'ഉമ്മാക്കി കാട്ടിയാല്‍ പേടിച്ച് ഓടുന്നവരല്ല കോണ്‍ഗ്രസ്സ്';ശബരിയുടെ അറസ്റ്റ്;പ്രതികരിച്ച് കെ സുധാകരൻ
തിരുവനന്തപുരം : വിമാനത്താവളത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കെ എസ് ശബരിനാഥനെ അറസ്റ്റ് ചെയ്തതിനോട് പ്രതികരിച്ച കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. അറസ്റ്റിനെ ഒന്നും കോൺഗ്രസ് പേടിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് കെ സുധാകരൻ പ്രതികരിച്ചത്.
അധികാരം ദുർവിനിയോഗം ചെയ്താണ് ശബരിയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റ് ചെയ്തത് നിയമ വിധേയമല്ല. ഇത്തരത്തിൽ അറസ്റ്റ് ചെയ്ത് ഞങ്ങളെ തളർത്താം എന്ന് വിചാരിക്കുന്നത് പടുവിഡ്ഢിത്തമാണ്. പൊലീസ് കോടതിയെ കളവു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരം കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ കൂട്ടുനിന്ന പോലീസ് ജീവനക്കാർക്കും സർക്കാർ അഭിഭാഷകനെതിരെയും കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിയെ അറസ്റ്റ് ചെയ്ത സർക്കാർ നടപടിയെ കോൺഗ്രസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്. നിങ്ങൾ വിചാരിക്കുന്ന കോൺഗ്രസുകാർ ഇത്തരം ഉമ്മാക്കി കാട്ടിയാല്‍ പേടിച്ച് ഓടുന്നവരല്ല. മുഖ്യമന്ത്രി പിണറായി അദ്ദേഹത്തിന് വേണ്ടി വിടുപണിയെടുക്കുന്ന പൊലീസ് ഏമാന്‍മാരും ഓര്‍ക്കുന്നത് നല്ലതാണെന്നും കെ പി സി സി പ്രസിഡന്‍റ് മുന്നറിയിപ്പ് നൽകി.
അതേസമയം , സമാന വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചിരുന്നു. സർക്കാറിന്റെ ഉന്നത തലത്തിൽ നടന്ന ഗൂഢാലോചനയെ തുടർന്നാണ് വധശ്രമ കേസ് ഉൾപ്പെടെ ചുമത്തി ശബരിനാഥനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു .
പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. പ്രതിഷേധിച്ച കുട്ടികളെ തള്ളി നിലത്തിട്ട എൽ ഡി എഫ് കൺവീനറായ ഇ പി ജയരാജനെതിരെ കേസെടുക്കാൻ ഇവിടുത്തെ പോലീസ് തയ്യാറായിട്ടില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു .
രാഷ്ട്രീയമായും നിയമപരമായും കെ എസ് ശബരിനാഥനെ സംരക്ഷിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. സര്‍ക്കാര്‍ വൈര്യനിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണ്. വിമാനത്താവളത്തിൽ മുദ്രാവാക്യം വിളിച്ചതിന്റെ പേരിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമ കേസ് ചുമത്തിയത്.
ഈ പ്രവർത്തകരുടെ കയ്യിൽ മറ്റു ആയുധങ്ങൾ ഒന്നും ഇല്ലായിരുന്നു. പ്രതിഷേധം മാത്രമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയതെന്ന് ജാമ്യ ഉത്തരവിൽ കോടതി പോലും വ്യക്തമാക്കിയത് . സമാന കേസിലാണ് ഇപ്പോൾ ശബരിനാഥനെ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .
-
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications