നിയമസഭ ബഹിഷ്‌കരിച്ച് എംഎല്‍എമാര്‍ മാടപ്പള്ളിയിലേക്ക്; കെ റെയില്‍ സമരം യുഡിഎഫ് ഏറ്റെടുത്തെന്ന് സതീശന്‍
തിരുവനന്തപുരം: സില്‍വര്‍ ലൈനിനെതിരായ മാടപ്പള്ളിയിലെ പ്രതിഷേധവും പൊലീസ് നടപടിയും നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. മാടപ്പള്ളിയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചു. പൊലീസ് നടപടിയ്‌ക്കെതിരെ പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ എത്തിയത്. സഭയുടെ നടുത്തളത്തില്‍ പ്രതിഷേധിച്ച എം എല്‍ എമാര്‍ സഭ താല്‍ക്കാലികമായി നിര്‍ത്തി വെച്ചതിന് പിന്നാലെ പുറത്തേക്കിറങ്ങി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ പൊലീസ് സ്വീകരിച്ചത് ക്രൂരമായ നടപടിയാണെന്നും നിലവിലെ സാഹചര്യത്തില്‍ സഭ നടപടികളുമായി സഹകരിക്കാനാവില്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
പൊലീസിനെ ആയുധമാക്കി കെ റെയില്‍ സമരത്തെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി പറഞ്ഞു. കെ റെയില്‍ വിരുദ്ധ സമരം യു ഡി എഫ് ഏറ്റെടുത്ത് കഴിഞ്ഞുവെന്നും നിയമസഭയില്‍ നിന്ന് നേരെ സമരമുഖത്തേക്കാണ് ഇനി പോകുന്നതെന്നും സതീശന്‍ വ്യക്തമാക്കി. യു ഡി എഫ് എം എല്‍ എമാരുടെ പ്രതിനിധി സംഘമാണ് ഇന്നലെ പൊലീസ് നടപടിയുണ്ടായ ചങ്ങനാശ്ശേരി മടപ്പള്ളിയിലേക്കെത്തുന്നത്. ഇന്ന് ഉച്ചയോടെയാണ് സംഘം മടപ്പള്ളിയിലെത്തുക. എം എല്‍ എമാര്‍ അവിടെ മര്‍ദ്ദനമേറ്റ സ്ത്രീകളോടും കുട്ടികളോടും സംസാരിക്കുമെന്നും സതീശന്‍ പറഞ്ഞു.

സമരം ചെയ്യുന്ന സ്ത്രീകളെ പുരുഷ പൊലീസുകാരെ ഉപയോഗിച്ച് നീക്കം ചെയ്തതോടെ സ്ത്രീ വിരുദ്ധ സമീപനമാണ് ഈ സര്‍ക്കാരിന്റേതെന്ന് തെളിഞ്ഞെന്നും സതീശന്‍ ആരോപിച്ചു. സമരം ശക്തമാക്കാനാണ് യു ഡി എഫ് തീരുമാനം. സര്‍ക്കാര്‍ പിന്‍വാങ്ങും വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം അസത്യ പ്രചാരണം നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയെന്നോണം സതീശന്‍ വ്യക്തമാക്കി. ധാര്‍ഷ്ട്യം കൊണ്ട് പിണറായിക്ക് അന്ധത ബാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭ സമ്മേളനത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്.
Recommended Video


വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കലായിരുന്നു പ്രധാന അജണ്ട. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. സഭ നടപടികളുമായി സഹകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് സതീശന്‍ പറഞ്ഞപ്പോള്‍ നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ ഇത്തരം പ്രതിഷേധങ്ങള്‍ പതിവില്ലെന്നും ശൂന്യവേളയില്‍ പരിഗണിക്കാമെന്നും സ്പീക്കര്‍ എം ബി രാജേഷ് അറിയിക്കുകയായിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല. ഇതോടെ പ്രതിപക്ഷ ബഹളം കണക്കിലെടുത്ത് സഭ തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ സ്പീക്കര്‍ തീരുമാനിക്കുകയായിരുന്നു.

കെ റെയിലിനായി കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ വലിയ പ്രതിഷേധമാണ് മാടപ്പള്ളി മുണ്ടുകുഴിയില്‍ ബുധനാഴ്ച ഉണ്ടായത്. നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെ ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. കെ റെയില്‍ വിരുദ്ധ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ആണ് ഹര്‍ത്താല്‍. യു ഡി എഫും ബി ജെ പിയും മറ്റ് ഇതര സംഘടനകളും അടങ്ങുന്നതാണ് സംയുക്ത സമര സമിതി.

കല്ലിടലിനെതിരെ പ്രതിഷേധിച്ച സ്ത്രീകളെ പൊലീസ് വലിച്ചിഴച്ച് നീക്കിയിരുന്നു. നാല് സ്ത്രീകള്‍ ഉള്‍പ്പടെ 23 പേരാണ് അറസ്റ്റിലായത്. അതേസമയം പൊലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. കുട്ടികളെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്ന് പൊലീസ് പറഞ്ഞു. കോട്ടയത്ത് 16 പഞ്ചായത്തുകളിലൂടെയാണ് സില്‍വര്‍ ലൈന്‍ കടന്നുപോകുന്നത്. 14 വില്ലേജുകളെ പദ്ധതി ബാധിക്കുമെന്നാണ് കണക്ക്. അതേസമയം പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍












Click it and Unblock the Notifications