പുതിയ കെപിസിസി പ്രസിഡന്‍റ്: വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി കെ സുധാകരന്‍
കോണ്‍ഗ്രസിന്‍റെ പുതിയ പ്രസിഡന്‍റിന്‍റെ തിരഞ്ഞെടുക്കുന്നതിനായി കെ സുധാകരനെ ദില്ലിയിലേക്ക് വിളിപ്പിച്ചെന്ന വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി കെ സുധാകരന്‍. കഴിഞ്ഞ ദിവസമാണ് സുധാകരനെ ഹൈക്കമാന്‍റ് ദില്ലിയിലേക്ക് വിളിപ്പിച്ചു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ അത്തരം വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും യാഥാര്‍ത്ഥ്യമെന്തെന്നും വ്യക്തമാക്കി സുധാരകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്ത ഈ അവസരത്തിൽ ബി ജെ പി യെയും സി പി എമ്മിനെയും വർഗീയ ഫാസിസ്റ്റ് ശക്തികളെയും അധികാരത്തിൽ നിന്നും അകറ്റുക എന്നതിനാണ് നമ്മൾ മുൻതൂക്കം കൊടുക്കേണ്ടത് അതിനുള്ള പോരാട്ടം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ എല്ലാ സംസ്ഥാനങ്ങളിലും നാം തുടങ്ങി കഴിഞ്ഞിരിക്കുന്നു .
ഇത്ര നിർണായകമായ സാഹചര്യത്തിൽ കൂടി പാർട്ടി കടന്നു പോകുമ്പോൾ ഒരു അടിസ്ഥാനവും ഇല്ലാത്ത ഇത്തരം വിവാദങ്ങൾ ഉയർത്തി ഒരിക്കലും പാർട്ടിയെയോ പാർട്ടി നേതൃത്വത്തേയോ പ്രതിരോധത്തിൽ ആക്കരുത് എന്ന് ഞാൻ നിങ്ങളോട് നിർദ്ദേശിക്കുന്നു ഇത്തരം നിജസ്ഥിതി അറിയില്ലാത്തതും സ്ഥിതികരിക്കാത്തതുമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്നും ബന്ധപ്പെട്ടവർ പിന്തിരിയണം എന്ന് താല്പര്യപ്പെടുന്നു












Click it and Unblock the Notifications