'കെ.റെയിലിൽ എൽഡിഎഫ് ഒറ്റക്കെട്ട്';'അരി കഴുകുന്നത് കോൺഗ്രസ്,വെള്ളം വയ്ക്കുന്നത് ബിജെപി';എ.വിജയരാഘവൻ
കോഴിക്കോട്: സിൽവർ ലൈൻ വിഷയത്തിൽ പ്രതികരണവുമായി ഇടത് മുന്നണി കൺവീനർ എ.വിജയരാഘവൻ. യാഥാർത്ഥ്യ ബോധത്തോടെ വികസനം കാണുന്നവർക്ക് പദ്ധതിയെ എതിർക്കാനാകില്ല. പ്രതിപക്ഷം സമരം പരിഹാസ്യമാണെന്നും എ വിജയരാഘവൻ വ്യക്തമാക്കി.
ഇടതുപക്ഷത്തിന്‍റെ പ്രകടന പത്രികയുടെ ഭാഗമാണ് സിൽവർ ലൈൻ പദ്ധതി. എൽഡിഎഫ് ഈ പദ്ധതിയിൽ ഒറ്റക്കെട്ടാണ്. രാഷ്ട്രീയ പ്രേരിതമായ സമരങ്ങളാണ് ഇവിടെ നടക്കുന്നത്. കോൺഗ്രസിന്റെ കൊടി പിടിക്കുന്നവർ നാട്ടുകാർ അല്ലെന്നും എ വിജയരാഘവൻ പറഞ്ഞു.
ഇടത് മുന്നണി തെങ്ങണയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവ്യക്തത ഉണ്ട് എന്ന് വരുത്തി തീർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ടെന്നും വിജയരാഘവൻ ആരോപിച്ചു.

പ്രതിപക്ഷ സമരങ്ങൾക്ക് പിന്നിൽ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടാണ് ഉള്ളത്. സമരത്തിന് എത്തുന്നവർക്ക് ഭക്ഷണം നൽകുന്നതിന് കഞ്ഞി വെക്കുന്നതും മറ്റും ചൂണ്ടി കാണിച്ചാണ് വിജയരാഘവൻ രാഷ്ട്രീയ ആരോപണം ഉന്നയിച്ചത്. അരി കഴുകുന്നത് കോൺഗ്രസ്, വെള്ളം വയ്ക്കുന്നത് ബിജെപി, അടുപ്പ് കൂട്ടുന്നത് എസ്ഡിപിഐ, തീ കത്തിക്കുന്നത് ജമാഅത്തെ ഇസ്ലാമി എന്നതാണ് സമരത്തിൽ കാണുന്നത് എന്ന് എ വിജയരാഘവൻ ആരോപിച്ചു.

അതേസമയം, സമാന വിഷയത്തിൽ പ്രതികരിച്ച് അദ്ദേഹം ഇന്നലെയും രംഗത്ത് എത്തിയിരുന്നു. കേരളത്തിൽ കെ റെയിലിനെതിരെ നടക്കുന്നത് നാടിനെ പുറകോട്ട് വലിക്കുന്ന സമരമാണ്. വികസനത്തിന്റെ മുഖ്യ ശത്രു കേരളത്തിലെ പ്രതിപക്ഷമാണ്. നാടിന്റെ മുന്നേറ്റത്തിന് ഇടതുപക്ഷം നടത്തുന്ന പ്രവർത്തനങ്ങളെ തകർക്കാൻ ബോധപൂർവം ശ്രമിക്കുന്നു. ബിജെപി, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ വർഗീയവാദികളുമായി സന്ധി ചെയ്യാൻ മടിയില്ലാത്തവരായി കോൺഗ്രസ് മാറിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അപകടകരമായ ഈ രാഷ്‍ട്രീയം കൊണ്ട് ഇടതുപക്ഷം കേരളത്തിലുണ്ടാക്കിയ മുന്നേറ്റത്തെ തടയാനുള്ള ശ്രമം ജനപിന്തുണയോടെ നേരിടും. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ നാലിലും ബിജെപി അധികാരത്തിൽ തിരിച്ചെത്തി. ബിജെപിയെ പ്രതിരോധിക്കാൻ പ്രാപ്‍തിയുള്ളൊരു നേതൃത്വമോ ബഹുജന പിന്തുണയോ കോൺഗ്രസിനില്ല. ഇടതുപക്ഷവും സിപിഐ എമ്മും മുന്നോട്ടുവയ്‍ക്കുന്നത് ഈ ദുരിതകാലം മുറിച്ചുകടക്കാനുള്ള രാഷ്‍ട്രീയ നയങ്ങളാണ്. ശാസ്‌ത്ര സാങ്കേതിക വളർച്ചയുടെ പുതിയഘട്ടത്തിലേക്ക് മനുഷ്യർ മുന്നേറുന്ന കാലമാണ്. ഈ കാലത്തെ അഭിമുഖീകരിക്കാൻ കേരളത്തെ പ്രാപ്‍തമാക്കാനാണ് വിജ്ഞാന സമൂഹമെന്ന മുദ്രാവാക്യം സർക്കാർ മുന്നോട്ടുവയ്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാൽ, സിൽവർ ലൈൻ എന്ന സ്വപ്‌നം ഒരിക്കലും നടക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കി. പദ്ധതിയില്‍ നിന്ന് പത്ത് ശതമാനം കമ്മീഷന്‍ സര്‍ക്കാരിന് ലഭിക്കുമെന്ന ആരോപണം ഉയര്‍ത്തിയാണ് സുധാകരൻ രംഗത്ത് എത്തിയത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമുള്ള പല പദ്ധതികളും കമ്മീഷന്‍ ലക്ഷ്യം വച്ചാണ് നടന്നതെന്നും സുധാകരന്‍ വിമര്‍ശിച്ചു.

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ബഫര്‍ സോണുണ്ടാകുമെന്നും ഈ വിഷയത്തില്‍ കെ റെയില്‍ എം.ഡി പറഞ്ഞതാണ് വസ്തുതയെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ പ്രതികരണത്തെ തളളിയാണ് സുധാകരൻ പ്രതികരിച്ചത്. സര്‍വേ നടത്താന്‍ ഏത് അതോറിറ്റിയാണ് അനുമതി നല്‍കിയതെന്ന് സുധാകരന്‍ ചോദിച്ചു. ജനാധിപത്യ ബോധമുണ്ടെങ്കില്‍ ജനകീയ സര്‍വേ നടത്തട്ടേയെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയ്ക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് കേരളത്തിൽ ഉടനീളം നടക്കുന്നത്. മലപ്പുറം തവനൂരിലും എറണാകുളം ചോറ്റാനിക്കരയിലും സില്‍വര്‍ ലൈനിന് എതിരെ പ്രതിഷേധം ശക്തമായിരുന്നു. എറണാകുളത്ത് ഡിസിസിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിരടയാള കല്ലുകള്‍ പിഴുത് മാറ്റി കുളത്തിലെറിയുകയാണ് ചെയ്തത്.
Recommended Video

പ്രതിഷേധ സാഹചര്യത്തിൽ വലിയ പൊലീസ് സന്നാഹമാണ് സ്ഥലത്ത് എത്തിയത്. എന്നാൽ, ഒരു കാരണവശാലും അതിരടയാള കല്ല് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞ് രംഗത്ത് എത്തുകയായിരുന്നു. കെ റെയിൽ കല്ല് സ്ഥാപിക്കാൻ ഉദ്യോഗസ്ഥരെത്തിയാല്‍ തടയുമെന്നാണ് നാട്ടുകാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രദേശത്ത് വലിയ സംഘര്‍ഷമുണ്ടായതോടെ കല്ല് സ്ഥാപിക്കാതെ ഉദ്യോഗസ്ഥര്‍ മടങ്ങിയിരുന്നു.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications