കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ മുരളീധരന്‍ 'കലിപ്പില്‍'; പ്രചാരണം വടകരയില്‍ മാത്രം... നേതൃയോഗത്തിലും പങ്കെടുത്തില്ല

Google Oneindia Malayalam News

കോഴിക്കോട്: കേരളത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ഏറ്റവും അധികം ജനപിന്തുണയുള്ള നേതാക്കളില്‍ ഒരാളാണ് കെ മുരളീധരന്‍. ഒരിക്കല്‍ പാര്‍ട്ടി വിട്ട് പോവുകയും പിന്നീട് തിരികെ എത്തുകയും ചെയ്‌തെങ്കിലും കെ മുരളീധരന്റെ ജനപിന്തുണയില്‍ ഇടിവ് സംഭവിച്ചിട്ടുണ്ടായിരുന്നില്ല.

എന്തിന് ആന്റണി, എന്തിന് മുല്ലപ്പള്ളി, എന്തിന് വേണുഗോപാൽ... മുരളിയ്ക്കും സുധാകരനും ഷാഫിയ്ക്കും വേണ്ടി മുറവിളിഎന്തിന് ആന്റണി, എന്തിന് മുല്ലപ്പള്ളി, എന്തിന് വേണുഗോപാൽ... മുരളിയ്ക്കും സുധാകരനും ഷാഫിയ്ക്കും വേണ്ടി മുറവിളി

ഭയന്ന് പിൻമാറില്ലെന്നുറപ്പിച്ച് ചെന്നിത്തല, റിസ്ക് എടുക്കും; ആദ്യ പടിയായി നീക്കം ,ഒരിക്കലും കൈവിടാത്ത വോട്ടുകൾഭയന്ന് പിൻമാറില്ലെന്നുറപ്പിച്ച് ചെന്നിത്തല, റിസ്ക് എടുക്കും; ആദ്യ പടിയായി നീക്കം ,ഒരിക്കലും കൈവിടാത്ത വോട്ടുകൾ

തദ്ദേശ തിരഞ്ഞെടുപ്പില്‍ നേതൃത്വത്തിനെതിരെ പലവുരു പരസ്യമായി പ്രതിഷേധിച്ച കെ മുരളീധരന്‍ ഇപ്പോഴും ആ നിലപാടില്‍ തന്നെയെന്ന് പറയേണ്ടി വരും. കഴിഞ്ഞ ദിവസം ചേര്‍ന്ന നിര്‍ണായക നേതൃയോഗത്തിലും മുരളീധരന്‍ പങ്കെടുത്തിരുന്നില്ല. വിശദാംശങ്ങള്‍...

കോണ്‍ഗ്രസിനെ രക്ഷിക്കാന്‍

കോണ്‍ഗ്രസിനെ രക്ഷിക്കാന്‍

തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിറകെ കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണം എന്ന വ്യാപകമായി ആവശ്യമുയര്‍ന്നിരുന്നു. കോണ്‍ഗ്രസിനെ നയിക്കാന്‍ കെ മുരളീധരനെ വിളിക്കൂ എന്നായിരുന്നു ചിലയിടങ്ങളില്‍ ഉയര്‍ന്ന ഫ്‌ലക്‌സ് ബോര്‍ഡുകള്‍. എന്നാല്‍ സംസ്ഥാന തലത്തിലെ നേതൃമാറ്റം എന്ന ആവശ്യം കേന്ദ്ര നേതൃത്വം തള്ളുകയായിരുന്നു.

ഏത് പദവിയും ഏറ്റെടുക്കാം

ഏത് പദവിയും ഏറ്റെടുക്കാം

പാര്‍ട്ടി ഏല്‍പിച്ചാല്‍ ഏത് പദവിയും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കെ മുരളീധരന്‍ പരസ്യ പ്രതികരണവും നടത്തിയിരുന്നു. കെപിസിസി തലപ്പത്തേക്ക് കെ മുരളീധരനെ കൊണ്ടുവരണം എന്ന ആവശ്യം പല കോണുകളില്‍ നിന്ന് ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹം അന്ന് അങ്ങനെ പറഞ്ഞത്. മുന്‍ കെപിസിസി അധ്യക്ഷന്‍ കൂടിയാണ് കെ മുരളീധരന്‍.

വടകരയില്‍ മാത്രം പ്രചാരണം

വടകരയില്‍ മാത്രം പ്രചാരണം

നിയമസഭ തിരഞ്ഞെടുപ്പില്‍ വടകര ലോക്‌സഭ മണ്ഡലത്തില്‍ മാത്രമേ താന്‍ പ്രചാരണത്തിനിറങ്ങു എന്ന് കൂടി വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. തിരഞ്ഞെടുപ്പ് വേളയില്‍ ലോക്‌സഭ നടക്കുന്നതിനാല്‍ ആണിത് എന്നാണ് വിശദീകരണം. മറ്റിടങ്ഹളില്‍ പ്രചാരണത്തിനിറങ്ങാന്‍ സമയവുണ്ടാവില്ലെന്നാണ് അദ്ദേഹം പറയുന്നത്.

വട്ടിയൂര്‍ക്കാവിലോ...

വട്ടിയൂര്‍ക്കാവിലോ...

2011 ല്‍ ആണ് തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം നിലവില്‍ വരുന്നത്. തുടര്‍ന്ന് നടന്ന രണ്ട് തിരഞ്ഞെടുപ്പിലും അവിടെ കെ മുരളീധരന്‍ ആണ് വിജയിച്ചത്. എന്നാല്‍ അദ്ദേഹം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് കോണ്‍ഗ്രസിന് നഷ്ടമായി. തിരുവനന്തപുരം മേയര്‍ ആയിരുന്ന വികെ പ്രശാന്തിനെ രംഗത്തിറക്കിയാണ് സിപിഎം മണ്ഡലം പിടിച്ചത്.

മുരളിയില്ലെങ്കില്‍

മുരളിയില്ലെങ്കില്‍

ഇത്തവണയും വികെ പ്രശാന്ത് തന്നെ ആയിരിക്കും വട്ടിയൂര്‍ക്കാവിലെ സിപിഎം സ്ഥാനാര്‍ത്ഥി എന്നാണ് സൂചനകള്‍. കെ മുരളീധരന്റെ സാന്നിധ്യമില്ലെങ്കില്‍ ഇത്തവണയും കോണ്‍ഗ്രസിന് വട്ടിയൂര്‍ക്കാവില്‍ കാര്യമായി ഒന്നും ചെയ്യാന്‍ ആയേക്കില്ല എന്നാണ് വിലയിരുത്തല്‍. വട്ടിയൂര്‍ക്കാവില്‍ ഇത്തവണ കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ആണ് കോണ്‍ഗ്രസ് നീക്കം.

നേതൃയോഗവും ബഹിഷ്‌കരിച്ചു

നേതൃയോഗവും ബഹിഷ്‌കരിച്ചു

മലബാര്‍ മേഖലയിലെ പാര്‍ട്ടിയുടെ നേതൃയോഗവും കഴിഞ്ഞ ദിവസം കെ മുരളീധരന്‍ ബഹിഷ്‌കരിച്ചിരുന്നു. മണ്ഡലത്തില്‍ നേരത്തേ തന്നെ ഏറ്റിരുന്ന ചില പരിപാടികള്‍ ഉള്ളതിനാല്‍ ആണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത് എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. എന്നാല്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പദ്ധതികള്‍ പ്രകാരം ഏറെ നിര്‍ണായകമായിരുന്നു ആ യോഗം.

സംസ്ഥാന രാഷ്ട്രീയത്തിലെ ധ്രുവീകരണങ്ങള്‍

സംസ്ഥാന രാഷ്ട്രീയത്തിലെ ധ്രുവീകരണങ്ങള്‍

ഇതിനിടെ ആയിരുന്നു കെപിസിസിയുടെ ഫേസ്ബുക്ക് പേജിന്റെ കവര്‍ ചിത്രവും ചര്‍ച്ചയായത്. എകെ ആന്റണി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം കെസി വേണുഗോപാലിനെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു ഈ ചിത്രം. സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയ ചില മാറ്റങ്ങള്‍ പ്രകടമാക്കുന്നതായിരുന്നു ആ ചിത്രം.

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?
മുരളിയ്ക്കും സുധാകരനും വേണ്ടി

മുരളിയ്ക്കും സുധാകരനും വേണ്ടി

കെപിസിസിയുടെ ഫേസ്ബുക്ക് പേജില്‍ ഈ ചിത്രത്തിനെതിരെ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു. എകെ ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെസി വേണുഗോപാല്‍ തുടങ്ങിയവരെ ഒഴിവാക്കി കെ മുരളീധരനേയും കെ സുധാകരനേയും ഉള്‍പ്പെടുത്തണം എന്നതായിരുന്നു മിക്കവരുടേയും ആവശ്യം.

ലീഗിന് കോണ്‍ഗ്രസ്സിലും പിന്തുണ; കൂടുതല്‍ സീറ്റ് കൊടുക്കണമെന്ന് കെ മുരളീധരന്‍... ചര്‍ച്ചകള്‍ കൊഴുക്കുംലീഗിന് കോണ്‍ഗ്രസ്സിലും പിന്തുണ; കൂടുതല്‍ സീറ്റ് കൊടുക്കണമെന്ന് കെ മുരളീധരന്‍... ചര്‍ച്ചകള്‍ കൊഴുക്കും

ഉമ്മന്‍ ചാണ്ടിയെ വിറപ്പിച്ച രണ്ട് പേര്‍... അഞ്ചക്കം കടക്കാതെ രണ്ട് തവണ; ഇത്തവണ ജീവന്‍മരണ പോരാട്ടംഉമ്മന്‍ ചാണ്ടിയെ വിറപ്പിച്ച രണ്ട് പേര്‍... അഞ്ചക്കം കടക്കാതെ രണ്ട് തവണ; ഇത്തവണ ജീവന്‍മരണ പോരാട്ടം

ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ മത്സരിക്കും? ആഞ്ഞുപിടിച്ച് യൂത്ത് കോൺഗ്രസ്; പിസി ജോർജ്ജ് സമ്മതിക്കുമോഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ മത്സരിക്കും? ആഞ്ഞുപിടിച്ച് യൂത്ത് കോൺഗ്രസ്; പിസി ജോർജ്ജ് സമ്മതിക്കുമോ

English summary
K Muraleedharan says, he will not campaign for UDF out side Vadakara in Assembly Elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X