'ശാസ്ത്രീയമായി അഴിമതി നടത്തുന്ന മുഖ്യമന്ത്രി;ശിവശങ്കരനറിയാത്ത ഒരു അഴിമതിയും ഉണ്ടാകില്ല'; ചെന്നിത്തല
തിരുവനന്തപുരം: കെ ഫോൺ ബെൽകൺസോർഷ്യത്തിന് നൽകിയ പലിശ രഹിത മൊബിലൈസേഷൻ ഫണ്ട് വഴി സർക്കാരിന് നഷ്ടം 36 കോടി രൂപയെന്ന സിഎജി റിപ്പോർട്ടിൽ സർക്കാരിനെതിരെ രമേശ് ചെന്നിത്തല. കെ ഫോൺ സംബന്ധിച്ച് താൻപറഞ്ഞത് സത്യമായി. ശാസ്ത്രീയമായ രീതിയിൽ അഴിമതി നടത്തുവാൻ മുഖ്യമന്ത്രി പിണറായി വിജയനെ കഴിഞ്ഞേ മറ്റൊരാൾ ഉള്ളൂവെന്നും ചെന്നിത്തല പരിഹസിച്ചു. ശിവശങ്കറിന്‍റേയോ മുഖ്യമന്ത്രിയുടേയോ ശമ്പളത്തിൽ നിന്ന് 36 കോടി തിരിച്ചു പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
'ഞാൻ പുറത്തു കൊണ്ടുവന്ന കെ സീരീസ് അഴിമതിയിലെ മറ്റൊരു തെളിവുകൂടി പുറത്തുവന്നു, ഇപ്പോൾ കെ. ഫോൺ ഇടപാടുമായി ബന്ധപ്പെട്ടു പുറത്തുവന്നിരിക്കുന്ന സിഎജി റിപ്പോർട്ട് കൂടി ചേർത്തു വായിക്കുമ്പോൾ പലപ്പോഴും ഞാൻ പറഞ്ഞ ഒരു കാര്യം ഒന്നുകൂടി വ്യക്തമാകുന്നു, ശാസ്ത്രീയമായ രീതിയിൽ അഴിമതി നടത്തുവാൻ മുഖ്യമന്ത്രി പിണറായി വിജയനെ കഴിഞ്ഞേ മറ്റൊരാൾ ഉണ്ടാവുകയൊള്ളു.
കെ ഫോൺ കരാറിൽ സംശയം പ്രകടിപ്പിച്ച് കൺട്രോളർ ആന്റ് ഓഡിറ്റ് ജനറൽ (സിഎജി). പലിശരഹിത മൊബിലൈസേഷൻ അഡ്വാൻസ് നൽകി നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. 36 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സിഎജിയുടെ നിരീക്ഷണം.

പലിശ ഈടാക്കണമെന്ന കേന്ദ്ര വിജിലൻസ് കമ്മീഷൻ്റെ മാർഗ്ഗനിർദ്ദേശം ലംഘിക്കപ്പെട്ടുവെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ കേരള സ്റ്റേറ്റ് ഇൻഫേർമേഷൻ ടെക്നോളജി ഇൻഫ്രാ സ്റ്റക്ച്ചറിനോട് വിശദീകരണ തേടി എന്ന വിവരവും പുറത്തു വരുന്നു
കെ ഫോണിന്റെ കരാർ ഏൽപ്പിച്ചിരിക്കുന്നത് ബെൽ കൺസോർഷ്യത്തെയാണ്. 1531 കോടിയുടെ കരാറാണ് നൽകിയിരിക്കുന്നത്. ഇതിൽ 109 കോടി രൂപ മൊബിലൈസേഷൻ അഡ്വാൻസ് എന്ന നിലയിൽ പലിശ രഹിതമായി ബെൽ കൺസോർഷ്യത്തിന് നൽകിയിട്ടുണ്ട്. എന്നാൽ പലിശരഹിതമായി പണം നൽകിയത് മൂലം സർക്കാരിന് 36 കോടി രൂപ നഷ്ടം സംഭവിച്ചു എന്ന നിരീക്ഷണമാണ് സിഎജി നടത്തിയിരിക്കുന്നത്.
കേന്ദ്ര വിജിലൻസ് കമ്മീഷന്റെ മാർഗനിർദ്ദേശ പ്രകാരവും 2013 ലെ സ്റ്റോർ പർച്ചേസ് മാനുവൽ പ്രകാരവും മൊബിലൈസേഷൻ അഡ്വാൻസ് നൽകുമ്പോൾ പലിശ ഈടാക്കണം.
വലിയ കരാറുകളിൽ കരാറുമായി ബന്ധപ്പെട്ട ചെലവുകൾ നടത്തുന്നതിന് വേണ്ടിയാണ് മൊബിലൈസേഷൻ അഡ്വാൻസ് നൽകുന്നത്. പലിശ രഹിതമായി മൊബിലൈസേഷൻ അഡ്വാൻസ് നൽകുന്നത് കേന്ദ്ര വിജിലൻസ് കമ്മീഷന്റെ മാർഗനിർദ്ദേശത്തിന് വിരുദ്ധമാണെന്നാണ് സിഎജിയുടെ നിരീക്ഷണത്തിൽ പറയുന്നത്.
പലിശ ഈടാക്കേണ്ടതില്ലെന്ന നിർദ്ദേശം മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കരൻ നൽകിയെന്ന കണ്ടെത്തൽ അതീവ ഗൗരവ്വത്തോടെ കാണണം. കാരണം ശിവൻ അറിയാത്ത മരണമുണ്ടാകില്ല എന്നു പറഞ്ഞതു പോലെ ശിവശങ്കരനറിയാത്ത ഒരു അഴിമതിയും ഉണ്ടാകില്ല'
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്?












Click it and Unblock the Notifications