കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാരിന് സാധിക്കില്ലെങ്കിൽ പണം മുടക്കി കോൺഗ്രസ് കൊണ്ടുവരും, പിണറായിക്കെതിരെ മുരളീധരൻ!

Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അന്യസംസ്ഥാനങ്ങളിലെ മലയാളികളെ തിരിച്ച് കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിക്കില്ലെങ്കില്‍ കോണ്‍ഗ്രസ് കൊണ്ടുവരുമെന്ന് മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പണം നല്‍കിയതിനെയും മുരളീധരന്‍ വിമര്‍ശിച്ചു. പ്രതിപക്ഷത്തെ അധിക്ഷേപിക്കുളള റിയാലിറ്റി ഷോയാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനമെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

സൗകര്യം ഒരുക്കിയിട്ടില്ല

സൗകര്യം ഒരുക്കിയിട്ടില്ല

വിദേശത്ത് നിന്ന് പ്രവാസികളെ സര്‍ക്കാര്‍ ഘട്ടം ഘട്ടമായി തിരിച്ച് എത്തിച്ച് കൊണ്ടിരിക്കുകയാണ്. തിരിച്ച് വരുന്ന പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സൗകര്യം ഒരുക്കിയിട്ടില്ലെന്ന് കെ മുരളീധരന്‍ ആരോപിച്ചു. പ്രവാസികളെ താമസിപ്പിക്കാന്‍ പോലും സൗകര്യം ഇല്ലെന്നാണ് വ്യക്തമാകുന്നത്. പ്രവാസികളെ തിരിച്ച് നാട്ടിലെത്താക്കാന്‍ സാധിച്ചത് എല്ലാവരുടേയും ശ്രമം കൊണ്ടാണെന്നും മുരളീധരന്‍ പറഞ്ഞു.

ഇടപെടല്‍ കാര്യക്ഷമമല്ല

ഇടപെടല്‍ കാര്യക്ഷമമല്ല

മുഴുവന്‍ പ്രവാസികളെയും തിരിച്ച് എത്തിക്കാനുളള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊളളണം. മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലേക്ക് എന്ന് എത്തിക്കാന്‍ കഴിയുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമല്ല. കൊവിഡ് നെഗറ്റീവ് ആയ ആളുകളെ നാട്ടിലേക്ക് ഉടനെ തിരിച്ച് എത്തിക്കണം.

കോണ്‍ഗ്രസ് നാട്ടിലെത്തിക്കും

കോണ്‍ഗ്രസ് നാട്ടിലെത്തിക്കും

കേരളത്തിന് പുറത്തുളള മലയാളികളെ തിരിച്ചെത്തിക്കാന്‍ പ്രത്യേക തീവണ്ടികള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. മലയാളികളെ തിരികെ എത്തിക്കാന്‍ സര്‍ക്കാരിന് സാമ്പത്തിക പ്രശ്‌നം ഉണ്ടെങ്കില്‍ സഹായിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. സ്വന്തം പണം ഉപയോഗിച്ച് മലയാളികളെ കോണ്‍ഗ്രസ് നാട്ടിലെത്തിക്കുമെന്നും കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

മരണങ്ങളുടെ കണക്കുകള്‍ മറച്ച് വെക്കുന്നു

മരണങ്ങളുടെ കണക്കുകള്‍ മറച്ച് വെക്കുന്നു

സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് മരണങ്ങളുടെ കണക്കുകള്‍ മറച്ച് വെക്കുന്നതായും കെ മുരളീധരന്‍ ആരോപിച്ചു. കണ്ണൂരില്‍ കൊവിഡ് ബാധിച്ച് രോഗി മരണപ്പെട്ടു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ കണക്കില്‍ ഇതില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. കൊവിഡ് മരണങ്ങളുടെ കണക്ക് ശരിയായി പുറത്ത് വിടുന്നത് കൊണ്ട് സര്‍ക്കാരിന് എന്താണ് നഷ്ടപ്പെടാനുളളത് എന്നും കെ മുരളീധരന്‍ ചോദിച്ചു.

Recommended Video

cmsvideo
പിണറായി ധിക്കാരിയായ മുഖ്യമന്ത്രിയെന്ന് കെ മുരളീധരന്‍ : Oneindia Malayalam
മുഖ്യമന്ത്രിയെ മണിയടിച്ച് കളയാം

മുഖ്യമന്ത്രിയെ മണിയടിച്ച് കളയാം

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പണം നല്‍കേണ്ടത് മറ്റ് ക്ഷേത്രങ്ങളിലെ വരുമാനം നഷ്ടപ്പെട്ട ജീവനക്കാര്‍ക്കാണ്. അല്ലാതെ സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കല്ല. ടിപി കേസിലെ പ്രതി കുഞ്ഞനന്തനെ പോലുളളവര്‍ക്ക് വേണ്ടി ദുരിതാശ്വാസ നിധിയിലെ പണം ഉപയോഗിക്കപ്പെടാം. മുഖ്യമന്ത്രിയെ മണിയടിച്ച് കളയാം എന്നാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ശ്രമിച്ചത് എന്നും കെ മുരളീധരന്‍ പരിഹസിച്ചു.

English summary
K Muraleedharan slams Pinarayi Vijayan Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X