കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ.ആര്‍ മീരയുടെ ആരാച്ചാര്‍ മോഷണമോ?

  • By Gokul
Google Oneindia Malayalam News

കൊച്ചി: കഴിഞ്ഞ വര്‍ഷത്തെ ഓടക്കുഴല്‍ അവാര്‍ഡും ഇക്കൊല്ലത്തെ വയലാര്‍ അവാര്‍ഡും നേടിയ എഴുത്തുകാരി കെ.ആര്‍ മീരയുടെ 'ആരാച്ചാര്‍' എന്ന നോവല്‍ മോഷണമെന്ന് ആരോപണം. ഇന്റര്‍നെറ്റില്‍ നിന്നും മറ്റു പുസ്തകങ്ങളില്‍ നിന്നും കോപ്പി പേസ്റ്റ് ചെയ്ത കാര്യങ്ങള്‍ നോവലിലുണ്ടെന്നു കാട്ടി കെ.എന്‍ ഷാജി, പി.എം ഷുക്കൂര്‍ എന്നിവരാണ് രംഗത്തെത്തിയിരിക്കുന്നത്.

മീര എവിടെ നിന്നെല്ലാം ആണ് തന്റെ നോവലിനുവേണ്ടി കഥകളെടുത്തിട്ടുള്ളതെന്ന് ഇരുവരും വ്യക്തമാക്കുന്നുണ്ട്. 'ആരാച്ചാരുടെ ജീവിതത്തില്‍ നിന്നുള്ള ഒരു ദിവസം' എന്ന ജോഷി ജോസഫിന്റെ ഡോക്യുമെന്ററിയിലൂടെയാണ് മോഷണത്തിന്റെ തുടക്കമെന്ന് പറയുന്നു. The Wicked city crime and punishment in colonial Calcttua, Dangerous out Cast prostitution in 19th century Bengal സുമന്ത എന്നിങ്ങനെ സുമന്ത ബാനര്‍ജിയുടെ എഴുത്തിലൂടെയാണ് നോവല്‍ പുരോഗമിക്കുന്നത്.

krmeera

തങ്കപ്പന്‍ നായരുടെ The history of calcutta's streets എന്ന പുസ്തകത്തില്‍ നിന്നുള്ള ആശയങ്ങളും മീരയുടെ നോവല്‍ കടംകൊണ്ടിട്ടുണ്ടെന്ന് കെ.എന്‍ ഷാജിയും, പി.എം ഷുക്കൂറും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. മലയാളം ഇംഗ്ലീഷ് നോവലുകളില്‍ നിന്നും പ്രധാന ഭാഗങ്ങള്‍ അടര്‍ത്തിമാറ്റി മറ്റൊരു നോവല്‍ ഉണ്ടാക്കുക മാത്രമാണ് എഴുത്തുകാരി ചെയ്തിരിക്കുന്നതെന്നും ഇവര്‍ പറയുന്നു.

ഒരിക്കല്‍ പോലും വായിച്ചു നോക്കാതെയാണ് ജൂറി മീരയ്ക്ക് അവാര്‍ഡ് നല്‍കിയിരിക്കുന്നത്. ജഡ്ജിങ് കമ്മറ്റിയിലെ ഡോ. അമൃതയും ശശിധരനും ഒക്കെ ആരാണെന്നുപോലും ജനങ്ങള്‍ക്ക് മനസിലായിട്ടില്ല. ഇത്തരം ഒരു നോവലിന് അവാര്‍ഡ് നല്‍കിയതിനെതിരെ എംകെ സാനുവിന്റെ വീട്ടിലേക്ക് ജാഥ സംഘടിപ്പിക്കുന്ന കാര്യം ആലോചനയിലാണെന്നും ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

English summary
K R Meera's arachar novel is copied form another novels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X