കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വിനാശകാലേ വിപരീത ബുദ്ധി'.. എസ്പി യതീഷ് ചന്ദ്രയെ കൊണ്ട് മാപ്പ് പറയിപ്പിക്കുമെന്ന് ശ്രീധരന്‍ പിള്ള

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
യതീഷിനെതിരെ പിള്ള വീണ്ടും

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് യുദ്ധപ്രഖ്യാപനം നടത്തിയ ബിജെപി അവസാനം എത്തി നില്‍ക്കുന്നത് എസ്പി യതീഷ് ചന്ദ്രയ്ക്ക് മേല്‍ ആണ്. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ശബരിമല കയറാനോ ചിത്തിര ആട്ടത്തിനും തുലാമാസ പൂജയ്ക്കും ശബരിമലയില്‍ കാണിച്ച് കൂട്ടിയ പേക്കൂത്തുകള്‍ വീണ്ടും നടത്താനോ സന്നിധാനത്തിന്‍റെ സുരക്ഷാ ചുമതലയുള്ള യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് ബിജെപി ,സംഘപരിവാര്‍ നേതാക്കളെ അനുവദിക്കാത്തതാണ് ഇതിന് പിന്നില്‍ എന്നാണ് പൊതുവേയുള്ള ആരോപണം. ഇതോടെ യതീഷ് ചന്ദ്രയ്ക്കെതിരെ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് ബിജെപി.

പെണ്‍കുട്ടികള്‍ മലപ്പുറത്ത് മാറി മാറി തങ്ങിയത് മൂന്ന് ടൂറിസ്റ്റ് ഹോമുകളില്‍! ചുരുളഴിച്ച് ഇങ്ങനെപെണ്‍കുട്ടികള്‍ മലപ്പുറത്ത് മാറി മാറി തങ്ങിയത് മൂന്ന് ടൂറിസ്റ്റ് ഹോമുകളില്‍! ചുരുളഴിച്ച് ഇങ്ങനെ

സുരക്ഷാ ചുമതലയില്‍ നിന്ന് ഒഴിഞ്ഞാല്‍ തൃശ്ശൂര്‍ എസ്പിയായി അദ്ദേഹത്തെ ചുമതലയെടുക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ബിജെപിയുടെ വെല്ലുവിളി. ഇപ്പോള്‍ യതീഷ് ചന്ദ്രയെ കൊണ്ട് ബിജെപിയോട് മാപ്പ് പറയിക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞത്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരങ്ങള്‍ ഇങ്ങനെ

 ശത്രുവായി മാറിയത് ഇങ്ങനെ

ശത്രുവായി മാറിയത് ഇങ്ങനെ

2015ല്‍ ആലുവയില്‍ ഇടതുപക്ഷം നടത്തിയ ഉപരോധ സമരത്തില്‍ സമരക്കാരെ ക്രൂരമായി കൈയ്യേറ്റം ചെയ്തപ്പോഴും പുതുവൈപ്പിനില്‍ ഗെയില്‍ സമരക്കാരെ ലാത്തികൊണ്ട് നേരിട്ടപ്പോഴും സംഘപരിവാര്‍ 'വിശുദ്ധ പട്ടം' നല്‍കി ആരാധിച്ച വ്യക്തിയാണ് എസ്പി യതീഷ് ചന്ദ്ര. സംഘികള്‍ ഫേസ്ബുക്ക് പേജുകള്‍ വരെ ഉണ്ടാക്കിയ യതീഷ് ചന്ദ്രയെ വാഴ്ത്തി. എന്നാല്‍ ശബരിമലയില്‍ എത്തിയപ്പോഴേക്കും യതീഷ് ബിജെപിയുടെ ശത്രുവായി മാറി.

 വ്യക്തമായ നിലപാടില്ല

വ്യക്തമായ നിലപാടില്ല

സംസ്ഥാനത്ത് ഭരണം പിടിക്കാന്‍ ബിജെപിയുടെ അവസാനത്തെ 'തുറുപ്പുചീട്ടായ' ശബരിമലയില്‍ കയറി എസ്പി കളിച്ചാല്‍ പിന്നെ ശത്രുവാകാതെ തരമില്ലല്ലോ. പ്രത്യേകിച്ച് ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നത് സംബന്ധിച്ച് ഒരു വ്യക്തമായ നിലപാടും പാര്‍ട്ടിക്ക് എടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍.

 ഇടിത്തീയായി

ഇടിത്തീയായി

യുവതികളെ കയറാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടത്തിനും നടത്തിയ എല്ലാ ആക്രമണങ്ങളും മണ്ഡലകാലത്തും ആവര്‍ത്തിക്കാമെന്നും മുന്‍പ് രണ്ട് തവണത്തേയും പോലെ ശബരിമല കൈപിടിയില്‍ ആക്കാമെന്നും നേതൃത്വം കരുതിയിരിക്കുമ്പോഴാണ് ഇടിത്തീയായി പിണറായി സര്‍ക്കാര്‍ എസ്പി യതീഷ് ചന്ദ്രയെ ശബരിമലയില്‍ കൊണ്ടിറക്കുന്നത്.

 ശശികലയേയും സുരേന്ദ്രനേയും പൂട്ടി

ശശികലയേയും സുരേന്ദ്രനേയും പൂട്ടി

ആദ്യ നടപടിയെന്നോണം യതീഷ് ചന്ദ്ര ശബരിമല കയറാനെത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ പറപ്പിച്ചു. സംഘര്‍ഷത്തിന് ഒന്നും നില്‍ക്കാതെ മലയിറങ്ങിക്കോളാമെന്ന് ഉറപ്പ് വാങ്ങിയാണ് ശശികലയെ എസ്പി മലകയറ്റിയത്. പിന്നാലെ നാമജപ പ്രതിഷേധം എന്ന പേരില്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ സന്നിധാനത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതോടെ സുരേന്ദ്രനേയും പൂട്ടി. ഇപ്പോഴും വിവിധ കേസുകളിലായി സുരേന്ദ്രന്‍ ജയിലില്‍ കഴിയുകയാണ്.

 അഹങ്കാരി തന്നെ

അഹങ്കാരി തന്നെ

ഇതൊന്നും പോരാതെയാണ് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്മന്‍ എത്തിയപ്പോള്‍ എസ്പി മന്ത്രിയോട് 'തട്ടിക്കയറിയിത്'. പാര്‍ക്കിങ്ങിനെ ചൊല്ലിയാണ് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ പ്രോട്ടോകള്‍ മറികടന്ന് മന്ത്രിയോട് എസ്പി ചോദ്യങ്ങള്‍ ചോദിച്ചെന്നും അഹങ്കാരത്തോടെ പെരുമാറിയെന്നുമൊക്കെയാണ് ബിജെപി നേതാക്കളുടെ ആരോപണം.

 എഎന്‍ രാധാകൃഷ്ണന്‍റെ വാദം

എഎന്‍ രാധാകൃഷ്ണന്‍റെ വാദം

കേന്ദ്രമന്ത്രി കറുത്തവന്‍ ആയത് കൊണ്ടാണ് എസ്പി മന്ത്രിയോട് കയര്‍ത്തത് എന്നാണ് സംഭവ സമയത്ത് മന്ത്രിക്കൊപ്പമുണ്ടായിരുന്ന ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. എന്തായാലും എസ്പിക്കെതിരെ ബിജെപി കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ട്. എസ്പിയുടെ പെരുമാറ്റം സംബന്ധിച്ച് കേന്ദ്ര ഇന്‍റലിജെന്‍സ് വിഭാഗം കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും വാര്‍ത്തയുണ്ട്. മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് പരാതിയും നല്‍കിയിട്ടുണ്ട്.

 കാശ്മീരിലേക്ക് കയറ്റിവിടണം

കാശ്മീരിലേക്ക് കയറ്റിവിടണം

ഭക്തരെ അടിച്ചമര്‍ത്തുന്ന അഹങ്കാരിയായ എസ്പിയെ കാശ്മീരിലേക്ക് കയറ്റിവിടണമെന്നായിരുന്നു ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ ആദ്യം പറഞ്ഞത്. പിന്നാലെ യതീഷ് ചന്ദ്രയെ തൃശൂരില്‍ ചാര്‍ജെടുക്കാന്‍ അനുവദിക്കില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.യതീഷ് ചന്ദ്രയെ പോലെ ഇത്ര ക്രിമിനലായ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനില്ലെന്നും യതീഷ് മൂന്നാംകിട ക്രിമിനല്‍ ആണെന്നും രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.

 മാപ്പ് പറയിച്ചിരിക്കും

മാപ്പ് പറയിച്ചിരിക്കും

ഇപ്പോള്‍ യതീഷിനെ കൊണ്ട് മാപ്പ് പറയിക്കുമെന്ന് വെല്ലുവിളിച്ച് എത്തിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. യതീഷിനെതിരെ മറ്റന്നാള്‍ കേസ് കൊടുക്കുമെന്ന് ശ്രീധരന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു. യതീഷ് ബിജെപിക്ക് മുന്‍പില്‍ മാപ്പ് പറയേണ്ടി വരും.

 വിനാശകാലേ വിപരീത ബുദ്ധി

വിനാശകാലേ വിപരീത ബുദ്ധി

പോലീസുകാരെ രക്ഷിക്കാന്‍ മുഖ്യമന്ത്രി വിചാരിച്ചാല്‍ നടക്കില്ല. ബിജെപി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുന്നത് വഴി അവരുടെ ആത്മവീര്യം കെടുത്താമെന്ന് തെറ്റിധരിക്കരുത്. കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിക്ക് വിനാശകാലേ വിപരീത ബുദ്ധിയാണ്, പിള്ളപറഞ്ഞു.

 പ്രതികരിക്കാനില്ല

പ്രതികരിക്കാനില്ല

അതേസമയം ബിജെപിയുടെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് എസ്പി യതീഷ് ചന്ദ്ര വ്യക്തമാക്കി. ശബരിമല ഒന്നടങ്കം പോലീസിന്‍റെ നിയന്ത്രണത്തിലാണ്. പ്രതിഷേധകരെ ശബരിമലയിലേക്ക് കടത്തിവിടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. കേന്ദ്രമന്ത്രിയോട് അപമര്യാദയായി പെരുമാറി എന്ന ആരോപണത്തില്‍ പ്രതികരിക്കാനില്ല.

 മറുപടി ഇങ്ങനെ

മറുപടി ഇങ്ങനെ

എല്ലാം വരുന്നിടത്ത് വെച്ച് കാണാം. അതേസമയം യതീഷിനെ ശബരിമലയില്‍ നി്ന് മാറ്റിയെന്ന വ്യാജ പ്രചരണങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. താന്‍ ശബരിമലയില്‍ തന്നെ ഉണ്ടല്ലോ പിന്നെ മറ്റെന്ത് മറുപടിയാണ് നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.നിലയ്ക്കലിലെ സുരക്ഷാ ചുമതലയില്‍ നിന്ന് തിങ്കളാഴ്ചയോടെ യതീഷ് ചന്ദ്ര മാറും. നിലവിൽ സ്‌പെഷ്യൽ ഡ്യൂട്ടിയിലുണ്ടായിരുന്ന യതീഷ് ചന്ദ്രയുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് മാറ്റം.പകരം ചുമതല തൃശൂർ റൂറൽ എസ്പി എം കെ പുഷ്‌കരന് നൽകും

അന്ന് പുലര്‍ച്ചെ നടന്നത്.. ബാലുവിന്‍റെ അപകടത്തെ കുറിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍അന്ന് പുലര്‍ച്ചെ നടന്നത്.. ബാലുവിന്‍റെ അപകടത്തെ കുറിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍

ശബരിമല സ്ത്രീപ്രവേശന വിഷയം: സിപിഎമ്മിന് പഞ്ചായത്ത് ഭരണം നഷ്ടമാവുന്നുശബരിമല സ്ത്രീപ്രവേശന വിഷയം: സിപിഎമ്മിന് പഞ്ചായത്ത് ഭരണം നഷ്ടമാവുന്നു

English summary
k sreedaran pilla against sp yatheesh chandra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X