ജേക്കബ് തോമസിനെതിരെ കെ മുരളീധരന്‍; തത്തയ്ക്ക് ഞരമ്പ് രോഗം!!!
വിജിലന്‍സിന് ഞരമ്പ് രോഗമാണെന്ന് കെ മുരളീധരന്‍ പരിഹസിച്ചു. അവര്‍ ആളുകളെ ദ്രോഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ കെ മുരളീധരന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത്. കോണ്‍ഗ്രസിനെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും വമര്‍ശനവുമായി രംഗത്ത് വന്ന ആളാണ് മുരളീധരന്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യുഡിഎഫ് കണ്ണൂരില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജിലന്‍സിന് ഞരമ്പ് രോഗമാണെന്ന് അദ്ദേഹം പരിഹസിച്ചു. ആളുകളെ ദ്രോഹിക്കുന്നതാണ് ഞരമ്പ് രോഗത്തിന്റെ പ്രധാന ലക്ഷണമെന്നും അദ്ദേഹം പറഞ്ഞു. കെ ബാബു, ഉമ്മന്‍ ചാണ്ടി, കെസി ജോസഫ് എന്നിവരെ തത്ത ദ്രോഹിച്ചതിന് കണക്കില്ല. ബാര്‍കോഴക്കേസുകളുടെ ത്വരിത പരിശോധന റിപ്പോര്‍ട്ടുകള്‍ ഒന്നും ഇപ്പോഴില്ല. രാഷ്ട്രീയക്കാരെ കിട്ടില്ലന്ന് മനസിലാക്കി തത്ത ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ ത്വരിത പരിശോധനയുടെ റിപ്പോര്‍ട്ടുകള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കാനായിട്ടില്ല. ഇതിനെതിരെയാണ് കെ മുരളീധരന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തെത്തിത്.












Click it and Unblock the Notifications