വനം വകുപ്പറിയാതെ പോലീസ് കാടിനുള്ളില്‍ കയറി; മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരെ വനം വകുപ്പ് മന്ത്രിയും
തീവ്രവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് വേണ്ടത്. കേട്ടു കേള്‍വിയുടെ അടിസ്ഥാനത്തില്‍ കൊല്ലുന്നത് ശരിയല്ലെന്നും മന്ത്രി കെ രാജു പറഞ്ഞു
തിരുവനന്തപുരം: നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന നടപടിക്കെതിരെ വനം-മൃഗസംരക്ഷണ മന്ത്രിയും. തീവ്രവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് വേണ്ടത്. കേട്ടു കേള്‍വിയുടെ അടിസ്ഥാനത്തില്‍ കൊല്ലുന്നത് ശരിയല്ലെന്നും മന്ത്രി കെ രാജു പറഞ്ഞു. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ നാട്ടില്‍ അരാജകത്വം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പോലീസിന് വെടിവെച്ച് കൊല്ലാന്‍ അധികാരമുണ്ടെന്ന് കരുതുന്നില്ല. നിലമ്പൂരിലെ തണ്ടര്‍ബോള്‍ട്ട് നടപടി വനംവകുപ്പ് അറിഞ്ഞിരുന്നില്ലെന്നും കെ രാജു പറഞ്ഞു. അതേസമയം നിലമ്പൂര്‍ വനത്തിനുള്ളിലെ മാവോയിസ്റ്റുകളുടെ കൊലപാതകത്തില്‍ ദുരൂഹതയേറുകയാണ്. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തുന്നതിന് പകരം ആര്‍ഡിഒയുമായി ഇന്‍ക്വസ്റ്റ് നടത്തിയ സര്‍ക്കാര്‍ നടപടി ദുരൂഹമാണെന്നും സംശയിക്കപ്പെടേണ്ടതാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

മനുഷ്യാവകാശ പ്രവര്‍ത്തകന്‍
ഭരണകൂട ഭീകരതയാണ് മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നതിലൂടെ വ്യക്തമാകുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ തുഷാര്‍ നിര്‍മ്മല്‍സാരഥി പറഞ്ഞു.

വ്യാജ ഏറ്റുമുട്ടല്‍
തണ്ടര്‍ബോള്‍ട്ട് അടങ്ങിയ വലിയ സംഘത്തിന് ഒരാളെപോലും ജീവനോടെ പിടികൂടാന്‍ കഴിഞ്ഞില്ല. പൊലീസുകാരില്‍ ഒരാള്‍ക്ക് പോലും പരുക്കുകളില്ല.ഇതൊക്കെ സംശയകരവും വ്യാജ ഏറ്റുമുട്ടലെന്ന് തന്നെ കരുതേണ്ട സാഹചര്യമാണെന്നും തുഷാര്‍ പറഞ്ഞു.

പോസ്റ്റ് മോര്‍ട്ടത്തിന് മുമ്പ്
പോസ്റ്റ് മോര്‍ട്ടത്തിന് മുന്‍പായി മനുഷ്യാവകാശ പ്രവര്‍ത്തകരെ മൃതദേഹം കാണിക്കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമെ മൃതദേഹം കാണിക്കുകയുള്ളുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

കുപ്പു ദേവരാജ്
കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജ് നാടിന്റെ നന്മക്കായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്നും സഹോദരന്‍ ബാബു വ്യക്തമാക്കി.












Click it and Unblock the Notifications