• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഈ കോളേജ് ഇടിച്ചു നിരത്താന്‍ തന്‍റെ അച്ഛന്‍ കെ.കരുണാകരന്‍ വിചാരിച്ചിട്ട് നടന്നില്ല.. പിന്നല്ലേ നീ'

തിരുവനന്തപുരം: എസ്എഫ്ഐയെ 'ഗുണ്ടായിസത്തെ' കുറിച്ച് രണ്ട് മാസം മുന്‍പ് കെ മുരളീധരന്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ കാമ്പസ് ഒരുകൂട്ടം അക്രമികളുടെ കൈകളിലാണെന്നും അതുകൊണ്ട് തന്നെ കേളേജ് കാമ്പസ് കാര്യവട്ടത്തേക്ക് മാറ്റി ഇപ്പോഴത്തെ കോളേജ് കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുകയോ ചരിത്ര മ്യൂസിയമാക്കി മാറ്റുകയോ ചെയ്യണമെന്നായിരുന്നു അന്ന് മുരളീധരന്‍ ആവശ്യപ്പെട്ടത്.

'മിസ്റ്റർ സെൻകുമാർ, ഇതല്ല ഹീറോയിസം! അർധസത്യങ്ങളും അസത്യങ്ങളും എഴുന്നള്ളിച്ചല്ല ആളാവാൻ നോക്കേണ്ടത്'

എന്നാല്‍ കോളേജ് ഇടിച്ച് നിരത്താന്‍ തന്‍റെ അച്ഛന്‍ വിചാരിച്ചിട്ട് നടന്നില്ല പിന്നല്ലേ നീ എന്നായിരുന്നു എസ്എഫ്ഐക്കാരനായ അഖിലെ കുത്തിയ കേസിലെ പ്രതികളില്‍ ഒരാളായ നസീം അന്ന് ഫേസ്ബുക്കില്‍ കുറിപ്പിച്ചത്. മുരളീധരന്‍റെ പ്രസ്താവനയുടെ പേപ്പര്‍ കട്ടിങ്ങ് പങ്കുവെച്ചായിരുന്നു അന്ന് നസീം ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. അതേസമയം അഖിലിനെ കുത്തിയ സംഭവത്തോടെ സമാന ആവശ്യം മുരളീധരന്‍ വീണ്ടും ഉയര്‍ത്തിയിട്ടുണ്ട്. അന്നത്തെ നസീമിന്‍റെ കുറിപ്പ് ഇങ്ങനെ

അതുകൊണ്ടാവാം മുരളീധരാ

അതുകൊണ്ടാവാം മുരളീധരാ

ഗവണ്‍മെന്‍റ് കോളേജുകള്‍ കാണുമ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് പണ്ടേ ചെറിച്ചില്‍ ഉള്ളതാ... കാരണം, അവിടങ്ങളില്‍ നിന്നാണല്ലോ പ്രതികരണശേഷിയുള്ള യുവത്വങ്ങള്‍ ഉടലെടുക്കുന്നത്... അത്തരം കോളേജുകള്‍ നശിച്ചാലല്ലേ കോണ്‍ഗ്രസ്സ് നേതാക്കളുടെ ബിനാമി ഉടമസ്ഥതയിലുള്ള സ്വയംഭരണ കോളേജുകളില്‍ കോടികളുടെ ലാഭം ഉണ്ടാക്കാന്‍ കഴിയൂ... അതുകൊണ്ടാവാം മുരളീധരാ നിനക്കിത്ര ചെറിച്ചില്‍...

 ഉളുപ്പുണ്ടോടാ മുരളീധരാ...

ഉളുപ്പുണ്ടോടാ മുരളീധരാ...

വിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ന് രാജ്യത്തിന് മാതൃകയാണ്... അത്തരമൊരു സുവര്‍ണ്ണ നേട്ടവുമായി ബഹുദൂരം മുന്നിലോട്ടു കുതിക്കുന്ന കേരളത്തിലെ ഒന്നാമനായ കലാലയത്തെ ഇടിച്ചു തകര്‍ക്കണമെന്ന് പറയാന്‍ തനിക്കിത്തിരിയെങ്കിലും ഉളുപ്പുണ്ടോടാ മുരളീധരാ...

 കലാലയം മുന്‍നിരയില്‍ ഉണ്ട്

കലാലയം മുന്‍നിരയില്‍ ഉണ്ട്

NIRF റാങ്കിങ്ങില്‍ രാജ്യത്തെ പതിനെട്ടാമത്തെയും കേരളത്തിലെ ഒന്നാമത്തെയും കോളേജാണ് മുരളീധരാ തലസ്ഥാന നഗരിയുടെ ഹൃദയമായ യൂണിവേഴ്സിറ്റി കോളേജ്...കേരള സര്‍വ്വകലാശാലയ്ക്കു കീഴില്‍ ഒാരോ വര്‍ഷവും ഒട്ടനവധി റാങ്കുകള്‍ കരസ്ഥമാക്കിയാണ് ഒരോ ബാച്ചും ഈ കലാലയത്തില്‍ നിന്നും പടിയിറങ്ങുന്നത്...

സര്‍വ്വകലാശാല കലോത്സവത്തിലും ഈ കലാലയം മുന്‍നിരയിലുണ്ട്...

 മരുന്നില്ല

മരുന്നില്ല

ഭരണത്തിലിരിക്കുമ്പോള്‍ കോണ്‍ഗ്രസ്സ് പലതവണ ശ്രമിച്ചതല്ലേ ഈ കലാലയത്തെ മൊത്തമായങ്ങ് വിഴുങ്ങാന്‍...ഒടുവില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ക്കു മുന്‍പില്‍ നിങ്ങളുടെ സര്‍ക്കാരിനു പോലും മുട്ടുമടക്കേണ്ടി വന്നത് മുരളീധരന്‍ ഒന്നോര്‍ക്കുന്നത് നല്ലതാ...മുരളീധരാ.... യൂണിവേഴ്സിറ്റി കോളേജ് കാണുമ്പോഴുള്ള നിന്‍റെ ചൊറിച്ചിലിന് മരുന്നില്ലടോ...

 തളര്‍ത്താനായിട്ടില്ല.... പിന്നല്ലേ തകര്‍ക്കാന്‍

തളര്‍ത്താനായിട്ടില്ല.... പിന്നല്ലേ തകര്‍ക്കാന്‍

NB: പിന്നെ, യൂണിവേഴ്സിറ്റി കോളേജ് ഇടിച്ചു തകര്‍ക്കാന്‍ നടക്കുന്ന മുരളീധരനോട് ഒരു തനിനാടന്‍ നാട്ടുവര്‍ത്തമാനം മാത്രമേ ഞങ്ങള്‍ക്ക് പറയാനുള്ളൂ..."ഈ കോളേജ് ഇടിച്ചു നിരത്താന്‍ തന്‍റെ അച്ഛന്‍ കെ.കരുണാകരന്‍ വിചാരിച്ചിട്ട് നടന്നില്ല.. പിന്നല്ലേ നീ..."തളര്‍ത്താനായിട്ടില്ല.... പിന്നല്ലേ തകര്‍ക്കാന്‍...കടപ്പാട് : സഖാവ് Naseem Munna

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇങ്ങനെ

'ബിജെപി കാട്ടിയത് കൊടുംചതി'; ഗോവയില്‍ ബിജെപി സര്‍ക്കാറിനുള്ള പിന്തു​ണ ജിഎഫ്പി പിന്‍വലിച്ചു

കോൺഗ്രസ് നേതാക്കൾക്ക് മുമ്പിൽ വീണ്ടും വാതിൽക്കൊട്ടിയടച്ച് വിമതർ; അവസാന ശ്രമവും പാളി

English summary
K muralidharan against SFI, Naseem's facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more