കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രഹണി പിടിച്ച പിള്ളേരുടെ ആര്‍ത്തി അപകടം; കെവി തോമസിനെ ഇരുത്തി മുതിര്‍ന്ന നേതാവിന്‍റെ വിമര്‍ശനം

Google Oneindia Malayalam News

എറണാകുളം: തിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയാല്‍ സ്ഥാനാര്‍ത്ഥി മോഹങ്ങളുമായി നിരവധി നേതാക്കളാണ് രംഗത്ത് എത്താറുള്ളത്. കാലങ്ങളായി മത്സരിച്ച് തഴക്കവും വന്നവരും ആദ്യമായി ഒരു അവസരം തേടുന്നവര്‍ പാര്‍ട്ടി നേതൃത്വത്തെ ഒളിഞ്ഞും തെളിഞ്ഞും തങ്ങളുടെ ആഗ്രഹം അറിയിക്കും. മറ്റേത് പാര്‍ട്ടിയേക്കാള്‍ കോണ്‍ഗ്രസില്‍ ഇത്തരം സ്ഥാനാര്‍ത്ഥി മോഹികളുടെ എണ്ണം കൂടുതലായിരിക്കും എന്നതാണ് കാലങ്ങളായി കണ്ടുവരുന്ന ഒരു രീതി.

ഗ്രൂപ്പ് സമവാക്യങ്ങളും സാമൂദായിക സന്തുലനവുമൊക്കെ പാലിച്ച് വിജയസാധ്യതയുള്ള ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക എന്നുള്ളത് കോണ്‍ഗ്രസ് നേതൃത്വത്തിന് പലപ്പോഴും കനത്ത വെല്ലുവിളിയായി മാറാറുണ്ട്. ഒക്ടോബര്‍ 21 ന് നടക്കാന്‍ പോവുന്ന ഉപതിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയുവും കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയായിരുന്നു ഉയര്‍ത്തിയത്. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥിയാവാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഒന്നിലേറെ നേതാക്കള്‍ രംഗത്ത് വന്നത് നേതൃത്വത്തെ വലിയ പ്രതിസന്ധിയിലാക്കി. ഒടുവില്‍ ഏറെ കൂടിയാലോചനകള്‍ക്കും സമവായ നീക്കങ്ങള്‍ക്കും ഒടുവിലായിരുന്നു അന്തിമ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കോണ്‍ഗ്രസ് പൂര്‍ത്തിയാക്കിയത്.

കെ ശങ്കരനാരായണ്‍

കെ ശങ്കരനാരായണ്‍

നിര്‍ണ്ണായകമായാ പല തിരഞ്ഞെടുപ്പ് കാലത്തും പാര്‍ട്ടിക്കുള്ളില്‍ തലവേദന സൃഷ്ടിക്കുന്ന സ്ഥാനാര്‍ത്ഥി മോഹികള്‍ക്കെതിരെ പരിഹാസ രൂപത്തില്‍ രൂക്ഷമായ വിമര്‍ശനാണ് മുതിര്‍ന്ന നേതാവും മുന്‍ ഗവര്‍ണറുമായ കെ ശങ്കരനാരായണ്‍ കഴിഞ്ഞ ദിവസം എറണാകുളത്ത് നടത്തിയത്. എറണാകുളത്തെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിനിടിയെയായിരുന്നു കെ ശങ്കരനരായണന്‍റെ വിമര്‍ശനം.

 കെവി തോമസിനെ വേദിയിലിരുത്തി

കെവി തോമസിനെ വേദിയിലിരുത്തി

എറണാകുളം നിയമസഭാ മണ്ഡലത്തിലെ സീറ്റ് മോഹവുമായി അവസാന നിമിഷം വരെ നീക്കങ്ങള്‍ നടത്തിയ കെവി തോമസിനെ വേദിയിലിരുത്തിയായിരുന്നു ശങ്കരനാരായണന്‍റെ വിമര്‍ശനം എന്നതാണ് ശ്രദ്ധേയം. വിമര്‍ശനമുന നീണ്ടത് കെവി തോമസ് അടക്കമുള്ളവരിലേക്കായിരുന്നെങ്കിലും ആരൂടേയും പേര് എടുത്ത് പറയാതെയായിരുന്നു ശങ്കരനരായണന്‍റെ വാക്കുകള്‍.

മ്ലാനത

മ്ലാനത

ആദ്യം പതിഞ്ഞ താളത്തില്‍ തുടങ്ങിയ ശങ്കരനാരായണന്‍റെ വാക്കുകള്‍ക്ക് പതിയെ ചടുലത കൈവരിച്ചപ്പോള്‍ വേദിയും സദസ്സിലും ആവേഷം പടര്‍ന്നു. അതേസമയം കെവി തോമസിന്‍റെ മുഖം മ്ലാനമാവുന്നതും വ്യക്തമായിരുന്നു. ഇപ്പോള്‍ എനിക്ക് എന്തൊക്കെ ആവണം എന്ന ആഗ്രഹമുണ്ടെന്നറിയാമോ, എറണാകുളത്ത് തിരഞ്ഞെടുപ്പിന് നില്‍ക്കാന്‍ താത്പര്യമുള്ള ആളൊക്കെയാണ് ഞാന്‍ എന്ന് തുടങ്ങുന്നതായിരുന്നു ശങ്കരനാരായണന്‍റെ വാക്കുകള്‍.

ഒരു അതിര്‍ത്തി വേണം

ഒരു അതിര്‍ത്തി വേണം

എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാവാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥി ടി ജി വിനോദ് വഹിച്ചു പോരുന്ന ഡെപ്യൂട്ടി മേയര്‍ സ്ഥാനം കിട്ടിയാലും മതിയെന്ന് പരിഹാസ രൂപേണ ശങ്കരനാരായണ്‍ പറഞ്ഞു. ഞാന്‍ പറയുന്നത് ആഗ്രഹമൊക്കെ എല്ലാവര്‍ക്കും വേണം. എന്നാല്‍ അതിനൊക്കെ ഒരു അതിര്‍ത്തി വേണമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ത്തി അപകടം

ആര്‍ത്തി അപകടം

'ആഗ്രഹമൊക്കെ ഉണ്ടാവാമെങ്കിലും ഈ ഗ്രഹണി പിടിച്ച പിള്ളേര്‍ ചക്കക്കൂട്ടാന്‍ കണ്ട പോലുള്ള ആര്‍ത്തിയുണ്ടല്ലോ ആ ആര്‍ത്തി അപകടമാണ്. അതാര്‍ക്കായാലും ശരി അത് അപകടമാണ്. ആരായാലും സ്ഥാനമാനങ്ങളും പദവികളും ആഗ്രഹിക്കുന്നതില്‍ വലിയ തകരാറില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് പാര്‍ട്ടി എത്തിക്കഴിഞ്ഞാല്‍ പിന്നെ ഒരക്ഷരം മിണ്ടാന്‍ പാടില്ല. അതിപ്പോള്‍ ആരായാലും ശരി'- ശങ്കരനാരായണ്‍ പറഞ്ഞു.

മത്സരിക്കാന്‍ താല്‍പര്യം

മത്സരിക്കാന്‍ താല്‍പര്യം

വട്ടിയൂര്‍ക്കാവ്, എറണാകുളം, കോന്നി സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമായിരുന്നു കോണ്‍ഗ്രസിനെ ഏറെ കുഴക്കിയത്. പാര്‍ട്ടി പറഞ്ഞാല്‍ എറണാകുളത്ത് മത്സരിക്കുമെന്ന് കെവി തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെ പ്രതിഷേധമുയര്‍ത്തിയ നേതാവിന് പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണന നല്‍കുമെന്ന് ഹൈക്കമാന്‍ഡ് നേരത്തെ ഉറപ്പ് നല്‍കിയിരുന്നു.

ടിജെ വിനോദ് സ്ഥാനാര്‍ത്ഥി

ടിജെ വിനോദ് സ്ഥാനാര്‍ത്ഥി

സീറ്റ് മോഹവുമായി ദില്ലിയിലെത്തിയ കെവി തോമസ് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്നാല്‍ ലോക്സഭയിലേക്കും നിയമസഭയിലേക്കുമായി എട്ട് തവണ മത്സരിച്ച് വിജയിക്കുകയും സംസ്ഥാന-കേന്ദ്ര മന്തി പദവികള്‍ വഹിച്ച കെവി തോമസിനെ പരഗിണിക്കാതെ ടിജെ വിനോദിനെയായിരുന്നു ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി നേതൃത്വം തിരഞ്ഞെടുത്തത്. .

വട്ടിയൂര്‍ക്കാവില്‍

വട്ടിയൂര്‍ക്കാവില്‍

എറണാകുളത്തിന് പുറമെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാര്‍ട്ടിക്ക് തലവേദനായ മറ്റൊരു മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. സ്ഥാനാര്‍ത്ഥിയാവാണമെന്ന ആവശ്യവുമായി മുന്‍ കൊല്ലം എംപി കൂടിയായ പീതാംബരക്കുറുപ്പും മുന്‍ എംഎല്‍എയായ മോഹന്‍ കുമാറും രംഗത്ത് എത്തിയതാണ് വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസിനെ കുഴക്കിയത്. ഒടുവില്‍ പീതാംബരക്കുറുപ്പിനെ മറികടന്ന് മോഹന്‍ കുമാറിനെ തന്നെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുകയായിരുന്നു.

കോന്നിയില്‍

കോന്നിയില്‍

കോന്നിയില്‍ പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റ് റോബിന്‍ പീറ്റര്‍ , പി മോഹന്‍ രാജ് എന്നിവരുടെ പേരുകള്‍ക്കായിരുന്നു അവസാന ഘട്ടത്തില്‍ മുന്‍തൂക്കം ഉണ്ടായിരുന്നത്. റോബിന്‍ പീറ്ററിനായി മണ്ഡലത്തിലെ മുന്‍ എംഎല്‍എ അടൂര്‍ പ്രകാശ് ശക്തമായി രംഗത്ത് വന്നപ്പോള്‍ ഡിസിസിയുടെയും കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധുവിന്‍റെയും പിന്തുണ പി മോഹന്‍ രാജിനായിരുന്നു. സാമുദായിക സന്തുലനം പരിഗണിച്ച് കെപിസിസി മോഹന്‍ രാജിനെ തിരഞ്ഞെടുത്തപ്പോള്‍ ഏറെ പണിപ്പെട്ടായിരുന്നു റോബിന്‍ പീറ്ററിനേയും അടൂര്‍ പ്രകാശിനേയും അനുനയിപ്പിച്ചത്.

 ബംഗാൾ പിടിച്ചെടുക്കാനൊരുങ്ങി ബിജെപി; എട്ടാമത്തെ എംഎൽഎയും ബിജെപിയിലേക്ക്... ബംഗാൾ പിടിച്ചെടുക്കാനൊരുങ്ങി ബിജെപി; എട്ടാമത്തെ എംഎൽഎയും ബിജെപിയിലേക്ക്...

തകർച്ചയിലേക്ക് കൂപ്പ് കുത്തി അംബാനി, അനിൽ അംബാനിയുടെ രണ്ട് കമ്പനികൾ കൂടി അടച്ച് പൂട്ടുന്നു!തകർച്ചയിലേക്ക് കൂപ്പ് കുത്തി അംബാനി, അനിൽ അംബാനിയുടെ രണ്ട് കമ്പനികൾ കൂടി അടച്ച് പൂട്ടുന്നു!

English summary
k sankaranarayanan trolls senior congress leaders on candidateship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X