കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ റെയിൽ പിണറായിയുടെ ഹൈ സ്പീഡ് അഴിമതി..സൂത്രധാരൻ ശിവശങ്കർ എന്നും ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം; സർക്കാർ കൊട്ടിഘോഷിച്ചു കൊണ്ടു വരുന്ന കെ.റെയിൽ പദ്ധതിക്ക് കേന്ദ്രാനുമതി ഇല്ലെന്നും നീതി അയോഗും പദ്ധതിക്ക് അനുകൂലമല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സംസ്ഥാനം കടുത്ത സാമ്പത്തിക പരാധീനതയിലാണ് എന്ന് ധനമന്ത്രി തന്നെ സാക്ഷ്യപെടുത്തുന്നു. എന്നിട്ടും, വിദേശ ഏജൻസികളിൽ നിന്നും പദ്ധതിയുടെ പേരിൽ വായ്പ എടുക്കാനും, അതിന്റെ കമ്മീഷൻ പറ്റാനുമാണ് സർക്കാർ നീക്കമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ചെന്നിത്തലയുടെ പ്രസ്തവാനയുടെ പൂർണരൂപം വായിക്കാം

പ്രാഥമിക നടപടിക്രമങ്ങൾ പോലും പൂർത്തിയാക്കാതെ വമ്പൻ പദ്ധതികൾ പ്രഖ്യാപിക്കുകയും, അതിന്റെ മറവിൽ കൺസൾടൻസികൾ വഴിയും അല്ലാതെയും കമ്മീഷൻ പറ്റുകയും ചെയ്യുന്നതാണ് തുടക്കം മുതൽക്കുള്ള പിണറായി സർക്കാരിന്റെ രീതി. ഇതിന്റെ പുതിയ ഉദാഹരണമാണ് സർക്കാർ കൊട്ടിഘോഷിച്ചു പ്രഖ്യാപനം നടത്തിയ കെ - റെയിൽ പദ്ധതി.

 page-1602331608.j

പദ്ധതി നടത്തിപ്പിനാവശ്യമായ തുകയിൽ 28% സംസ്ഥാന സർക്കാരും, 20% കേന്ദ്ര സർക്കാരും, 52% വായ്പയിലൂടെയുമാണ് സമാഹരിക്കേണ്ടത്. കേന്ദ്ര സർക്കാർ ഈ പദ്ധതി ഉപേക്ഷിച്ചു കഴിഞ്ഞു. സംസ്ഥാനം കടുത്ത സാമ്പത്തിക പരാധീനതയിലാണ് എന്ന് ധനമന്ത്രി തന്നെ സാക്ഷ്യപെടുത്തുന്നു. എന്നിട്ടും, വിദേശ ഏജൻസികളിൽ നിന്നും പദ്ധതിയുടെ പേരിൽ വായ്പ എടുക്കാനും, അതിന്റെ കമ്മീഷൻ പറ്റാനുമാണ് സർക്കാർ നീക്കം.

വിദേശ ഏജൻസികൾ വായ്പ തരണമെങ്കിൽ ഭൂമി ഈടായി നൽകണം. അതിന്‌ കെ -റെയിൽ കമ്പനിയുടെ പേരിൽ ഭൂമി വേണം. അതിനു വേണ്ടി നടക്കാത്ത പദ്ധതിയുടെ പേരിൽ 20000 കുടുംബങ്ങളെ കുടിയൊഴിപ്പിച്ച്‌, 50,000 കച്ചവട സ്ഥാപനങ്ങൾ ഇല്ലാതാക്കി, ആ ഭൂമി ഏറ്റെടുക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. ഈ ഭൂമി
കെ റയിൽ കമ്പനിയുടെ പേരിലാക്കി, അത്‌ പണയപ്പെടുത്തി വായ്പ എടുക്കാനും, അതിന്റെ കമ്മിഷൻ തട്ടാനുമാണ്‌ സർക്കാർ നീക്കം. 30000 കോടി വായ്പ എടുത്താൽ, 1500 കോടി വരെ കമ്മീഷൻ കിട്ടും.

ഈ ചൂഷക പദ്ധതിയുടെ പിന്നിലും ആസൂത്രകനായി ശിവശങ്കർ ഉണ്ട് എന്ന വസ്തുത കൂടി ഇതിനോടൊപ്പം ചേർത്തു വായിക്കണം.കേന്ദ്ര സർക്കാർ അനുമതി ലഭിച്ചിട്ടില്ലാത്ത ഈ പദ്ധതിയെ കേന്ദ്ര ധനകാര്യ വകുപ്പ് എതിർക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു വൻകിട പദ്ധതിയ്ക്ക് ആവശ്യമായ പാരിസ്ഥിതികാഘാത പഠനമോ, സാമൂഹികാഘാത പഠനമോ പോലും നടത്താൻ സംസ്ഥാന സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.

കേന്ദ്ര അനുമതി കൂടാതെ മുന്നോട്ട് പോകരുത് എന്നും, പദ്ധതിയ്ക്ക് അംഗീകാരം നൽകിയ ഉത്തരവ് നിലനിൽക്കുന്നതല്ല എന്നും ചൂണ്ടികാണിച്ച് റവന്യൂ വകുപ്പ്‌ മന്ത്രി തന്നെ ഈ പദ്ധതിയെ എതിർത്തിട്ടുണ്ട്‌. അതിനെയെല്ലാം മറികടന്നാണ്‌ അടിയന്തരമായ ഭൂമി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.ഇതിന്റെ പദ്ധതി തയ്യാറാക്കാൻ തന്നെ വിവാദ ഫ്രഞ്ച് കൺസൾട്ടൻസിയായ സിസ്ട്രയ്ക്ക് 27 കോടിയുടെ കരാർ ഇതിനോടകം നൽകി കഴിഞ്ഞു.

ഇത്രയും വലിയ തോതിൽ കുടിയൊഴിപ്പിക്കൽ ഉൾപ്പെടെ ആവശ്യമായ പദ്ധതി പൊതുജനാഭിപ്രായം രൂപീകരിക്കാതെ നടത്താനുള്ള തീരുമാനം ദുരൂഹമാണ്. ഈ വിഷയങ്ങളിൽ വ്യക്തത വരുത്താൻ അടിയന്തരമായി സർവ്വകക്ഷി യോഗം വിളിക്കാൻ സർക്കാർ തയ്യാറാകണം.

Recommended Video

cmsvideo
BJP central leadership feels party won't be able to achieve its goal in Kerala

English summary
K Rail is Pinarayi's high speed scam alleges ramesh chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X