Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്യാനുള്ള ചങ്കൂറ്റം സര്‍ക്കാരിനുണ്ടോ.... ചോദ്യങ്ങളുമായി മുരളീധരന്‍

തിരുവനന്തപുരം: ശബരിമലയിലെ സമരം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തില്‍ കേസെടുത്തിരുന്നെങ്കിലും ഇതുവരെ അറസ്റ്റുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനോട് ചില ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ശ്രീധരന്‍പിള്ളയെ ചൊവ്വാഴ്ച്ചയ്ക്കുള്ളില്‍ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാരിന് ചങ്കൂറ്റമുണ്ടോയെന്നാണ് മുരളീധരന്‍ ചോദിച്ചിരിക്കുന്നത്. അതേസമയം കേസിനെതിരെ ശ്രീധരന്‍പിള്ള ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതുവരെ കേസിന് സ്റ്റേ ലഭിച്ചിട്ടില്ല. അടുത്ത ചൊവ്വാഴ്ച്ചയാണ് അടുത്ത ഹിയറിങ്.

1

Recommended Video

cmsvideo
    ശ്രീധരന്‍പിള്ളയുടെ അറസ്റ്റ് ഉടനുണ്ടാകുമോ? | Oneindia Malayalam

    സര്‍ക്കാരിന് വേണമെങ്കില്‍ ശ്രീധരന്‍പിള്ളയെ രഥയാത്രയ്ക്കിടെ അറസ്റ്റ് ചെയ്യാം. എന്നാല്‍ അടുത്ത ഹിയറിങ് വരെ ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്യില്ലെന്നാണ് പോലീസ് പറയുന്നത്. മുമ്പ് എല്‍കെ അദ്വാനി നടത്തിയ രഥയാത്രയ്ക്കിടെ ലാലുപ്രസാദ് യാദവ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ആ ചങ്കൂറ്റം സര്‍ക്കാരിനുണ്ടോ. അടുത്ത ഹിയറിങിന് മുമ്പ് ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്താല്‍ പ്രതിപക്ഷത്തിന്റെ എല്ലാ പിന്തുണയും സര്‍ക്കാരിനുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം തീവച്ചത് ആര്‍എസ്എസ് ആണെങ്കില്‍ എന്തുകൊണ്ട് പോലീസ് അറസ്റ്റ് ചെയ്യുന്നില്ല. എന്‍എസ്എസ് മന്ദിരം ആക്രമിച്ചവരെയും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഡിജിപിക്ക് ആര്‍എസ്എസ് നിലപാടാണ് ഉള്ളത്. സെന്‍കുമാര്‍ മാറിയപ്പോള്‍ ബെഹ്‌റയെ ആ സ്ഥാനത്തേക്ക് സര്‍ക്കാര്‍ തിരിച്ചു കൊണ്ടുവന്നു. ഗുജറാത്ത് കലാപമുണ്ടായപ്പോള്‍ അവിടെ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനാണ് ബെഹ്‌റ. ആര്‍എസ്എസ് നിലപാടിനോടാണ് അദ്ദേഹത്തിന് യോജിപ്പുള്ളതെന്നും മുരളീദരന്‍ ആരോപിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+