കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2 ജില്ലകളിൽ തർക്കം തുടരുന്നു, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ബിജെപി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ ചുമതല ഏറ്റെടുത്തതോടെ രണ്ട് ജില്ലകളിലെ ബിജെപി അധ്യക്ഷന്മാരെ പാർട്ടി പ്രഖ്യാപിച്ചു. നിലവിലെ കാസര്‍ഗോഡ് ജില്ലാ പ്രസിഡന്‍റ് കെ.ശ്രീകാന്ത് ആ സ്ഥാനത്ത് തുടരും. എന്‍ ഹരിദാസാണ് പുതിയ കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ്. സംസ്ഥാനത്തെ പത്ത് ജില്ലകളിലും നേരത്തെ തന്നെ ബിജെപി ജില്ലാ പ്രസിഡന്‍റുമാരെ തീരുമാനിച്ചെങ്കിലും തർക്കം മൂലം കോട്ടയം, കണ്ണൂര്‍, എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലെ പ്രഖ്യാപനം മാറ്റി വച്ചിരിക്കുകയായിരുന്നു.

ഇപ്പോൾ കണ്ണൂർ, കാസർകോട് ജില്ലകളിൽ ബിജെപി അധ്യക്ഷൻമാരെ പ്രഖ്യാപിച്ചു. ഇനി കോട്ടയം, എറണാകുളം ജില്ലകളില്‍ കൂടി ബിജെപി ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിക്കാന്‍ ഉണ്ട്. ശ്രീകാന്തിന് പകരം രവീശതന്ത്രി കുണ്ടാറെ ജില്ലാ പ്രസിഡന്‍റായി നിയമിക്കണമെന്ന ആവശ്യവുമായി കൃഷ്ണദാസ് പക്ഷം രംഗത്ത് വന്നതോടെയാണ് തർക്കം ഉടലെടുത്തത്.

K Surendran

തുടർന്ന് കെ സുധാകരൻ സംസ്ഥാന അധ്യക്ഷനായതോടെ മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് കാസര്‍ഗോഡ് ജില്ലാ അധ്യക്ഷനായി കെ ശ്രീകാന്ത് തുടരാൻ തീരുമാനിച്ചത്. അതേസമയം കണ്ണൂരില്‍ എന്‍ ഹരിദാസ് ജില്ലാ അധ്യക്ഷനായി വന്നത് അപ്രതീക്ഷിതമായിട്ടാണ്. അതേസമയം കോട്ടയം, എറണാകുളം ജില്ലകളിലും സമവായമുണ്ടാക്കി അധ്യക്ഷന്‍മാരെ പ്രഖ്യാപിക്കുമെന്നും ഇതോടൊപ്പം നിയോജക മണ്ഡലം പ്രസിഡന്റുമാരുടെ പ്രഖ്യാപനവും ഉടനുണ്ടാകുമെന്നും ബിജെപി വൃത്തങ്ങൾ അറിയിച്ചു.

English summary
K Sreekanth appointed BJP Kasargod district president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X