• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒരേ ഇലയില്‍ ഭക്ഷണം കഴിച്ചവര്‍ വരെ കെ കരുണാകരനെ ചതിച്ചു! പ്രതികരണവുമായി കെ മുരളീധരൻ

കോഴിക്കോട്: ചാരക്കേസ് കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോരിന്റെ സൃഷ്ടിയാണെന്ന ആരോപണം നേരത്തെ തന്നെ നിലനില്‍ക്കുന്നുണ്ട്. കെ കരുണാകരനെ പുറത്താക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ്സിലെ ചിലര്‍ തന്നെ ഗൂഢാലോചന നടത്തിയതായാണ് ആരോപിക്കപ്പെടുന്നത്. കെപിസിസി പ്രസിഡണ്ട് എംഎം ഹസ്സന്‍ കഴിഞ്ഞ ദിവസം നടത്തിയ കുറ്റസമ്മതം മുന്നോട്ട് വെയ്ക്കുന്നതും ഈ സൂചനകളാണ്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കെ മുരളീധരന്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്.

ചാരക്കേസിൽ വീണ്ടും വെളിപ്പെടുത്തൽ.. കരുണാകരനെതിരായ ഗൂഢാലോചനയുടെ ഉറവിടം പുറത്ത്!

വേട്ടപ്പട്ടി കുരച്ചോട്ടെ, ലാത്തികള്‍ വീശിയടിക്കട്ടെ.. പൊങ്കാലയ്ക്ക് ആഷിഖ് അബുവിന്റെ കിടിലൻ മറുപടി!

വിവാദം വീണ്ടും കത്തുന്നു

വിവാദം വീണ്ടും കത്തുന്നു

ചാരക്കേസിലെ ചാരവനിതകളായ ഫൗസിയ ഹസ്സന്റെയും മറിയം റഷീദയുടേയും വെളിപ്പെടുത്തലുകള്‍ മനോരമ പുറത്ത് വിട്ടതിന് പിന്നാലെയാണ് ചാരക്കേസില്‍ വീണ്ടും കനലുകളെരിഞ്ഞ് തുടങ്ങിയത്. കെ കരുണാകരനെ പുറത്താക്കാന്‍ കൂട്ട് നിന്നതില്‍ എംഎം ഹസ്സന്‍ കുറ്റസമ്മതം രേഖപ്പെടുത്തുക കൂടിയായപ്പോള്‍ വിവാദം വീണ്ടും കത്തി.

ഒട്ടേറെപ്പേര്‍ ചേര്‍ന്ന് ചതിച്ചു

ഒട്ടേറെപ്പേര്‍ ചേര്‍ന്ന് ചതിച്ചു

പുതിയ വിവാദത്തില്‍ താന്‍ മിണ്ടാതിരിക്കുന്നത് പാര്‍ട്ടിക്കുള്ളില്‍ സ്ഥാനങ്ങള്‍ മോഹിച്ചല്ല എന്നാണ് കെ മുരളീധരന്‍ പ്രതികരിച്ചിരിക്കുന്നത്. കെ കരുണാകരനെ ചതിച്ചത് ഒട്ടേറെപ്പേര്‍ ചേര്‍ന്നാണ്. കേസുമായി ബന്ധപ്പെട്ട പഴയ കാര്യങ്ങള്‍ പറഞ്ഞാല്‍ വീണ്ടും പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഉണ്ടാകുമെന്നും കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

കരുണാകരന് എതിരെ ഗൂഢാലോചന നടന്നു

കരുണാകരന് എതിരെ ഗൂഢാലോചന നടന്നു

രമേശ് ചെന്നിത്തലയെ പരോക്ഷമായി പരാമര്‍ശിച്ച് കൊണ്ട് കൂടിയായിരുന്നു കെ മുരളീധരന്റെ പ്രതികരണം. ഒരേ ഇലയില്‍ ഭക്ഷണം കഴിച്ചവര്‍ വരെ കെ കരുണാകരനെ ചതിച്ചുവെന്നും മുരളീധരന്‍ ആരോപിച്ചു. രാജന്‍ കേസിലും പാമോലിന്‍ കേസിലും കരുണാകരന് എതിരെ ഗൂഢാലോചന നടന്നുവെന്നും മുരളീധരന്‍ ആരോപിച്ചു.

കുറ്റബോധമുണ്ടെന്ന് ഹസ്സൻ

കുറ്റബോധമുണ്ടെന്ന് ഹസ്സൻ

അന്ന് കരുണാകരനെ രാജി വെപ്പിച്ചതില്‍ കുറ്റബോധമുണ്ടെന്നാണ് ഹസ്സന്‍ തുറന്ന് പറഞ്ഞത്. കരുണാകരനെ നീക്കുന്നതിനോട് എകെ ആന്റണി എതിരായിരുന്നു. കരുണാകരന് എതിരെ പ്രവര്‍ത്തിച്ചതില്‍ തനിക്ക് വിഷമമുണ്ടെന്നും ഹസ്സന്‍ പറഞ്ഞു.അന്ന് കരുണാകരന് കാലാവധി പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കണമായിരുന്നു. കരുണാകരന് എതിരെയുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ എകെ ആന്റണിയാണ് എന്ന അന്നത്തെ മാധ്യമവാര്‍ത്തകള്‍ ശരിയല്ലെന്നും ഹസ്സന്‍ പറഞ്ഞു

ആന്റണി പറഞ്ഞത് കേട്ടില്ല

ആന്റണി പറഞ്ഞത് കേട്ടില്ല

കരുണാകരനെ പുറത്താക്കരുത് എന്ന് ആന്‍ണി തന്നോടും ഉമ്മന്‍ചാണ്ടിയോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്നാ ഉപദേശം ചെവിക്കൊണ്ടില്ല. അതില്‍ കുറ്റബോധമുണ്ട്. ലീഡറോഡ് ചെയ്തത് അനീതിയാണ് എന്ന് ഇപ്പോള്‍ തോന്നുണ്ടെന്നും ഹസ്സന്‍ പറഞ്ഞു. കോഴിക്കോട് നടന്ന കെ കരുണാകരന്‍ അനുസ്മരണ യോഗത്തിലാണ് ഹസ്സന്റെ വെളിപ്പെടുത്തല്‍. ഹസന്റെ വെളിപ്പെടുത്തലില്‍ കരുണാകരന്റെ മകളെന്ന നിലയ്ക്ക് സന്തോഷമുണ്ടെന്ന് പത്മജ വേണുഗോപാല്‍ പ്രതികരിച്ചിരുന്നു.

എന്താണ് ചാരക്കേസ്

എന്താണ് ചാരക്കേസ്

ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരായ ഡോ. ശശികുമാറും ഡോ. നമ്പി നാരായണനും ചാരവനിതകളായ മറിയം റഷീദയ്ക്കും ഫൗസിയ ഹസ്സനും ഇന്ത്യയുടെ ക്രയോജനിക് റോക്കറ്റ് സാങ്കേതിക വിദ്യ ചോര്‍ത്തി നല്‍കി എന്നതായിരുന്നു

ചാരക്കേസിലെ ആരോപണം. ചാരക്കേസിന്റെ പേരില്‍ നമ്പി നാരായണനും കെ കരുണാകരനും ക്രൂരമായി ക്രൂശിക്കപ്പെട്ടു. കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പുറത്ത് പോകണ്ടതായി വന്നു.

ആരാണ് കേസിന് പിന്നിൽ?

ആരാണ് കേസിന് പിന്നിൽ?

ഒടുവില്‍ എരിവും പുളിയും ചേര്‍ത്ത കഥകളെയൊക്കെ തള്ളിക്കളഞ്ഞ് കേസില്‍ കഴമ്പില്ലെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി. ഹൈക്കോടതി നമ്പി നാരായണന് 10 ലക്ഷം നഷ്ടപരിഹാരവും അനുവദിച്ചു.കരുണാകരന് എതിരെ കോണ്‍ഗ്രസ്സിലെ തന്നെ ഒരു വിഭാഗമുണ്ടാക്കിയതാണ് ചാരക്കേസ് എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല ഇന്ത്യക്ക് റഷ്യന്‍ സാങ്കേതിക വിദ്യ ലഭിക്കാതിരിക്കാന്‍ അമേരിക്ക നടത്തിയ ഗൂഢാലോചന ആണെന്നും വിശ്വസിക്കപ്പെടുന്നു.

English summary
K Muraleedharan's reaction to new controversies in Spy Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X