കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലയുടെ ഉപവാസ സമരത്തില്‍ നിന്നും കെ മുരളീധരന്‍ ഇറങ്ങിപ്പോയി!കാരണം കേട്ടാല്‍ ചിരിക്കും...

കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍, കോണ്‍ഗ്രസ് എംഎല്‍എമാര്‍, യുഡിഎഫിലെ ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവരും രമേശ് ചെന്നിത്തലയുടെ ഉപവാസ സമരത്തില്‍ പങ്കെടുത്തു.

Google Oneindia Malayalam News

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ഉപവാസ സമരത്തില്‍ നിന്നും കെ മുരളീധരന്‍ എംഎല്‍എ ഇറങ്ങിപ്പോയി. മാര്‍ച്ച് 29 ബുധനാഴ്ച രാവിലെ 10 മുതല്‍ ഒരു മണി വരെ സെക്രട്ടേറിയേറ്റിന് മുന്നിലായിരുന്നു ചെന്നിത്തലയുടെ ഉപവാസ സമരം.

കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍, കോണ്‍ഗ്രസ് എംഎല്‍എമാര്‍, യുഡിഎഫിലെ ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവരും രമേശ് ചെന്നിത്തലയുടെ ഉപവാസ സമരത്തില്‍ പങ്കെടുത്തു. രാവിലെ പത്ത് മണിക്ക് ആരംഭിച്ച ഉപവാസ സമരവേദിയിലെത്തിയ മുരളീധരന് ഇരിക്കാന്‍ സീറ്റുണ്ടായില്ല.

kmuraleedharan

ഇരിപ്പിടം കിട്ടാത്തതിനാല്‍ കെ മുരളീധരന്‍ അല്‍പസമയം സമരവേദിക്ക് മുന്നില്‍ നിന്നെങ്കിലും പിന്നീട് മടങ്ങി പോകുകയായിരുന്നു. അതേസമയം, കേരള കോണ്‍ഗ്രസ് ജേക്കബ്ബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ തന്റെ കസേരയില്‍ നിന്നും എഴുന്നേറ്റ് മുരളീധരനോട് ഇരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഘടകകക്ഷി നേതാക്കളുടെ സീറ്റില്‍ ഇരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ് അദ്ദേഹം വേദി വിടുകയായിരുന്നു. എന്നാല്‍ ഒരു അടിയന്തരയോഗത്തില്‍ പങ്കെടുക്കാനായാണ് മുരളീധരന്‍ പോയതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം.

English summary
K Muraleedharan walkout from hunger strike stage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X