ഇന്നസെന്റിന് കിട്ടുണ്ണിയുടെ അനുഭവമാണുണ്ടാകുക:മുരളി
കോഴിക്കോട്: ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ മലയാളികള്‍ എന്നും ഓര്‍ക്കുന്ന കഥാപാത്രമായിരിക്കും കിലുക്കത്തിലെ കിട്ടുണ്ണി. ലോട്ടറി അടിച്ച സന്തോഷത്തില്‍ 'അടിച്ചു മോളേ' എന്ന കിട്ടുണ്ണിയുടെ ഡയലോഗ് ഇന്ന് ഫേസ്ബുക്ക് ലോകത്ത് തരംഗമാണ്. ഇപ്പോള്‍ ആ കഥാപാത്രം ചാലക്കുടിയില്‍ എല്‍ ഡി എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഇന്നസെന്റിന് പാരയാകുമോ എന്നാണ് സംശയം.
ചാലക്കുടിയില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഇന്നസെന്റിന് അദ്ദേഹം അഭിനയിച്ച കിലുക്കം എന്ന ചിത്രത്തിലെ കിട്ടുണ്ണി എന്ന കഥാപാത്രത്തിന്റെ അനുഭവമായിരിക്കും തിരഞ്ഞെടുപ്പിലുണ്ടാകുകയെന്നാണ് കെ മരളീധരന്‍ പറയുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിച്ചപ്പോള്‍ ഇന്നസെന്റിന് ലോട്ടറി അടിച്ചെന്ന ധാരണയുണ്ടായി. എന്നാല്‍ റിസള്‍ട്ട് വരുമ്പോള്‍ മനസ്സിലാകും എല്ലാം പറ്റിപ്പോയതാണെന്ന്- മുരളീധരന്‍ പറഞ്ഞു.

യു ഡി എഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സാസരിക്കുന്നിതിനിടെയാണ് മുരളീധരന്‍ ഇന്നസെന്റിനെ പരിഹസിച്ചത്. സിനിമയില്‍ ഇന്നസെന്റ് ഗംഭീരണാമെന്നും എന്നാല്‍ ജീവിതത്തില്‍ അത് പ്രതീക്ഷിക്കേണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
മുരളീധരന്‍ മാത്രമല്ല ഇന്നസെന്റിനെ പരിഹസിച്ച് ആര്‍ ബാലകൃഷ്ണപ്പിള്ളയും രംഗത്തുണ്ട്. ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകാന്‍ പിന്തുണതേടി ഇന്നസെന്റ് തന്നെ സമീപിച്ചിരുന്നുവെന്ന് ബാലകൃഷ്ണപ്പിള്ള പറഞ്ഞു. രാജ്യത്തെ സേവിക്കാന്‍ ഒരു മാസം സിനിമാഭിനയം നിര്‍ത്തിവയ്ക്കുമെന്ന് ഇന്നസെന്റ് പറഞ്ഞതായി അദ്ദേഹം പരിഹസിച്ചു.












Click it and Unblock the Notifications