താന്‍ കര്ണനെപ്പോലെയെന്ന് ശിവദാസന്‍ നായര്‍... ജമീലയുടെ ആക്ഷേപം ഹീനം
തിരുവനന്തപുരം: മഹാഭാരത്തിലെ കര്ണനെപ്പോലെ താന്‍ വേദന കടിച്ചിപിടിച്ച് സഹിച്ചു നില്‍ക്കുകയായിരുന്നുവെന്ന് കെ ശിവദാസന്‍ നായര്‍. ജമീല പ്രകാശം തന്നെ കടിച്ചപ്പോഴും തിരിച്ച് ആക്രമിക്കാതെ സംയമനം പാലിച്ചുവെന്നും ശിവദാസന്‍ നായര്‍ പറയുന്നു.
നിയമസഭയില്‍ ലൈംഗികച്ചുവയോടെ ശിവദാസന്‍ നായര്‍ ആക്രമിച്ചു എന്ന് ചിത്രങ്ങള്‍ സഹിതം കഴിഞ്ഞ ദിവസം ജമീല പ്രകാശം കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തി ആക്ഷേപം ഉന്നയിച്ചിരുന്നു. അതിന് മറുപടിയുമായി വീഡിയോ ദൃശ്യങ്ങളുമായാണ് ശിവദാസന്‍ നായര്‍ രംഗത്തെത്തിയത്.

എല്‍ഡിഎഫ് വനിത എംഎല്‍എമാരെ ആക്രമിച്ചെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് ശിവദാസന്‍ നായര്‍ പറയുന്നത്. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് തടഞ്ഞത്. കെഎം മാണിക്കെതിരെ ജമീല പ്രകാശം പത്രങ്ങള്‍ വലിച്ചെറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഹീനമായ ആക്ഷേപങ്ങളാണ് തനിക്കെതിരെ ഉന്നയിച്ചത്. സഹോദരനേയും സുഹൃത്തിയനേയും തിരിച്ചറിയാനുള്ള വിവേകം ഉണ്ടാകണം. താന്‍ ജമീല പ്രകാശത്തെ ആക്രമിച്ചിട്ടില്ല. ഭരണപക്ഷ എംഎല്‍എമാര്‍ ആരേയും ആക്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ജമീല പ്രകാശം പരാതി ഉന്നയിച്ച അസഭ്യ വര്‍ഷത്തെക്കുറിച്ച് വ്യക്തമായ ഉത്തരം നല്കാന് ശിവദാസന്‍ നായര്‍ തയ്യാറായില്ല. പരസ്പരം ആക്രോശിക്കുന്നുണ്ടായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
-
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications