• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മമ്മൂട്ടി, ഫഹദ് തുടങ്ങിയവര്‍ ശ്രീലങ്കന്‍ തീവ്രവാദി ആക്രമണത്തില്‍ എന്തുപറയുന്നു:കെഎസ് രാധാകൃഷ്ണന്‍

  • By

ശ്രീലങ്കയില്‍ നടന്ന തീവ്രവാദ ആക്രമണത്തിന് പിന്നാലെ മലയാള നടന്‍മാര്‍ക്കെതിരെ വിവാദ പരാമര്‍ശവുമയി ബിജെപി നേതാവും മുന്‍ പിഎസ്സി ചെയര്‍മാനുമായ കെഎസ് രാധാകൃഷ്ണന്‍. ആക്രമണത്തില്‍ നടന്‍ മ്മൂട്ടി മുതല്‍ ഫഹദ് ഫാസിലിന്‍റെ വരെ അഭിപ്രായം അറിയാന്‍ താത്പര്യമുണ്ടെന്നാണ് രാധാകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

വന്‍ ട്വിസ്റ്റ്!മാണ്ഡ്യയില്‍ സുമലത ജയിക്കും,നിഖില്‍ കുമാരസ്വാമി തോല്‍ക്കുമെന്ന് ഇന്‍റലിജെന്‍സ്

ശമനമില്ലാത്ത ഇസ്ലാമിക തീവ്രവാദം നടത്തിക്കൊണ്ടിരിക്കുന്ന നരമേധത്തിന് അവസാനം കാണുവാൻ പൊതുസമൂഹം മുന്നിട്ടിറങ്ങണം ​എന്ന് പറഞ്ഞ് എഴുതിയ കുറിപ്പിലാണ് വിവാദ പരാമര്‍ശം. പോസ്റ്റ് ഇങ്ങനെ

 വെറുപ്പിന്‍റെ രാഷ്ടീയം

വെറുപ്പിന്‍റെ രാഷ്ടീയം

ജാതിയുടേയും മതത്തിന്‍റേയും പേരിലുള്ള വെറുപ്പിന്‍റെ രാഷാട്രീയം കലാകാരന്‍മാര്‍ക്ക് മേല്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രയോഗിക്കുന്നത് ആദ്യത്തെ സംഭവമല്ല. വര്‍ഗീയവാദിയായി കരുതപ്പെടാനുള്ള അടിസ്ഥാന യോഗ്യത മു്സലീം പേരാണെന്ന മട്ടിലാണ് കാര്യങ്ങള്‍.

 പാക്കിസ്താനിലേക്ക്

പാക്കിസ്താനിലേക്ക്

നേരത്തേ സംവിധായകന്‍ കമല്‍ കമലുദ്ദീന്‍ ആയത് ഇത്തരം പ്രചരണങ്ങളുടെ ഭാഗമായിട്ടായിരുന്നു. മലയാളികള്‍ക്ക് സുപരിചിതനായ കലാകാരന്‍ പെട്ടെന്ന് ഒരു ദിവസം രാജ്യദ്രോഹിയായി, പാകിസ്താനിലേക്ക് കടത്തപെടേണ്ട ആളായി.

 മമ്മൂട്ടിയും ഫഹദും

മമ്മൂട്ടിയും ഫഹദും

നടന്‍ വിജയ്, തെന്നിന്ത്യന്‍ താരറാണി ഖുശ്ബു എല്ലാവരും ഇത്തരത്തില്‍ സംഘപരിവാറിന്‍റെ വെറുപ്പിന്‍റെ പ്രചരണങ്ങള്‍ക്ക് ഇരയായി വന്നിട്ടുണ്ട്. ഇപ്പോള്‍ മുസ്ലീം ആയതുകൊണ്ട് ഇസ്ലാമിക തീവ്രവാദത്തെ കുറിച്ച് മറുപടിയണം എന്നാണ് മമ്മൂട്ടിയോടും ഫഹദ് ഫാസിലിനോടുമുള്ള ആഹ്വാനം.

 നിലപാട് വ്യക്തമാക്കാന്‍

നിലപാട് വ്യക്തമാക്കാന്‍

ബിജെപി ആലപ്പുഴ സ്ഥാനാര്‍ത്ഥിയും മുന്‍ പിഎസ്സി ചെയര്‍മാനുമായ കെസി രാധാകൃഷ്ണനാണ് ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളി ആക്രമണത്തില്‍ മലയാളത്തിലെ ഇസ്ലാം മത വിശ്വാസികളായ നടന്‍മാരോട് നിലപാട് വ്യക്തമാക്കാന്‍ പറഞ്ഞിരിക്കുന്നത്.

 ഇസ്ലാമിക തീവ്രവാദം

ഇസ്ലാമിക തീവ്രവാദം

ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് രാധാകൃഷ്ണന്‍റെ പരാമര്‍ശം. കുറിപ്പ് ഇങ്ങനെ-ശമനമില്ലാത്ത ഇസ്ലാമിക തീവ്രവാദം നടത്തിക്കൊണ്ടിരിക്കുന്ന നരമേധത്തിന് അവസാനം കാണുവാൻ പൊതുസമൂഹം മുന്നിട്ടിറങ്ങണം.

 വിധ്വംസക പരിപാടികള്‍

വിധ്വംസക പരിപാടികള്‍

ഇസ്ലാമിക മതതീവ്രവാദം ഓരോരോ പേരുകളിൽ ഒരേ കാര്യം ചെയ്തുകൊണ്ടിരിക്കുന്നു. ആരംഭകാലത്ത് അത് ലഷ്കറെ തോയ്ബ അയിരുന്നു എങ്കിൽ ഇന്ന് അത് നാഷണൽ തൗഹിദ് ജമാ അത്ത് ആയി മാറിയിരിക്കുന്നു.

 ഇക്കൂട്ടരുടെ ശ്രമം

ഇക്കൂട്ടരുടെ ശ്രമം

ബിൻലാദനും സഹ്രാൻ ഹാഷിമും ഒരേ സ്വഭാവത്തിലുള്ള വിധ്വംസക പരിപാടികളാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.ആധുനിക കാലത്ത് ജനാധിപത്യവൽകൃതമായ മതവിശ്വാസങ്ങളെ തകർത്ത് സർവ്വാധിപത്യ മതസംവിധാനത്തിന്റെ കീഴിൽ ലോകത്തെ അമർത്താനാണ് ഇക്കൂട്ടർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

 കൊന്നൊടുക്കിയത്

കൊന്നൊടുക്കിയത്

ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയത്തിൽ ലോകത്തിലെ നന്മ ആഗ്രഹിക്കുന്ന എല്ലാ ജനങ്ങളും പ്രത്യാശയുടെ മഹോത്സവമായ യേശുദേവന്റെ പുന:രുത്ഥാന തിരുനാളിന് ഒരുങ്ങിക്കൊണ്ടിരിക്കെ ആ നരാധമന്മാർ ബോംബ് വച്ച് നിരപരാധികളെ കൊന്നൊടുക്കിയത്.

അപലപിക്കുന്നു

അപലപിക്കുന്നു

മാപ്പർഹിക്കാത്ത ഈ കൊടും ക്രൂരതയോട് പ്രതികരിക്കുവാൻ പോലും നമ്മുടെ സമൂഹം തയ്യാറാകാത്തത് എന്നിൽ അമ്പരപ്പുളവാക്കുന്നു.

തയ്യാറാവണം

തയ്യാറാവണം

ഇടത്, വലത് ഭേദമില്ലാതെ മൊത്തം ജനങ്ങളും എഴുത്തുകാരും കലാ-സാംസ്കാരിക പ്രവർത്തകരും ഇതിനെ അപലപിക്കുവാൻ തയ്യാറാകണം.

 മമ്മൂട്ടിയും ഫഹദ് ഫാസിലും

മമ്മൂട്ടിയും ഫഹദ് ഫാസിലും

നടന്മാരായ മമ്മൂട്ടി മുതൽ ഫഹദ് ഫാസിൽ വരെയുള്ളവർക്ക് ഇക്കാര്യത്തിൽ എന്ത് പറയാൻ താല്പര്യമുണ്ടെന്നറിയാൻ താല്പര്യമുണ്ട്

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പിവി അന്‍വര്‍ 35000 വോട്ടിന് പൊന്നാനിയില്‍ തോല്‍ക്കുമെന്ന് സിപിഎം!! ഇടിക്ക് ഒരു ലക്ഷം ഭൂരിപക്ഷം

English summary
k s radhakrishnan about sreelankan attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X