Get Updates
Get notified of breaking news, exclusive insights, and must-see stories!

എത്ര നിർബന്ധിച്ചാലും കെഎസ് ചിത്ര വീണ്ടും പാടാത്ത ആ രണ്ട് സൂപ്പർ ഹിറ്റ് ഗാനങ്ങള്‍: കാരണമുണ്ട്

മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയ്ക്ക് ഇന്ന് അറുപതാം പിറന്നാള്‍. ആ സ്വരമാധുരിയില്‍, വിവിധ ഭാഷകളില്‍ പിറന്ന എത്രയെത്ര ഗാനങ്ങളാണ് നമ്മുടെ ഒരോ ദിനങ്ങളേയും സംഗീത സാന്ദ്രമാക്കിയത്. സിനിമകളിലൂടെ മാത്രമല്ല, നിരവധി സ്റ്റേജ് ഷോകളിലൂടേയും അവരുടേ മനോഹര ശബ്ദം വീണ്ടും വീണ്ടും നമ്മൾ കേട്ട് കൊണ്ടേയിരുന്നു.

സ്റ്റേജ് ഷോകളിലെത്തിയാല്‍ ആരാധകർ ആവർത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന നിരവധി ഗാനങ്ങള്‍ ചിത്രയുടേതായി ഉണ്ട്. എന്നാല്‍ സിനിമയില്‍ ഹിറ്റ് ആവുകയും ആരാധകരും സംഗീത പ്രേമികളും എത്ര നിർബന്ധിച്ചിട്ടും വീണ്ടുമൊരിക്കല്‍ കൂടി പാടാന്‍ ചിത്ര തയ്യാറാവാത്തതുമായ രണ്ട് ഗാനങ്ങളുണ്ട്. ചിത്രയുമായുള്ള ഒരു അഭിമുഖത്തിനിടെ അതിഥിയായെത്തിയ സംവിധായകന്‍ ഭദ്രനാണ് ഈ പാട്ടുകളെക്കുറിച്ച് വെളിപ്പെടുത്തുന്നത്.

ks-chithra

സ്ഫടികത്തിലെ 'ഏഴിമല പൂഞ്ചോല', പരുമല ചെരുവിലെ എന്നീ പാട്ടുകളെകുറിച്ചാണ് ഭദ്രന്‍ സംസാരിക്കുന്നത്. കള്ള് കുടിച്ചിട്ടുള്ള പാട്ടാണെന്ന് പറഞ്ഞപ്പോള്‍ തന്നെ ചിത്ര ഞെട്ടിപ്പോയി. ഒടുവില്‍ ആ പാട്ടിന്റെ സാഹചര്യമൊക്കെ പറഞ്ഞുകൊടുത്തതിന് ശേഷമാണ് ചിത്ര പാടുന്നത്. ഈ പാട്ട് സിനിമയില്‍ അല്ലാത്തെ പിന്നീട് മറ്റൊരു സ്റ്റേജിലും ചിത്ര പാടിയിട്ടില്ല. അടുത്തിടെ അത് റീ-റെക്കോർഡിങ് ചെയ്തപ്പോഴാണ് ഇക്കാര്യം എന്നോട് പറയുന്നതെന്നും ഭദ്രന്‍ വ്യക്തമാക്കുന്നു.

ലോകത്തിന്റെ എവിടെ പോയാലും ഈ പാട്ടുകള്‍ക്ക് വേണ്ടി ആളുകള്‍ നിർബന്ധിക്കും. എന്നാല്‍ ഞാന്‍ പാടാറില്ല. കള്ള് കുടിച്ചിട്ട് പാടുന്നതിന്റെയൊക്കെ മുഖത്ത് വരുമെന്നും ഭന്ദ്രന്‍ അഭിമുഖത്തില്‍ പറയുന്നു. താന്‍ പാട്ട് പാടുമ്പോള്‍ ആ ഭാവം തന്റെ മുഖത്ത് വരുമെന്നാണ് ഇതേ കുറിച്ച് ചിത്രയും അഭിമുഖത്തില്‍ തുറന്ന് പറയുന്നത്.

തച്ചോളി വർഗീസ് ചേകവർ എന്ന ചിത്രത്തിലെ 'മാലേയം മാറോടണഞ്ഞു' എന്ന ഗാനം ആലപിക്കാനായി ചിത്ര വന്നപ്പോഴുള്ള രസകരമായ അനുഭവത്തെക്കുറിച്ച് സംഗീത സംവിധായകന്‍ ശരത്തും അഭിമുഖത്തില്‍ രസകരമായ ഒരു കഥ പറയുന്നുണ്ട്. ആ വരികളിലൂടെ ഉദ്ദേശിക്കുന്നത് എന്താണെന്ന് എനിക്ക് ചേച്ചിയേട് പറഞ്ഞ് മനസ്സിലാക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എന്റെ സ്വന്തം ചേച്ചിയാണല്ലോ. ഇത് ഒരു ഇറോട്ടിക്ക് പാട്ടാണെന്ന് പറഞ്ഞാല്‍ ചേച്ചിക്ക് അത്രപെട്ടെന്ന് കത്തില്ലെന്നും ശരത് പറയുന്നു.

ks-chithra

മാലേയം മാറോടണഞ്ഞ് എന്ന് പറയുമ്പോള്‍ ഗുരുവായൂരപ്പന് ചന്ദനം ചാർത്തുന്നതൊക്കെയാണ് ചേച്ചി ആലോച്ചിച്ചത്. ഗിരീഷ് പുത്തഞ്ചേരി കുറച്ച് പച്ചയ്ക്ക് ഒക്കെ എഴുതിയിരുന്നെങ്കിലും ചേച്ചിക്ക് അതും മനസ്സിലായില്ല. ഒടുവില്‍ ഞാന്‍ പാടുന്നത് പോലെ പാടിയാല്‍ മതിയെന്ന് പറഞ്ഞു. പിന്നീട് ഇപ്പോഴാണ് ചേച്ചി അതിന്റെയൊക്കെ അർത്ഥം മനസ്സിലാക്കുന്നതെന്നും ശരത് ചൂണ്ടിക്കാട്ടുന്നു.

ആ പാർട്ടിന്റെ സംഗീതമൊക്കെ ശ്രദ്ധിച്ചപ്പോള്‍ അത് അങ്ങനെ ഒരു ഇറോട്ടിക് പാട്ടാണെന്ന് ഞാന്‍ മനസ്സിലാക്കിയില്ല. സത്യത്തില്‍ അത് എന്റെ ഭാഗത്ത് നിന്നും വന്ന മിസ്റ്റേക്കാണ്. അതുകൊണ്ടാണ് പറഞ്ഞ് തന്നത് പോലെ പാടേണ്ടി വന്നത്. ഇത് മാത്രമല്ല, ഇന്‍ഡയറക്ടായിട്ട് വരുന്ന പാട്ടുകളൊന്നും എനിക്ക് അത്ര പെട്ടെന്ന് മനസ്സിലാവില്ല. പിന്നീട് മറ്റ് ചിലരൊക്കെ വിളിച്ച് പറയുമ്പോഴാണ് ഞാന്‍ അങ്ങനെയൊക്കെ പാടിയിട്ടുണ്ടല്ലോയെന്ന് മനസ്സിലാവുന്നതെന്നും ചിത്ര പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+