ഡിജിപിയുടെ വാദത്തെ തള്ളി കെ സുധാകരൻ; പ്രതികൾ ഡമ്മികൾ തന്നെ, വധിച്ചത് പരിശീലനം ലഭിച്ചവർ!
കണ്ണൂർ: ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്റെ വാദത്തെ തള്ളി കോൺഗ്രസ് നേതാവ് കെ സുധാകരൻ. ശുഹൈബിനെ വധിച്ചത് കൃത്യമായി പരിശീലനം കിട്ടിയ പ്രൊഫഷണലുകളാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരൻ പറഞ്ഞു. പിടിയിലാവര്‍ ഡമ്മി പ്രതികളാണെന്നും അദ്ദേഹം വീണ്ടും ആവർത്തിച്ചു.
സിപിഎം പ്രതികൾ പോലീസിന് മുന്നിൽ കീഴടങ്ങിയതാണെന്നാണ് സിപിഎം സംസ്താന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. എന്നാൽ പോലീസ് പറയുന്നു തങ്ങൾ പിടികൂടിയതാണെന്ന്. ഇത് യഥാർത്ഥ പ്രതികളെ രകഷിക്കാനുള്ള നീക്കമാണെന്നും കെ സുദാകരൻ ആരോപിച്ചു.

പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണ്. അന്വേഷണം യഥാര്‍ത്ഥ ദിശയിലാണ് നടക്കുന്നത്. ഗൂഡാലോചന സംബന്ധിച്ച കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാവില്ല. ആറു ദിവസത്തിനുള്ളില്‍ 55 റെയ്ഡുകള്‍ നടത്തി. 15 പേരെ കസ്റ്റഡിയില്‍ എടുത്തു. തിരച്ചിലിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത് എന്നൊക്കെയായിരുന്നു ഡിജിപി പത്രസമ്മേളനത്തിൽ വ്യക്തമാക്കിയത്.
എന്നാൽ പരിശീലനം ലഭിച്ച വ്യക്തികൾക്ക് മാത്രമേ ഇതുപോലുള്ള ക്രൂര കൃത്യങ്ങൾ ചെയ്യാൻ സാധിക്കുകയുള്ളൂവെന്ന് കെ സുധാകരൻ പറയുന്നു. യഥാർത്ഥ പ്രതികളെ സംരക്ഷിക്കാനുള്ള സിപിഎമ്മിന്റെ തന്ത്രമാണിതെന്നും സുധാകരൻ പറഞ്ഞു. ഷുഹൈബിന്റെ യഥാർത്ഥ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ സുധാകരൻ നിരാഹാര സമരം നടത്തി വരികയാണ്.












Click it and Unblock the Notifications