കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തലയെ വെല്ലുമോ; മുഖ്യമന്ത്രിയായി ഇരുവരേയും പരിഗണിക്കുന്നു: കെ മുരളീധരന്‍

Google Oneindia Malayalam News

തിരുവന്തപുരം; തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ മറന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാനുള്ള ശ്രമത്തിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം. നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി കേന്ദ്ര നേതൃത്വത്തിന്‍റെ പ്രത്യേക ശ്രദ്ധയും സംസ്ഥാനത്തുണ്ട്. താരീഖ് അന്‍വര്‍ മുതല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉള്‍പ്പടേയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇതിനോടകം തന്നെ സംസ്ഥാനത്ത് എത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. പാര്‍ട്ടി നേതാക്കള്‍ക്ക് പുറമെ ഘടകക്ഷികളുമായും താരീഖ് അന്‍വറും ചര്‍ച്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് ഒരുങ്ങുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആര് എന്ന ചോദ്യവും വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

സാധാരണ ഗതിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്നോട്ട് വെച്ചാണ് കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിടാറുള്ളത്. എന്നാല്‍ തര്‍ക്കം നിലനില്‍ക്കുന്ന ഇടങ്ങളില്‍ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന കീഴ്വഴക്കവും പാര്‍ട്ടി സ്വീകരിച്ചിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലും അത്തരമൊരു നീക്കമാവും കോണ്‍ഗ്രസ് സ്വീകരിക്കുക എന്നുള്ള സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

പ്രബല ഗ്രൂപ്പ് നേതാക്കളും

പ്രബല ഗ്രൂപ്പ് നേതാക്കളും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നീ രണ്ട് പ്രമുഖ നേതാക്കളാണ് കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത്. രണ്ട് പേരും രണ്ട് പ്രബല ഗ്രൂപ്പ് നേതാക്കളും. അധികാരം കിട്ടിയാല്‍ ഇവരില്‍ ആര് മുഖ്യന്ത്രിയാവും എന്നത് സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോള്‍ തന്നെ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കൂടുതല്‍ ജനപിന്തുണയുള്ള നേതാവ് എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാവണമെന്നാണ് എ ഗ്രൂപ്പിന്‍റെ അവകാശവാദം.

ഉമ്മന്‍ചാണ്ടി മാറിനില്‍ക്കണം

ഉമ്മന്‍ചാണ്ടി മാറിനില്‍ക്കണം

എന്നാല്‍ മുമ്പ് മുഖ്യമന്ത്രി സ്ഥനാര്‍ത്ഥിയായ ഉമ്മന്‍ചാണ്ടി മാറി നിന്ന് രമേശ് ചെന്നിത്തലയ്ക്ക് അവസരം നല്‍കണമെന്നാണ് ഐ ഗ്രൂപ്പിന്‍റെ ആവശ്യം. പ്രതിപക്ഷ നേതാവ്,കെപിസിസി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള രമേശ് ചെന്നിത്തലയ്ക്ക് എന്‍എസ്എസിന്‍റെ ശക്തമായ പിന്തുണയുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്ര പ്രഖ്യാപിച്ചതും ഐ ഗ്രൂപ്പിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു.

ഉമ്മന്‍ചാണ്ടിയേയും പരിഗണിക്കുന്നു

ഉമ്മന്‍ചാണ്ടിയേയും പരിഗണിക്കുന്നു

എന്നാല്‍ കോണ്‍ഗ്രസിന് അധികാരം ലഭിച്ചാല്‍ രമേശ് ചെന്നിത്തലയ്ക്കൊപ്പം ഉമ്മന്‍ചാണ്ടിയേയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്നാണ് വടകരം എംപി കെ മുരളീധരന്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ എംഎല്‍എമാര്‍ പിന്തുണയ്ക്കുന്നവര്‍ മുഖ്യമന്ത്രിയാവും. ജയിച്ച് വരുന്ന എംഎല്‍എമാരുടെ അഭിപ്രായം നോക്കിയാവും കോണ്‍ഗ്രസ് നേതൃത്വം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ

കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ

കൂടുതല്‍ എംഎല്‍എമാര്‍ പിന്തുണയ്ക്കുന്നവര്‍ മുഖ്യമന്ത്രിയാവട്ടെ എന്ന മുരളീധരന്‍റെ പ്രസ്താവന കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നത് എ വിഭാഗത്തിനാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എംഎല്‍എമാര്‍ ഉണ്ടാവാറുള്ളത് എ ഗ്രൂപ്പിനാണ്. ഇതിന് പുറമെ ലീഗ് ഉള്‍പ്പടേയുള്ള ഘടകകഷികളുടേയും പിന്തുണ ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചേക്കും. അങ്ങനെയെങ്കില്‍ അധികാരം ലഭിച്ചാല്‍ രമേശ് ചെന്നിത്തലയെ മറികടന്ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയേക്കും.

ഗ്രൂപ്പുകള്‍ക്ക് വീതം വയ്ക്കരുത്

ഗ്രൂപ്പുകള്‍ക്ക് വീതം വയ്ക്കരുത്

അധികാരം ലഭിക്കണമെങ്കില്‍ നേതൃത്വം കൂട്ടായ്മയോടെ പ്രവര്‍ത്തിക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു. തദ്ദേശ തിര‍ഞ്ഞെടുപ്പിലേത് പോലെയാവരുത് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വീതം വെപ്പ്. ഒരോ മണ്ഡലത്തിലേയും വിജയ സാധ്യത നോക്കിയാവണം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം. ഗ്രൂപ്പുകള്‍ക്ക് വീതം വെയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?
വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം

വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം മുന്നണിയില്‍ ചര്‍ച്ച് ചെയ്ത് തീരുമാനിച്ചതാണ്. സിപിഎം അതിനെ വലിയ പ്രചാരണ ആയുധമാക്കിയപ്പോള്‍ അതിനെ വേണ്ട വിധത്തില്‍ എതിരിടാന്‍ കഴിഞ്ഞില്ല. പാര്‍ട്ടി നേതൃത്വത്തില്‍ തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായി. ക്രൈസ്തവ സഭകളുമായി ചര്‍ച്ച നടത്തി അവരുടെ ആശങ്കകള്‍ പരിഹരിക്കണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകരയ്ക്ക് പുറത്ത് പ്രചാരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
K Muraleedharan says Oommen Chandy is also being considered for the post of Chief Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X