കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അടിച്ചാല്‍ അടിച്ചവന്‍റെ കരണം അടിച്ചുപൊളിക്കും'; സിപിഎമ്മിനെതിരെ കടുപ്പിച്ച് കെ മുരളീധരൻ ​

'അടിച്ചാല്‍ അടിച്ചവന്‍റെ കരണം അടിച്ചുപൊളിക്കും'; സിപിഎമ്മിനെതിരെ കടുപ്പിച്ച് കെ മുരളീധരൻ ​

Google Oneindia Malayalam News

കോഴിക്കോട്: സിപിഎമ്മിനെതിരെ മുന്നറിയിപ്പുമായി കെ മുരളീധരൻ എംപി. കേരളം കലാപ ഭൂമിയാകുമെന്ന് പിണറായി ഓർക്കണമെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം തുടർന്നാൽ തിരിച്ചടിക്കും.

വലത്തേ കരണത്ത് അടിച്ചാൽ തിരിച്ചടിക്കുന്നത് ഗാന്ധിസത്തിന് എതിരല്ല. ക്രമസമാധാന പ്രശ്നം ഉന്നയിച്ച് കേന്ദ്രത്തിന് കേരളത്തിൽ ഇടപെടാനുള്ള സാഹചര്യം ഉണ്ടാക്കരുത്. കോഴിക്കോട് മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു മുരളീധരൻ.

മാധ്യമങ്ങളോടുളള മുരളീധരൻ എംപിയുടെ വാക്കുകള്‍ ഇങ്ങനെ ;-

murali

കത്തിയെടുക്കല്‍ കോണ്‍ഗ്രസ് സംസ്ക്കാരമല്ല. ദൌര്‍ഭാഗ്യവശാല്‍ സംഭവം ഉണ്ടായപ്പോള്‍ അതിന്‍റെ പേരില്‍ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് ഓഫീസുകളും അടിച്ചു തകര്‍ക്കുന്ന സ്ഥിതി വിശേഷത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ ഞങ്ങള്‍ തിരിച്ചടിക്കും.

അങ്ങനെ തിരിച്ചടിക്കുമ്പോള്‍ കേരളം കലാപഭൂമിയാകും. നിങ്ങടെ പൊലീസിന് നിങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൊലപാതകത്തെ കോണ്‍ഗ്രസ് പാര്‍ട്ടി അപലപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഇടപെടാനായി കേന്ദ്രം നോക്കിയിരിക്കുകയാണ്. സംഘര്‍ഷത്തിന്‍റെ പേരില്‍ കേന്ദ്രം ഇടപെടുന്ന സാഹചര്യം കേരളത്തിലുണ്ടാവരുതെന്നാണ് ആ​ഗ്രഹം. പക്ഷേ ഞങ്ങളുടെ ഓഫീസ് തകര്‍ത്താല്‍ കയ്യും കെട്ടി നോക്കിയിരിക്കാനാവില്ല. ​ഗാന്ധിയന്‍ സിദ്ധാത്തില്‍ നിന്ന് ‍ഞങ്ങള്‍ മാറിയിട്ടില്ല.

ബിജെപി സർക്കാരിന്റെ ഏറ്റവും വലിയ പോരായ്മ എന്താണ്?; ഓൺലൈൻ പോളുമായി രാഹുൽ ഗാന്ധിബിജെപി സർക്കാരിന്റെ ഏറ്റവും വലിയ പോരായ്മ എന്താണ്?; ഓൺലൈൻ പോളുമായി രാഹുൽ ഗാന്ധി

ഇടത്തേ കവിളത്ത് അടിച്ചാല്‍ വലത്തേ കവിളും കാണിച്ച് കൊടുക്കണമെന്നാണ് ​ഗാന്ധി പറഞ്ഞത്. എന്നാല്‍ വലത്തേ കവിളില്‍ അടിച്ചാല്‍ എന്ത് ചെയ്യണമെന്ന് ​ഗാന്ധിജി പറഞ്ഞിട്ടില്ല. വലത്തേ ചെവിടത്ത് അടിച്ചാല്‍ അടിച്ചവന്‍റെ കരണക്കുറ്റി അടിച്ചുപൊളിക്കും എന്നാണ് മുരളീധരന്റെ പ്രതികരണം. ​

Recommended Video

cmsvideo
കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ അടച്ചു | Oneindia Malayalam

English summary
k muralidharan criticize to against cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X