Get Updates
Get notified of breaking news, exclusive insights, and must-see stories!

സുപ്രീംകോടതി വിധി ബലമായി; സില്‍വര്‍ ലൈന്‍ സര്‍വെ ഇന്ന് വീണ്ടും തുടങ്ങും

തിരുവനന്തപുരം: താല്‍ക്കാലികമായി നിര്‍ത്തിവെച്ച സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കായുള്ള സര്‍വേ ഒരിടവേളയ്ക്ക് ശേഷംഇന്ന് വീണ്ടും തുടങ്ങും. സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് പലയിടങ്ങളിലും സര്‍വേ താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ കല്ലിടല്‍ തുടരാമെന്ന് സുപ്രിം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായതോടെ ആശ്വാസത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനുള്ള അതിരടയാള കല്ലിടലാണ് സംസ്ഥാനത്ത് നടക്കുന്നത്. എന്നാല്‍ പലയിടത്തും വന്‍ പ്രതിഷേധമാണ് ഇതിനെ തുടര്‍ന്ന് ഉണ്ടായത്.

ഇതോടെ സര്‍വെ താല്‍ക്കാലികമായി നിര്‍ത്തി വെക്കുകയായിരുന്നു. കോട്ടയം, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് വന്‍ പ്രതിഷേധം ഉടലെടുത്തത്. കോട്ടയം നട്ടാശേരി, മാടപ്പള്ളി, എറണാകുളം മാമല, മലപ്പുറം തിരുന്നാവായ, കോഴിക്കോട് കല്ലായി എന്നിവിടങ്ങളിലാണ് അടുത്ത ദിവസങ്ങളിലായി വന്‍ പ്രതിഷേധം ഉടലെടുത്തത്. കോട്ടയത്ത് നട്ടാശ്ശേരിയിലും കോഴിക്കോട് സൗത്ത് കല്ലായിയിലും നിര്‍ത്തിവെച്ച സര്‍വേ നടപടികള്‍ ഇന്ന് വീണ്ടും തുടങ്ങും. മലപ്പുറത്ത് തവനൂരിലും പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വേ നിര്‍ത്തിവെച്ചിരുന്നു.

1

എറണാകുളം ചോറ്റാനിക്കരയിലും മണീടിലും കെ റെയില്‍ ഉദ്യോഗസ്ഥര്‍ നാട്ടിയ സര്‍വേ കല്ല് യുഡിഎഫ് പ്രവര്‍ത്തകര്‍ പിഴുത് കുളത്തിലെറിഞ്ഞു. പ്രാദേശിക സമര സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരങ്ങള്‍ക്ക് യു ഡി എഫിന്റെയും ബി ജെ പിയുടേയും പൂര്‍ണ പിന്തുണയുമുണ്ട്. അതിനാല്‍ കനത്ത പൊലീസ് സുരക്ഷയിലാണ് സര്‍വേ നടപടികള്‍ പുരോഗമിക്കുന്നത്. പത്തനംതിട്ട ജില്ലയിലും ഇന്ന് മുതല്‍ സര്‍വേ ആരംഭിക്കാനാണ് കെ റെയില്‍ ഉദ്യോഗസ്ഥരുടെ തീരുമാനം. അതേസമയം സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സമര സമിതിയുടെ നിലപാട്.

2

സര്‍വേക്ക് അനുമതി നല്‍കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് സുപ്രിം കോടതി ശരിവെക്കുകയായിരുന്നു. സര്‍വെ കല്ലിടാനുള്ള ഏത് നീക്കത്തെയും ശക്തമായി പ്രതിരോധിക്കുമെന്ന് സമര സമിതി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി ഇടപെടലിന്റെ പശ്ചാത്തലത്തില്‍ സമരത്തില്‍ നിന്ന് പിന്‍മാറേണ്ടെന്നാണ് യു ഡി എഫിന്റേയും നിലപാട്. അതേസമയം പ്രതിഷേധമുണ്ടായ സ്ഥലങ്ങളിലെല്ലാം ബോധവല്‍ക്കരണം നടത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. ഇതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ സി പി ഐ എം പ്രവര്‍ത്തകര്‍ പദ്ധതി ബാധിക്കുന്ന വീടുകളിലെത്തി ഭൂവുടമകളുമായി സംസാരിക്കും.

3

കഴിഞ്ഞ ദിവസം ചെങ്ങന്നൂരില്‍ മന്ത്രി സജി ചെറിയാന്‍ ക്യാംപെയ്‌നില്‍ പങ്കെടുത്തിരുന്നു. നഷ്ടപരിഹാരം സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചപ്പോള്‍ എല്ലാവരുടേയും പ്രതിഷേധം തണുത്തുവെന്ന് മന്ത്രി ഇന്നലെ പറഞ്ഞിരുന്നു. മന്ത്രി പറയുന്നത് പോലെ സ്ഥലം മേടിച്ച് വീടുവെച്ച് തന്നാല്‍ ഇറങ്ങാന്‍ തയ്യാറാണെന്നാണ് ചിലര്‍ പറയുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ചെങ്ങന്നൂരിന്റെ ഏറ്റവും വലിയ വികസനമാണ് കെ റെയില്‍ എന്നാണ് സജി ചെറിയാന്‍ പറയുന്നത്. ആകെ 21 ഹെക്ടര്‍ സ്ഥലമാണ് പദ്ധതിയ്ക്കായി ചെങ്ങന്നൂരില്‍ എടുക്കുന്നത്. നഷ്ടപരിഹാരം തുക പറഞ്ഞ് വിശദീകരിച്ചാണ് സര്‍ക്കാര്‍ പ്രതിഷേധങ്ങളെ തണുപ്പിക്കാന്‍ ശ്രമിക്കുന്നത്.

4

നേരത്തെ സില്‍വര്‍ ലൈന്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ ആലുവ സ്വദേശിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെയാണ് സര്‍വേ നടക്കുന്നത് എന്നാണ് ഹര്‍ജിക്കാരന്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി സര്‍വേ നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് സുപ്രീംകോടതി തിരിച്ച് ചോദിക്കുകയായിരുന്നു. ഇതിനിടെ സര്‍വെ നിര്‍ത്തണമെന്നാവശ്യപ്പെട്ടുള്ള രണ്ട് ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയും തള്ളി. സര്‍വേ തടയാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+