കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ ആര്‍ മീരയ്ക്ക് വയലാര്‍ അവാര്‍ഡ്

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: 38മത് വയലാര്‍ രാമവര്‍മ പുരസ്‌ക്കാരം പ്രശസ്ത എഴുത്തുകാരി കെ ആര്‍ മീരയ്ക്ക്. മീരയുടെ ആരാച്ചാര്‍ എന്ന നോവലിനാണ് പുരസ്‌ക്കാരം. 25000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.

ആദ്യ സ്ത്രീ ആരാച്ചാരുടെ കഥ പറഞ്ഞ മീരയുടെ നോവല്‍ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. മലയാളത്തിന് പുറമെ 'ഹാങ് വുമണ്‍' എന്ന പേരില്‍ ഇംഗ്ളീഷിലേയ്ക്കും പുസ്തകം പരിഭാഷപ്പെടുത്തിയിരുന്നു. കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ ഒരു പെണ്‍ ആരാച്ചാരുടെ കുടുംബത്തിന്റെ കഥ പറയുകയാണ് മീര.

KR Meera

ആരാച്ചാര്‍ എന്ന് കേള്‍ക്കുമ്പോള്‍ പുരുഷന്‍ എന്ന ബോധമാണ് ഉണ്ടാവുക. ഇതിനെ മാറ്റി മറിച്ചു മീരയുടെ പെണ്‍ ആരാച്ചാര്‍. 'ചേതന ഗൃദ്ധ മല്ലിക്ക് 'എന്ന 22 കാരി ആരാച്ചാരാകുന്നതിന്റെ ശക്തമായ സ്ത്രീപക്ഷ വിവക്ഷണമായിരുന്നു മീരയുടെ നോവല്‍. മലയാളത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ച നോവലായിരുന്നു അത്.

പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായി മീരയ്ക്ക് അങ്കണം അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം, ഓടക്കുഴല്‍ പുരസ്‌ക്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. 1970 ഫെബ്രുവരി ഒന്‍പതിന് കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയിലായിരുന്നു ജനനം. മോഹമഞ്ഞ, നേത്രോന്മലീനം, ഗില്ലറ്റിന്‍, ആരാമത്തെയും മറന്നു ഞാന്‍, യൂദാസിന്റെ സുവിശേഷം, മീരസാധു, മാലാഖയുടെ മറുകുകള്‍, മഴയില്‍ പറക്കുന്ന പക്ഷികള്‍ എന്നിവയാണ് മീരയുടെ പ്രധാന കൃതികള്‍.

English summary
Writer K.R Meera has won the 38th Vayalar Award for her novel 'Arachar'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X