപനം യുഡിഎഫിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. ഇനി ഭാവിയില്‍ അത് പ്രതീക്ഷിക്കേണ്ട.
കനത്ത രീതിയിലുളള തിരിച്ചടി ഭാവിയില്‍ നേരിടും. ഇപ്പോള്‍ രാഷ്ട്രീയമായും നിയമപരമായും നേരിടും. എപ്പോഴും ഒരു കൂട്ടര്‍ തന്നെ അധികാരത്തില്‍ ഇരിക്കില്ലല്ലോ. ഭാവിയിലും കേസുകള്‍ വരുമല്ലോ. അധികാരത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഇപ്പോള്‍ ചെയ്തതിന്റെ കണക്ക് പറയുമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയിലേക്ക് നോക്കുമ്പോള്‍ ഈനാംപേച്ചിയാണെങ്കില്‍ തിരുവനന്തപുരത്തേക്ക് നോക്കുമ്പോള്‍ മരപ്പട്ടിയാണ്. പ്രതിപക്ഷ നേതാക്കളെ ഓരോ കേസില്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം. പിണറായിയുടെ കാലത്ത് ജയിലില്‍ പോകുന്നത് ബ്രിട്ടീഷുകാരുടെ കാലത്തേത് പോലെയാണെന്നും കെ മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications