കെപിസിസിയിൽ തർക്കം; പുന:സംഘടനാ പട്ടികയില്‍ അതൃപ്തിയുണ്ടെന്ന് കെ മുരളീധരന്‍, മാനദണ്ഡം പാലിച്ചില്ല
തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ പുന:സംഘടനാ ലിസ്റ്റില്‍ പരാതിയുണ്ടെന്ന് കെ മുരളീധരന്‍. കെപിസിസി ഭാരവാഹികളുടെ പട്ടികയില്‍ തര്‍ക്കത്തെ തുടര്‍ന്ന് കേരളം അയച്ച പട്ടിക കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി തടഞ്ഞു. കൂടുതല്‍ ചര്‍ച്ചകള്‍ക്കായ് ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം ഹസന്‍ കേരളത്തില്‍ നിന്നുള്ള എംപിമാർ എന്നിവരോട് ദില്ലിയിലെത്താൻ തിരഞ്ഞെടുപ്പ് സമിതി നിർദേശിച്ചു.
ഭാരവാഹി പട്ടികയില്‍ പറഞ്ഞു കേള്‍ക്കുന്ന പല പേരുകളും മാനദണ്ഡം പാലിച്ചുളളതല്ലെന്ന് കെ മുരളീധരൻ പറഞ്ഞു. ദില്ലിയിൽ നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കെ മുരളീധരന്‍ കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് എന്നനിലയില്‍ രമേശ് ചെന്നിത്തലയേക്കാള്‍ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ഉമ്മന്‍ചാണ്ടിക്കാകുമെന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസിന്റെ പ്രസ്താവനയെ അനുകൂലിച്ച് കെ മുരളീധരൻ മുൻപ് രംഗത്ത് വന്നിരുന്നു.

ഉമ്മന്‍ചാണ്ടിയെപോലെ ഓടി നടന്ന് പ്രവര്‍ത്തിക്കാന്‍ ചെന്നിത്തലക്കാവില്ല. ഉമ്മന്‍ചാണ്ടിയുടെ അത്ര പിന്തുണ ചെന്നിത്തലക്ക് കിട്ടുന്നില്ലെന്നും അസീസ് പറഞ്ഞിരുന്നു. എന്നാൽ സംഭവം വിവാദമായപ്പോൾ അദ്ദേഹം തിരുത്തുകയായിരുന്നു. അസീസിനെ പിന്തുണക്കുക വഴി മുരളീധരന്‍ ലക്ഷ്യമിട്ടിരിക്കുന്നത് ചെന്നിത്തലയെയാണെന്ന് വ്യക്തമാണ്. ചെന്നിത്തലയ്ക്കെതിരെയാണ് കെപിസിസി പുനസംഘടന കാര്യത്തിലും മുരളീധരൻ നിലപാടെടുക്കുന്നത് എന്നാണ് സൂചനകൾ.












Click it and Unblock the Notifications