മൃഗശാല നഗരത്തിൽനിന്ന് നെയ്യാറിലേക്ക് മാറ്റും,അനാവശ്യ വിവാദം വേണ്ടെന്ന് കെ മുരളീധരൻ

നഗരത്തില്‍നിന്നു മൃഗശാല നെയ്യാറിലേക്കു മാറ്റുമെന്ന് ആവർത്തിച്ച് മന്ത്രി കെ മുരളീധരൻ. മൃഗങ്ങളുടെ നല്ലതിന് വേണ്ടിയാണ് മാറ്റം. അനാവശ്യ വിവാദങ്ങളുടെ ആവശ്യമില്ല. പരാതിക്കിടയില്ലാത്ത വിധം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'തൃശൂർ മൃഗശാല പുത്തൂരിലേക്ക് മാറ്റിയല്ലോ ,ഒരു കുഴപ്പവും ഉണ്ടായില്ലല്ലോ, എന്ന് വിചാരിച്ച് മൃഗശാലയുടെ പ്രാധാന്യം കുറഞ്ഞോ? തൃശ്ശൂരിന്റെ പ്രാധാന്യം കുറഞ്ഞോ? ഇല്ലല്ലോ .ശബ്ദം മൃഗങ്ങൾക്ക് തന്നെ വലിയൊരു ബുദ്ധിമുട്ടാണ് .കനകക്കുന്നിൽ നിന്നും നിശാഗന്ധിയിൽ നിന്നുള്ള മൈക്കിന്റെ ശബ്ദവും എല്ലാം കൂടെ അവർക്ക് പ്രശ്നമാണ്. അതുകൊണ്ട് തന്നെ കുറെ കൂടെ നല്ലത് നെയ്യാർ ഡാമിന്റെ പരിസരത്താണ്. മൃഗങ്ങളെ നമ്മൾ അങ്ങോട്ട് കാണുന്നതിന് പരം മൃഗങ്ങൾ നമ്മളെ കാണുന്ന രീതിയിലുള്ള സംവിധാനമാണ് ഇപ്പോൾ സർക്കാർ ഏതാണ്ട് ഒരുക്കി വരുന്നത്. നല്ലതിന് വേണ്ടിയാണ് ചെയ്യുന്നത്. ഇതിൽ അനാവശ്യ വിവാദം ഉണ്ടാക്കേണ്ട കാര്യമില്ല.

km2-

ഇതുകൊണ്ടൊന്നും തിരുവനന്തപുരത്തിന്റെ ഒരു പ്രാധാന്യവും കുറയില്ല. തലസ്ഥാനത്തിന് അതിന്റെതായിട്ടുള്ള പ്രാധാന്യം ഉണ്ട്. തൃശ്ശൂരിൽ നിന്നും മൃഗശാല മാറ്റിയപ്പോൾ ഞങ്ങൾ ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ? കച്ചവട താത്പര്യം ആരോപിച്ചോ? ഒരു കൂട്ടര് ചെയ്യുമ്പോൾ മാത്രം തെറ്റ്, വേറൊരു കൂട്ടര് ചെയ്താൽ ശരി എന്ന നിലപാട് ശരിയല്ല. ഇത് എല്ലാവരും കൂടി ആലോചിച്ചെടുത്ത തീരുമാനമാണ്. അത് പരാതിക്കിടയില്ലാത്ത രീതിയിൽ നടപ്പാക്കും.

പുതിയ മൃഗശാല സംബന്ധിച്ച പ്രൊപ്പോസൽ വന്നിട്ടുണ്ട്. അതനുസരിച്ച് മുന്നോട്ട് പോകുന്നതാണ് നല്ലത് എന്നാണ് ഗവൺമെന്റ് കിട്ടിയിട്ടുള്ള അഭിപ്രായം. സിപിഎം എതിർത്തോട്ടെ. എല്ലാകാര്യത്തിലും എതിർക്കാൻ തന്നെയാണല്ലോ അവരുടെ താത്പര്യം. അതവർ ചെയ്യട്ടെ. നെയ്യാർ ഡാമിന്റെ പരിസരത്താകുമ്പോൾ മൃഗങ്ങൾക്ക് നന്നായിട്ട് ഓടി നടക്കാൻ ഒക്കെ ഉള്ള സ്ഥലം ഉണ്ട്', മന്ത്രി പറഞ്ഞു.

അതേസമയം മൃഗശാല മാറ്റാനുള്ള സർക്കാർ നീക്കം ദുരുദ്ദേശത്തോടു കൂടിയുള്ളതാണ് എന്ന് സി പി ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു. മൃഗശാല പ്രവർത്തിക്കുന്നത് ഉൾപ്പടെയുള്ള നഗരഹൃദയത്തിലെ ഏക്കർ കണക്കായ ഭൂമി ലക്ഷ്യം വച്ചുള്ള നീക്കം ഇതിന് പിന്നിലുണ്ടോ എന്ന സംശയം ഇതിനകം ഉയർന്നിട്ടുണ്ട്.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് സന്ദർശകരാണ് നിത്യവും മ്യൂസിയം സന്ദർശിക്കാനെത്തുന്നത്. മ്യൂസിയം നഗരത്തിൽ നിന്നും മാറ്റുന്നതോടെ സന്ദർശകരുടെ എണ്ണത്തിൽ വലിയ തോതിലുള്ള കുറവുണ്ടാകുമെന്ന വിമർശനവും ഇതിനകം ഉയർന്നു കഴിഞ്ഞു.

ഒന്നര നൂറ്റാണ്ടിലേറെയായി തിരുവനന്തപുരം നഗരത്തിൻ്റെ തിലകക്കുറിയായി നില നിൽക്കുന്ന മൃഗശാല രാജ്യത്തെ തന്നെ പഴക്കം ചെന്ന മൃഗശാലകളിലൊന്നാണ്.
തിരുവനന്തപുരത്തിൻ്റെ ചരിത്രത്തിൻ്റെ ഭാഗമായ മൃഗശാലയയെ ഇല്ലാതാക്കാനുള്ള നീക്കം അംഗീകരിക്കില്ല. ഇക്കാര്യത്തിൽ കോൺഗ്രസിനും ബിജെപിക്കും ഒരേ ശബ്ദമാകുന്നത് യാദൃശ്ചികമാകാൻ വഴിയില്ല. കച്ചവട താൽപര്യങ്ങളാണ് രണ്ട് കൂട്ടരേയും നയിക്കുന്നതെന്നും മാങ്കോട് രാധാകൃഷ്ണൻകൂട്ടിച്ചേർത്തു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma