• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജന്‍ കേസില്‍ ശബ്ദിച്ച സാംസ്‌കാരിക നായകര്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ മൗനം തുടരുന്നു: കെ മുരളീധരന്‍

കോഴിക്കോട്: അടിയന്തരാവസ്ഥ കാലത്ത് രാജന്‍ കേസുമായി ബന്ധപ്പെട്ട് അന്നത്തെ സര്‍ക്കാരിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയ സാംസ്‌കാരിക നായകര്‍ സമൂഹമനസാക്ഷിയെ ഞെട്ടിച്ച വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ മൗനം തുടരുകയാണെന്ന് കെ മുരളീധരന്‍ എം എല്‍ എ. എല്ലാം സ്വാതന്ത്ര്യവും നിലനില്‍ക്കുന്ന ഇന്ന് യുവാവ് ക്രൂരമായി കൊലചെയ്യപ്പെട്ടത് അത്യന്തം ഗൗരവമേറിയ സംഭവമാണ്. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പ്രതികരിക്കാന്‍ പലരും ഭയക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറാകുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ പി ടി മധുസൂദനകുറുപ്പിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം പ്രതിപക്ഷ ഉപനേതാവ് ഡോ.എം കെ മുനീറിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണമികവിന് മന്ത്രിമാര്‍ക്ക് മാര്‍ക്കിടുന്ന മുഖ്യമന്ത്രിയ്ക്ക് ഇതുവരെയുള്ള പ്രവര്‍ത്തനത്തിന് ലഭിച്ചത് പൂജ്യം മാര്‍ക്കാണ്. സംസ്ഥാന ഇന്റലിജന്‍സുള്‍പ്പെടെ ആഭ്യന്തര വകുപ്പ് സമ്പൂര്‍ണ പരാജയമാണ്.

കാശ്മീരിലെ ബാലികയുടെ നിഷ്ഠൂരകൊലപാതകത്തെ മന:സാക്ഷിയുള്ളവരെല്ലാം അപലപിച്ചതാണ്. എന്നാല്‍ ഈവിഷയത്തില്‍ അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് സമൂഹത്തില്‍ തേര്‍വാഴ്ച നടത്തിയവര്‍ ആരാണെന്ന് അറിയാന്‍ പൗരന് അവകാശമുണ്ടെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഇത്തരമൊരു ഹര്‍ത്താല്‍ മുന്‍കൂട്ടി അറിയാന്‍ പോലും കഴിയാത്ത ഇന്റലിജന്‍സാണ് കേരളത്തിലുള്ളത്. സംസ്ഥാനത്ത് സാമൂദായിക ധ്രുവീകരണം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ കുഴിച്ചകുഴിയില്‍ ഹര്‍ത്താലിന്റെ പേരില്‍ തെരുവിലിറങ്ങി അക്രമണം നടത്തിയവര്‍ വീണുപോയെന്നും മുരളീധരന്‍ കൂട്ടിചേര്‍ത്തു.

രാഷ്ട്രീയത്തില്‍ ലാഭ നഷ്ടകണക്കുകള്‍ നോക്കാതെ തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളില്‍ ഉറച്ചുനിന്ന വ്യക്തിയാണ് മധുസൂദനകുറുപ്പെന്ന് മുരളീധരന്‍ അനുസ്മരിച്ചു. അപ്രഖ്യാപിത ഹര്‍ത്താലിലെ ഗൂഢാലോചന തിരിച്ചറിയണമെന്ന് പുരസ്‌കാരം സ്വീകരിച്ച എം കെ മുനീര്‍ അഭിപ്രായപ്പെട്ടു. വര്‍ഗീയതയും തീവ്രവാദവും ഒരുനാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും മുനീര്‍ കൂട്ടിചേര്‍ത്തു.

അനുസ്മരണ സമിതി ചെയര്‍മാന്‍ കെ പി സി സി സെക്രട്ടറി അഡ്വ.കെ പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി അഡ്വ. പി ശങ്കരന്‍ പുരസ്‌കാര ജേതാവിനെ പൊന്നാടഅണിയിച്ചു. കെ സി അബു, കൗണ്‍സിലര്‍ അഡ്വ. പി എം നിയാസ്, ഡോ. കെ മൊയ്തു, ദിനേശ് പെരുമണ്ണ, യു വി ദിനേശ്മണി, പി മമ്മദ്‌കോയ, അഡ്വ. ആര്‍ സചിത്ത്, പി കെ പ്രശാന്ത് സംസാരിച്ചു. അവാര്‍ഡ് തുക ലീഡര്‍ സ്റ്റഡി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് ഡോ.എം കെ മുനീര്‍ പറഞ്ഞു.

English summary
kerala leaders who make sound on rajan case during emergency is silent on sreejith custodial death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X