Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ റെയിൽ ആശയം മോശമാണെന്ന് പറയില്ല; പക്ഷെ സാമ്പത്തിക ബാധ്യത താങ്ങുമോ: യൂത്ത് കോണ്‍ഗ്രസ് നേതാവ്

സർക്കാരും പ്രതിപക്ഷവും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദത്തിന് ഇടയാക്കിയിരിക്കുന്ന കെ റയിൽ എന്ന ആശയം മോശമാണെന്ന് പറയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്‍എസ് നുസൂർ. എന്നാല്‍ അതിന്റെ സാമ്പത്തിക ബാധ്യത. കേരളത്തിന്‌ താങ്ങാൻ പറ്റുമോയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. പറ്റുമെങ്കിൽ അതിനർത്ഥം നമ്മൾ സാമ്പത്തിക ഭദ്രത കൈവരിച്ചു എന്നതാണ്. സന്തോഷം. പക്ഷെ ഇനി സാമ്പത്തിക പ്രതിസന്ധി എന്നത് സർക്കാർ പറയരുത്. പദ്ധതി പൂർത്തികരിക്കാൻ വേണ്ട സാധനങ്ങൾ. അത് നമ്മൾ തന്നെ കണ്ടെത്തണമല്ലോയെന്നും അദ്ദേഹം ചോദിക്കുന്നു. എന്‍ എസ് നുസൂറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

കെ -റെയിലിനെപ്പറ്റി എന്നോട് അഭിപ്രായം ചോദിക്കുന്ന സുഹൃത്തുക്കളോട്...

കെ -റെയിൽ നല്ലതാണ് പക്ഷെ....

ലോകം ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം ആഗോള താപനം ആണ്. പ്രശ്നപരിഹാരം ഉടനടി ഉണ്ടാക്കാൻ കഴിയുന്നതല്ല എന്ന തിരിച്ചറിവ് ശാസ്ത്ര ഗവേഷകന്മാരെയും ലോകരാജ്യങ്ങളെയും അലട്ടുന്നുണ്ട്. പരിസ്ഥിതി വ്യതിയാനം പ്രവചനാതീതമാണ്. എന്നാലും കോർപ്പറേറ്റ് സംസ്കാരത്തിന് പുറകെ മനുഷ്യർ തിരക്കിട്ട് പായുന്നു. വൻകിട വികസന പദ്ധതികൾ വരുമ്പോൾ അത് പരിസ്ഥിതിയെ പ്രത്യക്ഷമായി ബാധിക്കാറുണ്ട്. ഇത് പഠിക്കാൻ വരുന്നവർക്കുമറിയാം, നടപ്പാക്കുന്നവർക്കുമറിയാം. പക്ഷെ പാവപ്പെട്ട ജനങ്ങൾ അനുഭവിച്ചു കഴിയുമ്പോഴാണ് പലതും അറിയുന്നത്. വികസന പദ്ധതി എന്ന വ്യാഖ്യാനം നൽകുമ്പോൾ കെ റയിൽ ആശയം മോശമാണെന്നു ഞാൻ പറയില്ല.

 youth-congress2-

പക്ഷെ അതിന്റെ സാമ്പത്തിക ബാധ്യത. കേരളത്തിന്‌ താങ്ങാൻ പറ്റുമോ? പറ്റുമെങ്കിൽ അതിനർത്ഥം നമ്മൾ സാമ്പത്തിക ഭദ്രത കൈവരിച്ചു എന്നതാണ്. സന്തോഷം. പക്ഷെ ഇനി സാമ്പത്തിക പ്രതിസന്ധി എന്നത് സർക്കാർ പറയരുത്. പദ്ധതി പൂർത്തികരിക്കാൻ വേണ്ട സാധനങ്ങൾ. അത് നമ്മൾ തന്നെ കണ്ടെത്തണമല്ലോ? അവിടെയാണ് ഏറ്റവും അപകടം ഞാൻ കാണുന്നത്. ഇനി ഏത് മലനിരയാണ് തുരന്നെടുക്കാനുള്ളത്. ഇനി ഏത് കാടാണ് വെട്ടി നശിപ്പിക്കാനുള്ളത്. പുഴകൾക്കും കാടിനും മലനിരകൾക്കും വേണ്ടി സംസാരിക്കുന്നവരുടെ ശബ്ദം നിലച്ചു തുടങ്ങി. മത ഗ്രന്ഥങ്ങൾ ലോകത്തിനു കല്പിച്ചു നൽകിയ ആയുസ്സ് അടുത്തിരിക്കുന്നു. അതോടൊപ്പം ശാസ്ത്രലോകവും സമാന നിഗമനങ്ങളിലേക്കെത്തുമ്പോൾ നമ്മുടെ കൊച്ചുകേരളം ചിന്തിക്കാനുള്ള വലിയ ഒരു കാര്യമുണ്ട്. ഏത് രാഷ്ട്രീയപ്പാർട്ടി അധികാരത്തിലിരുന്നാലും ഇനി വൻകിടവികസന പദ്ധതികൾ താങ്ങാനുള്ള കരുത്ത് ദൈവത്തിന്റെ സ്വന്തം നാട്ടിലെ പ്രകൃതിക്കുണ്ടോ?

വികസനം വേണ്ട എന്നല്ല. ഉള്ള പദ്ധതികളെ പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ നൂതന സാങ്കേതിക വിദ്യയുടെ സഹായത്താൽ പരിപോഷിപ്പിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ കേരളത്തിൽ. എന്നാൽ അതുപോലെ പരിപോഷിപ്പിക്കാൻ, വീണ്ടെടുക്കാൻ കഴിയാത്ത ഒന്നുണ്ട് നമ്മുടെ നാട്ടിൽ. നശിപ്പിക്കപ്പെട്ട വയലേലകൾ, ഇടിച്ചുനിരത്തിയ മലനിരകൾ, തുരന്നെടുത്ത പാറകൾ, വെട്ടിനശിപ്പിച്ച മരങ്ങളും കാടുകളും.മലിനമാക്കിയ പുഴകൾ. നാളെ പിറന്നു വീഴുമ്പോഴേ മരുന്നുകളോടെ ജീവിക്കേണ്ടി വരുന്ന നമ്മുടെ പിൻതലമുറ ചോദിക്കും."പാപികളെ ഞങ്ങളെ കുറിച്ച് നിങ്ങൾക്കൊന്നു ചിന്തിച്ചു കൂടായിരുന്നോ എന്ന് ".

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+