Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ റെയില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; സമവായ ചര്‍ച്ചയുമായി മുഖ്യമന്ത്രി, പഠനവുമായി പരിഷത്ത്

തിരുവനന്തപുരം: സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ വളരെ ശക്തമായി തന്നെയാണ് പ്രതിഷേധവുമായി മുന്നോട്ട് പോകുന്നത്. ഇന്നലെ സര്‍വെക്കെതിരെ ജനങ്ങള്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതോടെ ആകെ വെട്ടിലായിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

കെ റെയില്‍ പദ്ധതിയുടെ സമവായ ചര്‍ച്ചയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിയന്‍ ഇന്ന് പൗരപ്രമുഖരുമായും, മാധ്യമ മേധാവികളുമായും മറ്റ് മത സമുദായി സംഘടന രംഗത്തെ നേതാക്കളുമായും ചര്‍ച്ച നടത്തും. ആദ്യഘട്ട ചര്‍ച്ച ഇന്ന് തിരുവനന്തപുരത്ത് നടക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. കൂടാതെ കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ വിശദീകരണ യോഗങ്ങളും സജീവമായി തന്നെ സംസ്ഥാനത്ത് നടക്കുന്നുണ്ട്.

1

അതേസമയം സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് പാര്‍ട്ടിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന വിവരം. എന്തെല്ലാം എതിര്‍പ്പുകള്‍ സംഭവിച്ചാലും നാടിനാവശ്യമായ പദ്ധതിയുമായി മുന്നോട്ട് തന്നെ പോകുമെന്ന് മുഖ്യമന്ത്രിയും എത്ര ചിലവായാലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അറിയിച്ചിരുന്നു. കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായപ്പോള്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് പ്രചരണവും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. സിപിഎം ജില്ലാ സമ്മേളനങ്ങളിലടക്കം പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം ഉടലെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ന് മുഖ്യമന്ത്രി പൗരപ്രമുഖന്മാരുമായും മറ്റ് മത സാമുദായിക രംഗത്തെ പ്രമുഖരുമായും ചര്‍ച്ച നടത്തുന്നത്.

2

രണ്ടാം ഘട്ടത്തില്‍ കോഴിക്കോടും, കൊച്ചിയിലും ചര്‍ച്ച നടത്തും. മറ്റ് പ്രതിഷേധങ്ങള്‍ നടത്തുന്ന സ്ഥലങ്ങളില്‍ മന്ത്രിമാര്‍ തന്നെ നേരിട്ടെത്തി വിശദീകരണം നല്‍കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. പ്രതിഷേധങ്ങള്‍ സംഭവിക്കുമ്പോള്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് അവരെ വിളിച്ച് കാര്യങ്ങള്‍ ബധ്യപ്പെടുത്താറുണ്ട്. ഇതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് കെ റെയില്‍ എംഡിയടക്കം പങ്കെടുക്കുന്ന യോഗം മുഖ്യമന്ത്രി വിളിച്ച് ചേര്‍ക്കുന്നത്. സംശയങ്ങള്‍ എല്ലാം മുഖ്യമന്ത്രിയോട് ചോദിക്കാമെന്നും അവര്‍ക്ക് മുഖ്യമന്ത്രി നേരിട്ട് മറുപടി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

3

അതേസമയം ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പഠനം ആരംഭിച്ചു. നേരത്തെ തന്നെ പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പരിഷത്തിനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുമെന്നാണ് ആദ്യം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. പിന്നീട് അത് മാറ്റി പരിഷത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ അനുകൂലികള്‍ സര്‍ക്കാറുമായി സഹകരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. പദ്ധതിയുമായി ബന്ധപ്പെട്ട പരമാവധി വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് പരിഷത്തിന്റെ ലക്ഷ്യം.

4

കെറെയില്‍ വരുന്നതോടെ സംഭവിക്കാവുന്ന പരിസ്ഥിതിക ആഘാതങ്ങളും മറ്റ് പ്രതിസന്ധികളും ഉള്‍കൊള്ളിച്ച് കൊണ്ടുള്ള വ്യക്തമായ റിപ്പോര്‍ട്ട് ശാസ്ത്ര സാഹിത്യ പരിഷത്ത് നേരത്തെ തന്ന സമര്‍പ്പിച്ചിരുന്നു. സ്റ്റാന്‍ഡേര്‍ഡ് ഗേജ് വരുന്നതോടെ റെയില്‍ ശൃംഖല നേരിടുന്ന സാമ്പത്തിക തകര്‍ച്ചയും ആദ്യ റിപ്പോര്‍ട്ടിലുണ്ട്. സമൂഹിക ആഘാതത്തോടൊപ്പം പാരിസ്ഥിതിക ആഘാതംകൂടി വിശദമായ ചര്‍ച്ചക്ക് വിധേയമാക്കണമെന്നാണ് പരിഷത്ത് പ്രധാനമായും ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ പോലും വിശദമായ ആഘാത പഠനം പോലും നടത്തിയില്ലെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് പരിഷത്തിന്റെ ഈ വിഷയംചര്‍ച്ചയാകുന്നത്. ഇതും കൂടിയായതോടെ സര്‍ക്കാരിന്റെ മേലുള്ള സമ്മര്‍ദം ഏറുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+