Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിരപ്പിള്ളി പദ്ധതിയില്‍ മുഖ്യമന്ത്രിയെ പിന്തുണച്ച് കെ മുരളീധരനും, എംപി വീരേന്ദ്ര കുമാറും

തിരുനന്തപുരം: അതിരപ്പിള്ളി പദ്ധതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്‍ എംഎല്‍എയും ജെഡിയും സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാറും.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ വെച്ചായിരുന്നു കെ മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്. അതിരപ്പിള്ളി വിഷയത്തില്‍ എല്ലാവിധ പിന്തുണയും അറിയിക്കുകയായിരുന്നു.

 kmuraleedharan

വൈദ്യുതി മന്ത്രി സ്ഥാനത്ത് ഇരുന്ന അനുഭവത്തിലാണ് താന്‍ ഇത് പറയുന്നതെന്നും പദ്ധതി നടപ്പാക്കിയിലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വികസനം തടയുന്നതല്ല പരിസ്ഥിതി സംരക്ഷണമെന്നും പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നല്ല തുടക്കമാണെന്നായിരുന്നു ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാര്‍ പറഞ്ഞത്. അതിരപ്പിള്ളി, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ച് നില്‍ക്കണമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+