ഇനി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കെ സ്മാർട്ട്; ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരും
കെ സ്മാര്‍ട് സേവനം ഏപ്രില്‍ 10 മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. ത്രിതല പഞ്ചായത്തിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരകുളം ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിലവില്‍ ട്രയല്‍ റണ്‍ നടത്തിവരികയാണ്. കേരളത്തിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും കെസ്മാര്‍ട് സേവനമെത്തുന്നതോടെ പൊതുജന സേവനവിതരണത്തിലും വ്യവസായ സൗഹൃദ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമാകും. ഉദ്യോഗസ്ഥര്‍ക്ക് എളുപ്പത്തില്‍ ഫയല്‍ നീക്കുവാനും, അവരുടെ ജോലി ഭാരം വലിയ അളവില്‍ ലഘൂകരിക്കുവാനും കെസ്മാര്ടിലൂടെ സാധിക്കുമെന്നും സർക്കാർ പത്രകുറിപ്പിൽ പറഞ്ഞു.
നിലവില്‍ പഞ്ചായത്തുകളിലെ ഇന്റര്‍ഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മെന്റ് സിസ്റ്റം (ഐഎല്‍ജിഎംഎസ്), കെട്ടിട നിര്‍മാണ അനുമതിക്കുള്ള 'സങ്കേതം', ശമ്പളവും മറ്റ് അലവന്‍സ് കാര്യങ്ങള്‍ക്കുമായുള്ള 'സ്ഥാപന' തുടങ്ങിയ സോഫ്റ്റുവെയറുകള്‍ മുഖേനയുണ്ടായിരുന്ന പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ണമായും കെസ്മാര്‍ട് പ്ലാറ്റ്ഫോമിലേക്ക് മാറും. ഇവയില്‍ നിലവിലുള്ള ഫയലുകളെല്ലാം മാര്‍ച്ച് 31നുള്ളില്‍ തീര്‍പ്പാക്കും.

ജനന, മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാന്‍ മുമ്പ് ആവശ്യമായിരുന്ന സമയം ചുരുങ്ങിയത് 7 ദിവസമായിരുന്നു. കെസ്മാര്‍ട്ടിലൂടെ ഇത് വെറും 25 മിനുട്ടില്‍ സാധ്യമാകും. മുമ്പ് ചുരുങ്ങിയത് 10 ദിവസം ആവശ്യമായിരുന്ന വിവാഹ രജിസ്ട്രേഷന് കെസ്മാര്‍ട്ടില്‍ ആവശ്യമായി വരുന്നത് പരമാവധി 1 ദിവസമാണ്. മാത്രവുമല്ല വീഡിയോ കെവൈസി മുഖേന മറ്റ് നൂലാമാലകളൊന്നുമില്ലാതെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യാം. വരനും വധുവും വിദേശത്ത്, ഒരേ രാജ്യത്തും വെവ്വേറെ രാജ്യത്തുള്ളതും, ഒരാള്‍ വിദേശത്തും ഒരാള്‍ നാട്ടിലുള്ളതുമെന്നുവേണ്ട ലോകത്തിന്റെ ഏതു കോണിലിരുന്നും വിവാഹങ്ങള്‍ ഇങ്ങനെ രജിസ്റ്റര്‍ ചെയ്യാനാകും. അതുപോലെ, കെട്ടിട നിര്‍മാണ അനുമതിയ്ക്ക് മുമ്പ് 30 ദിവസങ്ങള്‍ വേണ്ടിയിരുന്നിടത്ത് കെസ്മാര്‍ട്ടില്‍ 30 സെക്കന്റുകള്‍ മതിയാകും.
ആദ്യഘട്ടത്തില്‍ സിവില്‍ രജിസ്ട്രേഷന് (ജനന, മരണ, വിവാഹ രജിസ്ട്രേഷന്), ബിസിനസ് ഫെസിലിറ്റേഷന്‍ (വ്യാപാര, വ്യവസായ ലൈസന്‍സുകള്‍), വസ്തു നികുതി, ബില്‍ഡിങ് പെര്മിഷന്, എന്‍ഒസികള്‍, പൊതുജന പരാതി പരിഹാരം തുടങ്ങിയ സേവനങ്ങളാണ് കെസ്മാര്‍ട്ടില്‍ ലഭ്യമാവുക.
ഓരോ ഉപഭോക്താവും സ്വന്തം ലോഗിന്‍ മുഖേനയാണ് കെ കെസ്മാര്‍ട്ടിലും അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ഇക്കാര്യങ്ങളില്‍ വേണ്ടത്ര പരിജ്ഞാനം ഇല്ലെന്ന് ആശങ്കയുള്ളവര്‍ക്കായി ഹെല്‍പ്ഡെസ്ക് സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സംവിധാനം ഫ്രണ്ട് ഓഫീസുകളില്‍ ഉണ്ടായിരിക്കും. ലോഗിന്‍ ക്രിയേറ്റ് ചെയ്യാനും അപേക്ഷകള്‍ നല്‍കാനും സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുമുള്ള സൗകര്യം പൊതുജനങ്ങള്‍ക്ക് ഇവിടെ ലഭ്യമാകും.
കെസ്മാര്‍ട്ടില്‍ ഇതുവരെ ആകെ ലഭിച്ച 3389431 അപേക്ഷകളില്‍ 2554871 അപേക്ഷകള്‍ ഇതിനോടകം തീര്‍പ്പാക്കി. കെസ്മാര്‍ട്ട് മുഖേന സമര്‍പ്പിക്കപ്പെടുന്ന രജിസ്ട്രേഷന് അപേക്ഷകളുടെ സര്‍ട്ടിഫിക്കറ്റ് അപേക്ഷന്റെ വാട്സാപ്പ് നമ്പറിലേക്കും ലഭ്യമാകുമെന്നതും മറ്റൊരു സവിശേഷതയാണ്. കെസ്മാര്‍ട്ട് പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പിലാകുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മുഴുവന്‍ സേവനങ്ങളും ഒരൊറ്റ മൊബൈല്‍ ആപ്പിലൂടെ ഏതൊരു പൗരനും ലഭ്യമാവുന്ന രീതിയിലുള്ള ബൃഹത്തായൊരു മാറ്റത്തിലേക്ക് കൂടിയാണ് സംസ്ഥാനം ചുവട് വയ്ക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി.
പൊതുജനങ്ങള്‍ക്കായുള്ള സേവനങ്ങള്‍ സമയബന്ധിതവും കാര്യക്ഷമവുമായി പൂര്‍ത്തിയാക്കുവാന്‍ ലക്ഷ്യമിട്ടാണ് കേരള സര്‍ക്കാര്‍ കെസ്മാര്‍ട്ട് പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കിയത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന് (ഐകെഎം) വികസിപ്പിച്ച കെസ്മാര്ടിന്റെ ആദ്യ ഘട്ടം 2024 ജനുവരി 1ന് സംസ്ഥാനത്തെ നഗരസഭകളിലാണ് ആദ്യം നടപ്പിലാക്കിയത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications