കെ റെയില്‍: കാര്യങ്ങൾ തിരിച്ചറിയുന്നതിന് സുപ്രീംകോടതി വിധി സഹായകരമാവും: പി രാജീവ്
തിരുവനന്തപുരം: സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന കേരള വിരുദ്ധ മുന്നണിയുടെ നേതൃത്വത്തിന് തിരിച്ചറിവുണ്ടാക്കാൻ സുപ്രീം കോടതിക്കും കഴിയുമെന്ന് തോന്നുന്നില്ലെന്ന് സിപിഎം നേതാവും വ്യവസായ മന്ത്രിയുമായ പി രാജീവ്. പ്രാബല്യത്തിലുള്ളതെന്നും സൂചിപ്പിക്കുകയുണ്ടായി. കെ റെയിലിനായി സർവ്വേ നടത്തുന്നത് ചോദ്യം ചെയ്ത ഹർജി തള്ളി ഇപ്പോൾ സുപ്രീം കോടതിയും സർക്കാർ നടപടിയെ ശരിവെച്ചിരിക്കുന്നു. സംസ്ഥാന സർക്കാരിനും കെ റെയിലിനും വാദിക്കേണ്ടി പോലും വന്നില്ലെന്നാണ് റിപ്പോർട്ടിൽ കണ്ടത്. ഇനിയെങ്കിലും മാധ്യമങ്ങൾ വസ്തുതകൾ ജനങ്ങളോട് തുറന്നു പറയേണ്ട ദൗത്യം നിർവ്വഹിക്കുമോ എന്നാണ് അറിയേണ്ടതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. മന്ത്രിയുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ...
കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയപ്പോൾ ഒരു മാധ്യമ പ്രവർത്തക ചോദിച്ചത് സർവ്വേയും കല്ലിടലും നിയമാനുസൃതമാണോ എന്നായിരുന്നു. അതിനെ സംബന്ധിച്ച പല വ്യാഖ്യാനങ്ങളും വന്നിരുന്നല്ലോയെന്നും ഇപ്പോൾ ഹൈക്കോടതി ഡിവിഷൻ ബഞ്ച് സർവ്വേയാകാമെന്ന് വിധിയിലൂടെ വ്യക്തത വരുത്തിയിട്ടുണ്ടെന്നും ഇനിയും സംശയം അവശേഷിക്കുന്നവർക്ക് സുപ്രീം കോടതിയെ സമീപിക്കാമെന്നും പറഞ്ഞു. എന്നാൽ, അതുവരെ ഹൈക്കോടതി ഡിവിഷൻ ബഞ്ചിൻ്റെ വിധിയാണ് പ്രാബല്യത്തിലുള്ളതെന്നും സൂചിപ്പിക്കുകയുണ്ടായി. കെ റെയിലിനായി സർവ്വേ നടത്തുന്നത് ചോദ്യം ചെയ്ത ഹർജി തള്ളി ഇപ്പോൾ സുപ്രീം കോടതിയും സർക്കാർ നടപടിയെ ശരിവെച്ചിരിക്കുന്നു. സംസ്ഥാന സർക്കാരിനും കെ റെയിലിനും വാദിക്കേണ്ടി പോലും വന്നില്ലെന്നാണ് റിപ്പോർട്ടിൽ കണ്ടത്. ഇനിയെങ്കിലും മാധ്യമങ്ങൾ വസ്തുതകൾ ജനങ്ങളോട് തുറന്നു പറയേണ്ട ദൗത്യം നിർവ്വഹിക്കുമോ എന്നാണ് അറിയേണ്ടത്.

എന്നാൽ, ഇന്നത്തെ ചില മാധ്യമങ്ങളുടെ വാർത്തകൾ അമ്പരപ്പിക്കുന്നതാണ്. സാമൂഹികാഘാത പഠനം ഏറ്റെടുക്കാൻ തന്നെയാണെന്നും ഭൂമി ഏറ്റെടുക്കാൻ വേണ്ടിയല്ല സർവ്വേ എന്ന് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വാദം പൊളിയുകയാണെന്നും ആഹ്ലാദ പൂർവ്വം ഇവർ പ്രഖ്യാപിക്കുന്നു. ഇപ്പോൾ നടക്കുന്നതെല്ലാം 1961 ലെ കേരളത്തിലെ നിയമത്തിൻ്റെ അടിസ്ഥാനത്തിലുള്ള വിജ്ഞാപനവും തെളിവായി ഉയർത്തിപ്പിടിക്കുന്നു.
ആർക്കും തെറ്റെന്ന് മനസ്സിലാക്കാൻ കഴിയുന്ന വാർത്ത ആധികാരികമായി അവതരിപ്പിക്കുന്നവർ എങ്ങനെയാണ് ജനങ്ങളെ വിഡ്ഢികളാക്കാൻ ശ്രമിക്കുന്നതെന്ന് നോക്കാം.
ഭൂമി ഏറ്റെടുക്കാൻ ഇന്ത്യയിലെ ഏതു സർക്കാരിനും കഴിയുന്നത് ഭൂമിയേറ്റെടുക്കലിൻ്റെ കേന്ദ്ര നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ്. കേന്ദ്ര നിയമമുള്ളപ്പോൾ മറ്റൊരു സംസ്ഥാന നിയമത്തിനും അതിനു വിരുദ്ധമായി പ്രവർത്തിക്കാൻ കഴിയില്ല. ഈ നിയമം അനുശാസിക്കന്ന നടപടികളുടെ നിർവ്വഹണത്തിനായി സംസ്ഥാന നിയമങ്ങളോ ചട്ടങ്ങളോ ഉപയോഗപ്പെടുത്തേണ്ടി വരും. സാമൂഹ്യാഘാത പഠനത്തിന് അതിരു നിശ്ചയിച്ച് കല്ലിട്ടാൽ ഭൂമി ഏറ്റെടുത്തു കൊണ്ടുപോകാൻ ഒരു സർക്കാരിനും കഴിയില്ല. കെ റെയിലിന് ഭൂമി ഏറ്റെടുക്കില്ലെന്നല്ല മുഖ്യമന്ത്രിയും മന്ത്രിമാരും പറഞ്ഞത്. ഭൂമി ഏറ്റെടുക്കാതെ റെയിൽ നിർമ്മിക്കാൻ കഴിയില്ല. എന്നാൽ ഇപ്പോൾ കല്ലിടുന്നത് ഭൂമിയേറ്റെടുക്കൽ വിജ്ഞാപനത്തിൻ്റെ അടിസ്ഥാനത്തിലല്ല.
അത് സാമൂഹികാഘാതപത്രത്തിന് വേണ്ടിയാണ്. സാമൂഹികാഘാത പഠനം ഏതൊരു പദ്ധതിക്കും 'ഭൂമിയേറ്റെടുക്കാനായുള്ള പ്രവർത്തനത്തിൻ്റെ പ്രാരംഭ ഘട്ടമാണെന്ന് അസാധാരണ വാർത്തയാക്കുന്നവർക്ക് ഒഴികെയുള്ള ഇന്ത്യക്കാരുടെ പ്രാഥമിക വിവരമാണ്. അതാണ് ഇന്ന് സുപ്രീകോടതിയും വ്യക്തമാക്കിയത്. ഭൂമിയേറ്റെടുക്കൽ നിയമം പരിശോധിച്ച പാർലമെൻ്ററി സ്റ്റാൻ്റിംഗ് കമ്മിറ്റിയിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ച സന്ദർഭത്തിൽ സുക്ഷമമായി പരിശോധിക്കാനും പരമാവധി ജനോപകാരപ്രദമാക്കാനും ശ്രമിച്ചിരുന്നു.
ജനങ്ങളുടെ വികാരം എതിരാണെന്ന് പറയുന്നവരും ഈ നിയമം വായിക്കണം. ജനങ്ങളുടെ അഭിപ്രായമെന്ന് മാധ്യമങ്ങളും രാഷ്ട്രീയക്കാരും തുടങ്ങി കോടതികൾ വരെ പറയുന്നത് അവരവരുടെ വ്യക്തിഗത ബോധ്യങ്ങളാണ്. ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളേക്കാൾ പൊതുതാൽപര്യം ഈ പദ്ധതിക്കുണ്ടോയെന്ന് തുടങ്ങി ഏറ്റവും ചുരുങ്ങിയ ഭൂമിയാണോ ഏറ്റെടുക്കുന്നത് വരെയുള്ള കാര്യങ്ങളെല്ലാം വ്യക്തമാകുന്നത് സാമൂഹ്യഘാതപഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് .
അതിരുകൾ നിശ്ചയിച്ചു കഴിഞ്ഞാൽ ഭൂമി നഷ്ടപ്പെടാൻ ഇടയുള്ളവരുടെ പബ്ലിക് ഹിയറിംഗ് നിയമത്താൽ നിർബന്ധിതമാണ്. ഇതിനു ശേഷം റിപ്പാർട്ട് പ്രാദേശിക ഭാഷയിൽ പ്രസിദ്ധപ്പെടുത്തണം. ഈ റിപ്പോർട്ടും സാമൂഹ്യാഘാത മാനേജ്മെൻ്റ് പ്ലാനും വിദഗ്ദ സമിതി പരിശോധിക്കണം. ഈ സമിതി ജനപ്രതിനിധികൾ കൂടി ഉൾപ്പെടുന്നതാണ്. സാമൂഹികാഘാതം പൊതുതാൽപര്യത്തേക്കാൾ കൂടുതലാണെങ്കിൽ ആ ഭൂമി ഏറ്റെടുക്കാൻ കഴിയില്ല കുറവാണെങ്കിൽ ആർക്കും തടയാനും കഴിയില്ല. ഇത്രയും വ്യക്തമായ വിവരങ്ങൾ ലഭ്യമാണെന്നിരിക്കെ ആരെയാണ് ആശയകുഴപ്പത്തിലാക്കാൻ ശ്രമിക്കുന്നത്.
ഇനി വായിച്ച് മനസ്സിലാകാതെയാണെങ്കിൽ സാമൂഹികാഘാത പഠനം നിയമത്താൽ ഒഴിവാക്കപ്പെട്ട മേഖലകളിലൊഴികെയെല്ലാം ഭൂമി ഏറ്റെടുക്കുന്നതിൻ്റെ പ്രാരംഭ ഘട്ടത്തിൽ സാമൂഹ്യാഘാത പഠനത്തിനായി കല്ലിട്ടത് കണ്ട് മനസ്സിലാക്കാൻ കഴിയാവുന്നതാണ്. ചില പദ്ധതികളിൽ സാമൂഹ്യാഘാത പഠനത്തിൻ്റെ അടിസ്ഥാനത്തിൽ തീരുമാനം മാറാറുമുണ്ട്. എന്നാൽ, പദ്ധതി ഉപേക്ഷിക്കാതെ ആഘാതം കുറവെന്ന് പിന്നീട് പoനത്തിൽ കണ്ടെത്തിയ ഭൂമി ഏറ്റെടുക്കുകയും ചെയ്യും.
സുപ്രീം കോടതി വിധിക്ക് മറ്റൊരു മാനം കൂടിയുണ്ട്. നിയമം നടപ്പിലാക്കുന്നതിന് ആവശ്യമായ സമീപനമാണ് കോടതികൾ സ്വീകരിക്കേണ്ടതെന്നാണ്. നയപരമായ തീരുമാനങ്ങൾ എടുക്കാനുള്ള അവകാശം എക്സിക്യൂട്ടീവിനാണെന്ന് സുപ്രീം കോടതി പലതവണ വ്യക്തമാക്കിയിട്ടുണ്ട്. നിയമ പ്രകാരം ആറുമാസത്തിനുള്ളിൽ സാമൂഹികാഘാത പഠനം പൂർത്തീകരിക്കുമെന്ന് ഉറപ്പു വരുത്തുകയാണ് നീതിന്യായ സംവിധാനങ്ങൾ ചെയ്യേണ്ടത്. അതു കൊണ്ട് കൂടിയാണ് തടസ്സപ്പെടുത്തിയ വിധിക്കെതിരെ സുപ്രീകോടതി വിമർശനം ഉന്നയിച്ചതും.
സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന കേരള വിരുദ്ധ മുന്നണിയുടെ നേതൃത്വത്തിന് തിരിച്ചറിവുണ്ടാക്കാൻ സുപ്രീം കോടതിക്കും കഴിയുമെന്ന് തോന്നുന്നില്ല. പക്ഷേ, കേരളത്തെ സ്നേഹിക്കുന്ന ജനങ്ങളിൽ ആർക്കെങ്കിലും ആശയ കുഴപ്പമുണ്ടായിട്ടുണ്ടെങ്കിൽ അവർക്ക് കാര്യങ്ങൾ തിരിച്ചറിയുന്നതിന് സുപ്രീം കോടതി വിധി സഹായകരമായിരിക്കും.
Recommended Video
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications