വടകരയില്‍ കെ മുരളീധര്‍ ജയിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍; തിരുവനന്തപുരത്ത് ബിജെപി വിജയിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരന്‍ ജയിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍. വടകരയിൽ കെ മുരളീധരൻ ജയിച്ചാൽ വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു കുമ്മനം.
വടകരയില്‍ മുരളീധരന്‍ ജയിക്കില്ലല്ലോ, ജയിക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ലല്ലോ എന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടത്. തിരുവനന്തപുരം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥിയായ താന്‍ വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്ന് കെ മുരളീധരന്‍ വിജയിച്ചപ്പോള്‍ സിപിഎമ്മിലെ ടിഎന്‍ സീമയെ പിന്തള്ളി രണ്ടാംസ്ഥാനത്ത് എത്തിയത് കുമ്മനം രാജശേഖരനായിരുന്നു.

വടകരയില്‍ പി ജയരാജനെ നേരിടാന്‍ കെ മുരളീധരന്‍ രംഗത്ത് എത്തിയതോടെ അദ്ദേഹം ജയിച്ചാല്‍ വട്ടിയൂര്‍ക്കാവില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കിയേക്കുമെന്ന വാദം സജീവമായിരുന്നു
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications