കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിദാനന്ദന് എഴുത്തച്ഛന്‍ പുരസ്‌കാരം; പുരസ്‌കാരത്തുക അഞ്ച് ലക്ഷം

Google Oneindia Malayalam News

തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. കവി കെ സച്ചിദാനന്ദനാണ് പുരസ്‌കാരം.

ഫഹദും അമല പോളും മാത്രമല്ല... പോണ്ടിച്ചേരി വണ്ടി ഉടമകൾ വേറേയും ഉണ്ട്; സംഘികൾ വരെ ഞെട്ടും! ട്രോൾ വേറെഫഹദും അമല പോളും മാത്രമല്ല... പോണ്ടിച്ചേരി വണ്ടി ഉടമകൾ വേറേയും ഉണ്ട്; സംഘികൾ വരെ ഞെട്ടും! ട്രോൾ വേറെ

മലയാളഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് സച്ചിദാനന്ദനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

Sachidanandan

കവി എന്ന നിലയില്‍ മാത്രമല്ല സച്ചിദാനന്ദന്‍ മലയാളികള്‍ക്ക് പ്രിയങ്കരനായത്. നാടകകൃത്തായും വിവര്‍ത്തകനായും സാമൂഹിക വിഷയങ്ങളില്‍ കനപ്പെട്ട ലേഖനങ്ങളെഴുതിയും സച്ചിദാനന്ദന്‍ മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനായി.

കൂറുമാറിയാൽ കാവ്യയും നാദിർഷയും പ്രതികൾ? ദിലീപിനെ ഊരാക്കുടുക്കിൽ പൂട്ടാൻ ഉറച്ച് പോലീസ്; ഇനി ഇങ്ങനെ...കൂറുമാറിയാൽ കാവ്യയും നാദിർഷയും പ്രതികൾ? ദിലീപിനെ ഊരാക്കുടുക്കിൽ പൂട്ടാൻ ഉറച്ച് പോലീസ്; ഇനി ഇങ്ങനെ...

2011 ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന്റെ ലാഡ്‌ബ്രോക്ക് സാധ്യത പട്ടികയിലും സച്ചിദാനന്ദന്‍ ഇടം നേടിയിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്.

എഴുത്തച്ഛനെഴുതുമ്പോള്‍, പീഡന കാലം, വേനല്‍മരം, സച്ചിദാനന്ദന്റെ കവിതകള്‍, വീടുമാറ്റ്, അപൂര്‍ണം മറന്നുവച്ച വസ്തുക്കള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

നേരത്തെ ഒന്നര ലക്ഷം രൂപ ആയിരുന്നു എഴുത്തച്ഛന്‍ പുരസ്‌കാരത്തിന്റെ സമ്മാനത്തുക. ഈ വര്‍ഷം മുതലാണ് ഇത് അഞ്ച് ലക്ഷം രൂപയാക്കി ഉയര്‍ത്തിയത്.

English summary
K Sachidanandan bags Ezhuthachan Puraskaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X