Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ മുരളീധരന് ഹാരാർപ്പണം നടത്തവെ സ്റ്റേജ് തകർന്നു വീണു; സ്ഥാനാർത്ഥിയും അണികളും നിലംപൊത്തി, വീഡിയോ

കോഴിക്കോട്: കുറ്റ്യടിയിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്റ്റേജ് തകർന്നു വീണു. വടകരയിലെ കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരനും മറ്റ് നേതാക്കളും സ്റ്റേജിൽ നിൽക്കുമ്പോഴായിരുന്നു അപകടം.

മുരളീധരനെ മാലയണിയിക്കാൻ പ്രവർത്തകർ ഓരോരുത്തരായി സ്റ്റേജിൽ കയറുന്നതിനിടെയാണ് സ്റ്റേജ് തകർന്നു വീഴുന്നത്. മുരളീധരൻ ഉൾപ്പെടെ വേദിയിലുണ്ടായിരുന്ന എല്ലാവരും താഴെ വീണെങ്കിലും ആർക്കും പരുക്കുകളൊന്നും പറ്റിയില്ല. വീണിടത്ത് നിന്ന് എഴുന്നേറ്റ് വന്ന് മുരളീധരൻ പ്രവർത്തകരെ വീണ്ടും അഭിസംബോധന ചെയ്തു.

k muraleedharan

ഹാരാർപ്പണം നടത്തേണ്ടവർ എത്രയും പെട്ടെന്ന് എത്തണമെന്ന് അനൗൺസ്മെന്റ് വന്നതോടെ പ്രവർത്തകർ ഒരുമിച്ച് സ്റ്റേജിലേക്ക് കയറിയതോടെയാണ് സ്റ്റേജ് തകർന്ന് വീഴുന്നത്. താഴെ വീണിട്ടും നർമം കൈവിടാതെ മുരളീധരൻ പ്രവർത്തകരോട് സംസാരിച്ചു.

''ഏത് പ്രതിസന്ധി വന്നാലും നമുക്ക് അതിനെ അതിജീവിക്കാൻ സാധിക്കും. സ്റ്റേജ് പൊട്ടിവീണിട്ടും ഒന്നും സംഭവിച്ചില്ല. അതാണ് ലക്ഷണം. അതുകൊണ്ട് ഇനി ബോംബേറൊന്നും നമ്മുടെ പ്രവർത്തനത്തെ ബാധിക്കാൻ പോകുന്നില്ല. ശക്തമായി മുന്നോട്ട് പോകാൻ നിങ്ങൾ സഹായിക്കണം അനുഗ്രഹിക്കണം എന്നാണ് മുരളീധരൻ പറഞ്ഞത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+