കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മേയർക്ക് പ്രയാസമുണ്ടായോ? സൗന്ദര്യം അശ്ലീവ ചുവയുള്ള വാക്കല്ല'; മാപ്പ് പറഞ്ഞെന്ന് വരുത്തി കെ മുരളീധരൻ

Google Oneindia Malayalam News

തിരുവനന്തപുരം; മേയർ ആര്യ രാജേന്ദ്രനെതിരായ കെ മുരളീധരൻ എംപിയുടെ പരാമർശത്തിൽ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം പുകയുകയാണ്. മേയറെ കാണാന്‍ നല്ല ഭംഗിയുണ്ട്. പക്ഷെ വായില്‍നിന്ന് പുറത്തുവരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണെന്നായിരുന്നു മുരളീധരന്റെ പരാമർശം. കോര്‍പറേഷനിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നടന്ന കോണ്‍ഗ്രസ് സമരത്തിൽ സംസാരിക്കവേയായിരുന്നു മുരളീധരന്റെ വാക്കുകൾ.

'ചിണുങ്ങാതെ അടങ്ങിയിരിക്ക് മാമാട്ടിക്കുട്ടീ'..ചിരി അടക്കാനാകാതെ കാവ്യ.. ദിലീപിനെ കെട്ടിപിടിച്ച് മഹാലക്ഷ്മി.. പുതിയ ചിത്രങ്ങൾ

അതേസമയം പരാമർശം വിവാദമായോടെ വിഷയത്തിൽ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് എംപി. തന്റെ പരാമര്‍ശം മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അതില്‍ ദുരഭിമാനം വിചാരിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഇത്രയും സമ്മാനങ്ങളോ.. പിറന്നാൾ ആഘോഷം പൊടിപൊടിച്ച് അനുശ്രീ..ചിത്രങ്ങൾ വൈറൽ

പക്വത കാണിച്ചില്ലെന്നാണ് പറഞ്ഞത്

ഒരുപാട് മഹത് വ്യക്തികൾ ഇരുന്ന കസേരയാണെന്നാണ് ഞാൻ പറഞ്ഞത്. സിനിമാ സംവിധായകരായിരുന്നു പി സുബ്രഹ്മണ്യം, എംപി പത്മനാഭന്‍ ഉള്‍പ്പെടെ ഇരുന്ന കസേരയാണ്. ആ സീറ്റിൽ ഇരിക്കുന്ന മേയർ പക്വത കാണിച്ചില്ലെന്ന് തന്നെയാണ് ഞാൻ പറഞ്ഞത്. താൻ അത് പറഞ്ഞതിൽ അവർക്ക് പ്രയാസം തോന്നിയിട്ടുണ്ടെങ്കിൽ താൻ ഖേദം പ്രകടിപ്പിക്കുകയാണ്.

പക്വതയില്ലാത്ത നിലപാട് തന്നെയാണ്

തങ്ങളെ അപമാനിക്കുന്ന രീതിയില്‍ സംസാരിക്കുന്നുവെന്ന് യുഡിഎഫിന്റെ കൗണ്‍സിലര്‍മാര്‍ പലപ്പോഴും മേയറെ കുറിച്ച് പരാതി പറഞ്ഞിട്ടുണ്ട്.സമരമിരിക്കുന്ന കൗണ്‍സിലര്‍മാരെ ചാടികടന്നുകൊണ്ട് മേയര്‍മാര്‍ പോകുന്നു. ഇതെല്ലാം പക്വതയില്ലാത്ത നിലപാട് തന്നെയാണ്. പക്ഷേ എന്റെ പ്രസ്താവനകൾ അവരെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കന്നു. എന്റെ പ്രസ്താവനകൊണ്ട് സ്ത്രീകള്‍ക്ക് മാനസിക പ്രശ്‌നം ഉണ്ടാവാന്‍ പാടില്ലായെന്നത് എന്റെ നിര്‍ബന്ധമാണ്.

ദുരഭിമാനം വിചാരിക്കുന്നില്ല

ഖേദം പ്രകടിപ്പിക്കുന്നതില്‍ ഒരു ദുരഭിമാനവും താൻ വിചാരിക്കുന്നില്ല. സൗന്ദര്യം ഉണ്ടെന്നത് അശ്ലീല ചുവയാണെന്ന് ഞാന്‍ ഇതുവരെ കണക്കാക്കിയിട്ടില്ല. അത്തരം ഒരു ദുരുദേശം എനിക്ക് ഇല്ല. കുഞ്ഞിനെ തട്ടികൊണ്ടുപോകാന്‍ കൂട്ടുനിന്ന ആനാവൂര്‍ നാഗപ്പന്‍ കെ മുരളീധരന് സര്‍ട്ടിഫിക്കറ്റ് തരാന്‍ ആയിട്ടില്ല, മുരളീധരൻ പറഞഅഞു. അതേസമയം മേയർക്കെതിരായ പരാമർശം നാക്ക് പിഴയല്ലെന്നും തെറ്റ് തെറ്റ് തന്നെയാണെന്നും മുരളീധരൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകി.

മേയർ ആര്യയ്ക്കും മറുപടി

അതിനിടെ മുരളീധരന്‍ അദ്ദേഹത്തിന്റെ സംസ്‌കാരമേ കാണിക്കൂ എന്ന മേയർ ആര്യയുടെ പരാമർശത്തിനും മുരളീധരൻ മറുപടി നൽകി. എന്റെ സംസ്‌കാരത്തിന് മാര്‍ക്കിടാന്‍ തക്കവണ്ണം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ ആരുമില്ലെന്നും മുരളീധരൻ പറഞ്ഞു. അതേസമയം ഖേദം പ്രകടിപ്പിച്ചെങ്കിലും മുരളീധരനെതിരെ നിയമപരമായി മുന്നോട്ട് നീങ്ങാൻ തന്നെയാണ് തിരുമാനമെന്ന് ആര്യാ രാജേന്ദ്രൻ പ്രതികരിച്ചു.

നിയമപരമായി നേരിടും

തെറ്റ് തിരിച്ചറിഞ്ഞ് ഖേദം പ്രകടിപ്പിച്ചതിനെ ആ രീതിയില്‍ തന്നെ സ്വീകരിക്കുന്നു. എന്നാൽ നിയമനടപടികൾ തുടരും, മേയർ വ്യക്തമാക്കി.
എംപിയുടെ പരാമർശത്തിൽ മ്യൂസിയം പോലീസ് സ്റ്റേഷനിലാണ് മേയർ പരാതി നൽകിയിരിക്കുന്നത്. മേയർക്ക് പക്വതയില്ലെന്ന മുരളീധരന്റെ പരാമർശത്തിനെതിരേയും ആര്യ തുറന്നടിച്ചു.

അതിന് സമയം ആയിട്ടില്ല

എന്റെ പ്രവര്‍ത്തിയില്‍ നിന്നാണ് എന്റെ പക്വത തീരുമാനിക്കേണ്ടതെന്നും അതിന് സമയമായിട്ടില്ലെന്നും ആര്യ പറഞ്ഞു. ഈ ഭരണ സമിതി ചുമതലയേറ്റതിന് ശേഷം നിരവധി പ്രവര്‍ത്തനങ്ങങ്ങൾ കോർപറേഷൻ നടപ്പിലാക്കിയിട്ടുമഅട്. അതൊന്നും മേയറുടെ പ്രത്യേക കഴിവുകൊണ്ടല്ല. എന്തെങ്കിലും പ്രത്യേക കഴിവുള്ളതുകൊണ്ടാണ് താന്‍ മേയറായതെന്ന് കരുതുന്നുമില്ല. ഇവിടെ ആര് മേയറായി വന്നാലും മുന്നോട്ടുപോകാനുള്ള ഒരു സംവിധാനം ഇവിടെയുണ്ട്. ആ സംവിധാനത്തിന്റെ ഭാഗമായിട്ടാണ് എല്ലാവരും പ്രവര്‍ത്തിക്കുന്നത്, മേയർ വ്യക്തമാക്കി.

 മേയർക്കെതിരായ മുരളീധരന്റെ വിവാദ പരാമർശം ഇങ്ങനെ

മേയർക്കെതിരായ മുരളീധരന്റെ വിവാദ പരാമർശം ഇങ്ങനെ

കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട് ശരിയാ. പക്ഷെ വായില്‍നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായിട്ടുള്ള ചില വര്‍ത്തമാനങ്ങളാണ്. ഇതൊക്കെ ഒരു ഒറ്റ മഴയത്തു മാത്രം കിളുത്തതാണ്. ആ മഴയുടേത് കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെ ഉള്ള ഒരുപാടു പേരെ കണ്ടിട്ടുള്ള നഗരസഭയാണ്.ദയവായി അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലെ കനകസിംഹാസനത്തില്‍ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത് എന്നു മാത്രമാണ് അവരോടു പറയാനുള്ളത് എന്നായിരുന്നു മുരളീധരൻ പറഞ്ഞത്.

 'കോൺഗ്രസ്സിന്റെ അധ്യക്ഷ ഇപ്പോഴും സോണിയ തന്നെയല്ലേ?', കെ മുരളീധരന് എതിരെ ഡിവൈഎഫ്ഐ 'കോൺഗ്രസ്സിന്റെ അധ്യക്ഷ ഇപ്പോഴും സോണിയ തന്നെയല്ലേ?', കെ മുരളീധരന് എതിരെ ഡിവൈഎഫ്ഐ

Recommended Video

cmsvideo
രണ്ട് വലിയ അണക്കെട്ടുകള്‍ തുറന്നിട്ടും കരകവിയാതെ പെരിയാര്‍ | Oneindia Malayalam

English summary
K Muraleedharan says sorry for the derogatory comment against Mayor Arya Rajendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X