Get Updates
Get notified of breaking news, exclusive insights, and must-see stories!

ടോമിന്‍ തച്ചങ്കരിയുടെ ജന്മദിനം സംസ്ഥാനത്തിന് പൊതുഅവധി!മേലെ ശ്രീവാസ്തവ,കത്തിക്കയറി മുരളീധരന്‍....

ടിപി വധക്കേസുമായി ബന്ധപ്പെട്ട് സിപിഎമ്മുകാരായ പ്രതികളെ പിടികൂടിയതാണ് സെന്‍കുമാര്‍ പിണറായിയുടെ നോട്ടപ്പുള്ളിയാകാന്‍ കാരണം.

തിരുവനന്തപുരം: സെന്‍കുമാര്‍ വിഷയത്തിലും, ആഭ്യന്തര വകുപ്പിന്റെ അനാസ്ഥയിലും മുഖ്യമന്ത്രിയെ പരിഹസിച്ച് കെ മുരളീധരന്‍ എംഎല്‍എ. നിയമസഭയില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ടിപി സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റാന്‍ കാരണം ടിപി കേസാണെന്നും മുരളീധരന്‍ ആരോപിച്ചു.

ടിപി വധക്കേസുമായി ബന്ധപ്പെട്ട് സിപിഎമ്മുകാരായ പ്രതികളെ പിടികൂടിയതാണ് സെന്‍കുമാര്‍ പിണറായിയുടെ നോട്ടപ്പുള്ളിയാകാന്‍ കാരണം. ടിപി സെന്‍കുമാറിനെ പുനര്‍നിയമിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടും, അത് മനസിലാകാത്ത പോലെ വീണ്ടും സുപ്രീംകോടതിയെ സമീപിച്ച സര്‍ക്കാരിന് 25000 രൂപ പിഴയും ചുമത്തി. സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ അടി ചോദിച്ച് വാങ്ങിയെന്ന് മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടും സര്‍ക്കാര്‍ ഇതുവരെ അത് അംഗീകരിക്കുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് പറ്റിയ ആളുകള്‍...

മുഖ്യമന്ത്രിക്ക് പറ്റിയ ആളുകള്‍...

മേലെ ശ്രീവാസ്തവ, താഴെ തച്ചങ്കരി എന്നതാണ് ഇപ്പോള്‍ പോലീസിലെ അവസ്ഥയെന്നും മുരളീധരന്‍ നിയമസഭയില്‍ പറഞ്ഞു. എന്തായാലും പോലീസ് തലപ്പത്തുള്ള ശ്രീവാസ്തവും തച്ചങ്കരിയും പിണറായിക്ക് പറ്റിയ ആളുകളാണെന്നും മുരളീധരന്‍ പരിഹസിച്ചു.

ചാരമുഖ്യന്‍ രാജിവെക്കുക...

ചാരമുഖ്യന്‍ രാജിവെക്കുക...

പോലീസ് ഉപദേശകനായി നിയമിച്ച ശ്രീവാസ്തവയ്ക്ക് എന്താണ് കുഴപ്പമെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. ചാരവൃത്തി നടത്തിയ ഐജിയെ പുറത്താക്കിയില്ല എന്നും, ശ്രീവാസ്തവയെ അറസ്റ്റ് ചെയ്തില്ല എന്നും ആരോപിച്ച്, കെ കരുണാകരനെ ചാരമുഖ്യന്‍ എന്ന് മുദ്രകുത്തി സിപിഎം നടത്തിയ സമരങ്ങളും മറ്റും മറന്നുപോയോ എന്നും മുരളീധരന്‍ ചോദിച്ചു.

ഉപദേശിച്ച്...ഉപദേശിച്ച്...

ഉപദേശിച്ച്...ഉപദേശിച്ച്...

ഉപദേശികളുടെ എണ്ണത്തെക്കുറിച്ചു മുഖ്യമന്ത്രിക്കു ഓര്‍മയില്ല. സഭയില്‍ നല്‍കിയ മൂന്നു മറുപടികളില്‍ ആറു മുതല്‍ എട്ട് വരെ ഉപദേശകരുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയെ ഉപദേശിച്ച് ഉപദേശിച്ച് 25000 രൂപ പിഴ അടയ്‌ക്കേണ്ട നിലയിലെത്തിയെന്നും കെ മുരളീധരന്‍ പരിഹസിച്ചു.

അടുത്ത ജന്മദിനം പൊതുഅവധി പ്രഖ്യാപിച്ചേക്കും...

അടുത്ത ജന്മദിനം പൊതുഅവധി പ്രഖ്യാപിച്ചേക്കും...

സ്വന്തം ജന്മദിനം വകുപ്പില്‍ ആഘോഷമാക്കിയ ഉദ്യോഗസ്ഥനാണ് ടോമിന്‍ തച്ചങ്കരി. പോലീസ് ആസ്ഥാനത്ത് അദ്ദേഹത്തെ നിയമിച്ചതോടെ, തച്ചങ്കരിയുടെ അടുത്ത ജന്മദിനം സംസ്ഥാനത്തിന് പൊതുഅവധി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നുംകെ മുരളീധരന്‍ പരിഹസിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+