Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ-റെയിൽ; കേന്ദ്ര സർക്കാരും റെയിൽവേ വകുപ്പും ഓഹരി പങ്കാളിത്തം പൂർണമായും പിൻവലിക്കണമെന്ന് കൊടിക്കുന്നിൽ

ദില്ലി; സിൽവർലൈൻ പദ്ധതിക്കായി കേന്ദ്രം നൽകിയിരിക്കുന്ന എല്ലാ അനുമതിയും റദ്ദാക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ബിജെപിയുടെ കെ റെയിൽ പ്രക്ഷോഭത്തിൽ ആത്മാർഥതയുണ്ടെങ്കിൽ അടിയന്തിരമായി റെയിൽവേ മന്ത്രാലയം കെ റെയിൽ കോർപ്പറേഷനിൽ നിന്ന് 49 ശതമാനം പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

kodikunnil-suresh--1-792391-16085

കെ റെയിൽ സിൽവർ ലൈൻ പ്രക്ഷോഭത്തിൽ ബി ജെ പിയുടെയും കേന്ദ്ര സർക്കാരിന്റെയും ഇരട്ടത്താപ്പ് അവസാനിപ്പിച്ച് പദ്ധതിയിൽ കേന്ദ്ര സർക്കാരിന്റ നിലപാടിൽ വ്യക്തത വരുത്തണം. ബി ജെ പി നേതാവും കേന്ദ്ര മന്ത്രിയുമായ വി മുരളീധരൻ കെ റെയിൽ വിരുദ്ധ സമരം നയിക്കുമ്പോൾ ബി ജെ പി നയിക്കുന്ന സർക്കാർ തന്നെ കെ റെയിൽ പദ്ധതിക്ക് അനുമതികൾ നൽകുന്നത് വിരോധാഭാസം ആണെന്നും എംപി ചൂണ്ടിക്കാട്ടി.

കെ റെയിൽ കോർപ്പറേഷനിൽ കേന്ദ്ര സർക്കാർ റെയിൽവേ മന്ത്രാലയംവഴി നടത്തിയിട്ടുള്ള 49 ശതമാനം ഓഹരി ഉടൻ പിൻവലിക്കണം. കെ റെയിൽ കോർപ്പറേഷൻ കേരളത്തിലെ ജനങ്ങളെ ഭീഷണിപ്പെടുത്തിയും അവരുടെ വീടുകൾ കയ്യേറിയും യാതൊരു നിയമസാധുതയുമില്ലാത്ത സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ അധാർമികമായി ക്രിമിനലുകളെ പോലെ പെരുമാറുകയാണ്. കെ റെയിൽ കോർപ്പറേഷനിൽ ഏതെങ്കിലും തരത്തിലുള്ള പങ്കാളിത്തം കേന്ദ്ര റെയിൽവേ വകുപ്പിന് ഉണ്ടാകുന്നത് കടുത്ത അധാർമ്മികതയാണ്.സ്ത്രീകളും കുട്ടികളും, രോഗികളും ഉൾപ്പെടെ ഭയപ്പാടോടെ കഴിയുന്ന അവസ്ഥയാണ് ഉള്ളത് പോലീസിനെ ഉപയോഗിച്ച് പ്രതിരോധങ്ങളെ ചോരയിൽ മുക്കി കൊല്ലുന്ന പിണറായി സർക്കാരിന്റെ തേർവാഴ്ചയാണ് കേരളത്തിൽ നടക്കുന്നതെന്നും കൊടുക്കുന്നിൽ പറഞ്ഞു.

Recommended Video

cmsvideo
    അതിതീവ്ര വ്യാപനശേഷിയുള്ള പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു | Oneindia Malayalam

    സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാരും റെയിൽവേ വകുപ്പും തങ്ങളുടെ ഓഹരി പങ്കാളിത്തം പൂർണമായും പിൻവലിക്കണമെന്നും, ധനകാര്യ വകുപ്പ് ഏതെങ്കിലും തരത്തിലെ അനുമതികൾ കെ റെയിൽ കോർപ്പറേഷനോ സംസ്ഥാന സർക്കാരിനോ വിദേശ-ആഭ്യന്തര വായ്പ എടുക്കാൻ നൽകിയിട്ടുണ്ടെങ്കിൽ അത് റദ്ദ്‌ ചെയ്യണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.

    റെയിൽവേ സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനായി നൽകിയ അനുമതിയും, നികേഷപ പൂർവ പ്രവർത്തികൾ, പ്രതേകിച്ചും, ഭൂമി ഏറ്റെടുക്കലിന് പണം നൽകൽ, അതിർത്തി മതിലുകൾ നിർമ്മിക്കൽ, പ്രവേശന റോഡ് നിർമ്മിക്കൽ, സൈറ്റ് ഓഫിസുകൾ, താൽക്കാലിക നിർമിതികൾ, ഡി പി ആർ എന്നിവക്കായുള്ള ഏതൊക്കെ അനുമതി നൽകിയോ അവയെല്ലാം റദ്ദ് ചെയ്യണം.
    ഒപ്പം തന്നെ പരിസ്ഥിതി മന്ത്രാലയം കെ റെയിൽ പദ്ധതിക്ക് യാതൊരു വിധത്തിലുമുള്ള പാരിസ്ഥിതിക അനുമതി നൽകരുതെന്നും കൊടിക്കുന്നിൽ സുരേഷ് എം പി ആവശ്യപ്പെട്ടു.

    നീതി ആയോഗ് സിൽവർ ലൈൻ പദ്ധതിയുടെ ശുപാർശകൾ ഇനിയും പരിശോധിക്കരുത്. അതുവഴി കേന്ദ്ര സർക്കാർ പരിപൂർണ്ണമായി തന്നെ സിൽവർ ലൈൻ പദ്ധതിയിയുടെ പങ്കാളിത്തത്തിൽ നിന്ന് ഒഴിയണം
    ഏതെങ്കിലും തരത്തിൽ കേന്ദ്ര സർക്കാർ ഈ പദ്ധതിയിൽ സഹകരിച്ചാൽ ഒടുവിൽ ലക്ഷക്കണക്കിന് കോടി രൂപയുടെ ബാധ്യതകൾ കേന്ദ്ര റെയിൽവേ വകുപ്പിന്റെ മാത്രം ചുമലിലാകും. പദ്ധതിയുടെ ഡി പി ആർ പോലും അപൂർണ്ണവും വ്യാജവും കെട്ടിച്ചമച്ചതും ആയതിനാൽ ബാധ്യതയുടെ കാര്യത്തിൽ ഭീകരമായ വ്യതിയാനം ആകും ഉണ്ടാവുക. വ്യവസായങ്ങളുടെ ശവപ്പറമ്പായ കേരളത്തിൽ മൂന്നരലക്ഷം കോടിയുടെ കടവും വെറും വാക്ക് പറയുന്ന മന്ത്രിമാരും മാത്രമാണുള്ളതെന്നും അതിനാൽ തന്നെ സംസ്ഥാനത്തിന് ഇനിയൊരു ബാധ്യത കൂടി ഏറ്റെടുക്കാനാവില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+