നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ; സമരം ചെയ്യിന്നതിൽ പരാജയപെട്ടു!
തിരുവനന്തപുരം: കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംഎൽഎ. ഇതേ രീതിയിൽ പോയാൽ കോൺഗ്രസ് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റ ദുഷ്ചെയ്തികൾക്കെതിരെ സമരം ചെയ്യുന്നതിൽ നേതൃത്വം പരാജയപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ദിരഗാന്ധി കുടുംബസംഗമവും, സംഘടന തിരഞ്ഞെടുപ്പുമാണ് യോഗത്തിലെ പ്രധാന ചർച്ച. ഡിസിസി പ്രസിഡന്റുമാരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം പനി മരണം കടുക്കുന്ന സാഹചര്യത്തിൽ വിശദമായ പഠനം നടത്തി ഇതിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ അടിയന്തിരമായി ഒരു വിദഗ്ദ്ധ സംഘത്തെ അയക്കണമെന്ന് പ്രതിരക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്രമന്ത്രി ജെപി നദ്ദയ്ക്ക് കത്തയച്ചു.

പനി നിയന്ത്രിക്കുന്നതിൽ സംസ്ഥാനത്തെ ആരോഗ്യവകുപ്പ് പൂർണ്ണ പരാജയമാണ്. സർക്കാരിന് കീഴിലുള്ള മെഡിക്കൽ കോളേജ്കൾക്കും ആരോഗ്യ ഗവേഷണ കേന്ദ്രങ്ങൾക്കും ജനങ്ങൾക്കിടയിൽ പനി പടർന്ന് പിടിക്കുന്നതിന്റെ ശാസ്ത്രീയ കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളിലുള്ള പരിമിതികളും ഈ രംഗത്തെ വിദഗ്ധരെ അഭാവവുമാണ് ഇതിന് കാരണമെന്നും രമേശ് ചെന്നിത്തല കേന്ദ്ര മന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.












Click it and Unblock the Notifications